എക്‌സ്‌പോ എക്‌സ്‌പേര്‍ട്ട്: എക്‌സിബിഷനുകള്‍ക്കൊരു സമ്പൂര്‍ണ്ണ പങ്കാളി, ലക്ഷ്യം ദക്ഷിണേന്ത്യന്‍ വിപണി

വെന്യു ബ്രാന്‍ഡിംഗ്, മാന്‍പവര്‍ സപ്ലൈ, എന്റര്‍ടെയിന്‍മെന്റ്, ഫുഡ്‌കോര്‍ട്ട് തുടങ്ങിയവ ഉള്‍പ്പെടെയുള്ള സമഗ്രമായ ഇവന്റ് മാനേജ്മെന്റ് സേവനങ്ങളിലൂടെയാണ് കമ്പനി ശ്രദ്ധനേടുന്നത്‌
എക്‌സ്‌പോ എക്‌സ്‌പേര്‍ട്ട്: എക്‌സിബിഷനുകള്‍ക്കൊരു സമ്പൂര്‍ണ്ണ പങ്കാളി, ലക്ഷ്യം ദക്ഷിണേന്ത്യന്‍ വിപണി
Published on

മലപ്പുറത്ത് നിന്ന് പ്രവര്‍ത്തനം ആരംഭിച്ച എക്‌സ്‌പോ എക്‌സ്‌പേര്‍ട്ട്, ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച എക്‌സിബിഷന്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

കോര്‍പ്പറേറ്റ് അഡ്വര്‍ടൈസിംഗ്, ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ 12 വര്‍ഷത്തെ പാരമ്പര്യമുള്ള ആഡ് വേ ഗ്രൂപ്പിന്റെ സംരംഭമാണ് എക്‌സ്‌പോ എക്‌സ്‌പേര്‍ട്ട്. സംഘാടകരും എക്‌സിബിഷനുകളില്‍ പങ്കെടുക്കുന്ന കമ്പനികളും ആവശ്യപ്പെടുന്ന എല്ലാ സൗകര്യങ്ങളും ഒരൊറ്റ കുടക്കീഴില്‍ ഒരുക്കുന്നതിലൂടെയാണ് ശ്രദ്ധേയമാകുന്നത്.

സമഗ്രമായ ഇവന്റ് മാനേജ്‌മെന്റ് സേവനങ്ങള്‍

ഓരോ കമ്പനിയുടെയും ആവശ്യത്തിനനുസരിച്ച് കസ്റ്റമൈസ്ഡ് പ്രീമിയം, ഇക്കണോമി സ്റ്റാളുകള്‍ (വുഡന്‍, മോഡുലാര്‍, ഗ്രാഫിക്കല്‍, മെറ്റല്‍) ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കുന്നതിനു പുറമെ, ഫര്‍ണിച്ചര്‍, എല്‍ഇഡി വാള്‍, യൂട്ടിലിറ്റി & ഡിസ്‌പ്ലേ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള റെന്റല്‍ സര്‍വീസുകളും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ വെന്യു ബ്രാന്‍ഡിംഗ്, പ്രമോഷന്‍, മാന്‍പവര്‍ സപ്ലൈ, എന്റര്‍ടെയിന്‍മെന്റ്, ഫുഡ്കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളോടെ സമഗ്രമായ ഇവന്റ് മാനേജ്‌മെന്റ് സേവനങ്ങളും എക്‌സ്‌പോ എക്‌സ്‌പേര്‍ട്ടിന്റെ പ്രത്യേകതയാണ്. ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, പ്രൊമോഷന്‍ രംഗത്തും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നു.

600ലധികം സ്റ്റാളുകള്‍

കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 10-ലേറെ എക്‌സിബിഷനുകള്‍ വിജയകരമായി സംഘടിപ്പിക്കുകയും, 30-ഓളം വേദികളില്‍ 150-ലേറെ എക്‌സിബിഷനുകളില്‍ 600ലധികം സ്റ്റാളുകള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ബംഗളൂരു, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലെ പ്രമുഖ എക്‌സിബിഷനുകള്‍ കൂടാതെ യുഎഇ, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചു. ഏഷ്യാനെറ്റ്, മലയാള മനോരമ, മാധ്യമം പോലുള്ള പ്രമുഖ എക്‌സ്‌പോകളില്‍ നിന്നും ജെയ്ന്‍ യൂണിവേഴ്സിറ്റി, വിഒസി, സുരഭി, ഡോപ, സൈലം, എപ്സണ്‍, കോണിക, കിവി, ക്രേസ്, ശോഭ ബില്‍ഡേസ് തുടങ്ങി മുന്‍നിര ബ്രാന്‍ഡുകളിലേക്കും സേവനം എത്തിച്ചിട്ടുണ്ട്.

ദേശീയ തലത്തില്‍ അംഗീകാരം നേടിയ Indian Exhibition Industry Association (IEIA) യുടെ അംഗത്വം സ്വന്തമാക്കിയ എക്‌സ്‌പോ എക്‌സ്‌പേര്‍ട്ട്, ''എക്‌സ്‌പോ ഡിസൈന്‍ ചെയ്യുന്നതു മുതല്‍ വിജയകരമായി നടപ്പിലാക്കുന്നതുവരെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതായി സ്ഥാപക സാരഥി അഹമ്മദ് ജുനൈസ് കെ പറഞ്ഞു. ദക്ഷിണേന്ത്യയിലെ നമ്പര്‍ വണ്‍ എക്‌സിബിഷന്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി മുന്നോട്ടു പോകുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.expoxpert.com, whatsapp: +919895119962

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com