
വായ്പ എടുക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഉത്സവകാലമെത്തിയതോടെ ഇടപാടുകാര്‍ക്ക് ഓഫര്‍ പെരുമഴയാണ് ഫെഡറല്‍ ബാങ്ക് ഒരുക്കിയിരിക്കുന്നത്.
- ഭവന, വാഹന വായ്പകളില്‍ പലിശ നിരക്കിലും പ്രൊസസിംഗ് ഫീസിലും പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകളാണ് പ്രധാന ആകര്‍ഷണം.
- ഭവന വായ്പയുടെ മാസത്തവണ ലക്ഷത്തിന് 676 രൂപ മുതല്‍
- വാഹന വായ്പയുടെ മാസത്തവണ ലക്ഷത്തിന് 1534 രൂപ മുതല്‍
- ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 0.25 ശതമാനം പലിശയിളവ്
- രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് വാഹന വായ്പയുടെ പ്രോസസിംഗ് ഫീസില്‍ പൂര്‍ണമായും ഇളവ്
വാഹന വായ്പയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്.
ബിഗ് ബാസ്‌ക്കറ്റ്, സ്വിഗ്ഗി, മെക്ക് മൈ ട്രിപ്പ്, ഗോഇബിബോ, ഇനോക്‌സ്, ഈസ്‌മൈട്രിപ്പ്, സ്‌നാപ്പ് ഡീല്‍ തുടങ്ങിയവയില്‍ നിന്നുള്ള ഇടപാടുകള്‍ തുടങ്ങി ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പെട്രോള്‍ അടിക്കുമ്പോള്‍ വരെ ചെലവാകുന്ന തുകയുടെ 15 ശതമാനം എന്ന നിരക്കില്‍ പരമാവധി 2000 രൂപ വരെ കാഷ് ബാക്ക് ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.
ഡെബിറ്റ് കാര്‍ഡ് ഇ എം ഐ സംവിധാനവും ബാങ്ക് ഉത്സവകാലത്ത് നല്‍കുന്നുണ്ട്. ആവശ്യമുള്ള സാധനങ്ങള്‍ ഇപ്പോള്‍ വാങ്ങി പിന്നീട് മാസത്തവണകളായി അടയ്ക്കാനുള്ള സംവിധാനമാണ് ഡെബിറ്റ് കാര്‍ഡ് ഇ എം ഐ. 3, 6, 9, 12 എന്നീ മാസത്തവണകളില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാവുന്നതാണ്.
DCEMI എന്ന ഫോര്‍മാറ്റില്‍ 5676762 എന്ന നമ്പറിലേക്ക് എസ് എം എസ് അയച്ചോ, 7812900900 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കിയോ ഡെബിറ്റ് കാര്‍ഡ് ഇ എം ഐ ഉപയോഗിച്ച് എടുക്കാവുന്ന തുക എത്രയെന്ന് അറിയാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്ക് സന്ദര്‍ശിക്കുക.
പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട, യമഹ, ബജാജ്, ഹീറോ തുടങ്ങിയവയുടെ വാഹനങ്ങള്‍ വാങ്ങുന്നതിന് അഞ്ച് ശതമാനം വരെ കാഷ്ബാക്കും മറ്റ് ഇളവുകളും ലഭ്യമാണ്.
ഗൃഹോപകരണ നിര്‍മാതാക്കളായ പാനസോണിക്, യുറേക്കാ ഫോബ്‌സ്, സാംസംഗ്, വേള്‍പൂള്‍, ഗോദ്‌റജ്, ബ്ലൂ സ്റ്റാര്‍ തുടങ്ങിയ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 22.50 ശതമാനം വരെ കാഷ് ബാക്ക് ലഭ്യമാണ്.
റിലയന്‍സ് റീറ്റെയ്ല്‍, ബോഷ്, തോഷിബ, ക്രോമ തുടങ്ങിയ മറ്റനേകം കമ്പനികളുടെ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.
Disclaimer: This is an advertorial feature
Read DhanamOnline in English
Subscribe to Dhanam Magazine