

മലപ്പുറത്തെ ഒരു ചെറിയ ടയര്‍ ഡീലര്‍ഷിപ്പില്‍ നിന്ന് തുടങ്ങി, ഇന്ന് ജൂവല്‍റി, ഓട്ടോമൊബൈല്‍, ഫര്‍ണിച്ചര്‍, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ ദക്ഷിണേന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ് തെയ്യംപാട്ടില്‍ ഗ്രൂപ്പ്.1983ല്‍ ഒരു ടയര്‍ ഡീലര്‍ഷിപ്പുമായിഓട്ടോമൊബൈല്‍ മേഖലയിലൂടെയായിരുന്നു തെയ്യംപാട്ടില്‍ ഗ്രൂപ്പിന്റെ തുടക്കം. ഒരു മേഖലയില്‍ ഒതുങ്ങിനില്‍ക്കാതെ, പുതിയ ബിസിനസ് സാധ്യതകള്‍ തേടിയുള്ള യാത്രയാണ് ഗ്രൂപ്പിനെ വളര്‍ച്ചയുടെ പുതിയ പടവുകളിലേക്ക് എത്തിച്ചത്. ടയറില്‍ നിന്ന് ജൂവല്‍റിയിലേക്കും പിന്നെ ഫര്‍ണിച്ചറിലേക്കും കടന്ന ഗ്രൂപ്പിന് കീഴില്‍ പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വൈവിധ്യവല്‍ക്കരണത്തിലൂടെയും ഗുണമേന്മയുള്ള, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയും ഗ്രൂപ്പ് കെട്ടിപ്പടുത്തത് നാല് പതിറ്റാണ്ട് നീണ്ട വിശ്വാസത്തിന്റെ സാമ്രാജ്യം കൂടിയാണ്.
ഇന്ത്യന്‍ ബ്രാന്‍ഡ് ടയറുകള്‍ മാത്രം വിപണിയില്‍ ലഭ്യമായിരുന്ന കാലത്താണ് മലപ്പുറത്തെ പുത്തനത്താണിയെന്ന ചെറു ഗ്രാമത്തില്‍ തെയ്യംപാട്ടില്‍ ടയര്‍ ഡീലര്‍ഷിപ്പ് ആരംഭിക്കുന്നത്. അപ്പോളോ, എംആര്‍എഫ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളെയെല്ലാം ഇങ്ങോട്ട് എത്തിച്ചു. വിപണിയിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നീക്കങ്ങളും ഉപയോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള സേവനങ്ങളും ചുരുങ്ങിയ കാലംകൊണ്ട് തന്നെ തെയ്യംപാട്ടില്‍ ടയേഴ്‌സിനെ ശ്രദ്ധേയമാക്കി. ഇന്ന് മിഷെലിന്‍, ബ്രിഡ്ജ്‌സ്റ്റോണ്‍, യോക്കോഹാമ തുടങ്ങിയ ആഗോള ടയര്‍ ബ്രാന്‍ഡുകളുടെ വിശ്വസ്ത ഡീലറായ തെയ്യംപാട്ടില്‍ ടയേഴ്സിന് കീഴില്‍ വടക്കന്‍ കേരളത്തില്‍ മാത്രം ഏഴ് ഷോറൂമുകളുണ്ട്. 1992ലാണ് ഗ്രൂപ്പ് ജൂവല്‍റി രംഗത്തേക്ക് കടക്കുന്നത്. പല ജൂവല്‍റികളും അടുത്ത കാലത്തു മാത്രം 916 ആഭരണങ്ങളിലേക്ക് മാറിയപ്പോള്‍ തുടക്കം മുതല്‍ തന്നെ പരിശുദ്ധിയുടെ എല്ലാ അളവുകോലുകളും പാലിച്ചുകൊണ്ടായിരുന്നു തെയ്യംപാട്ടില്‍ ജൂവല്‍റിയുടെ രംഗപ്രവേശം. ഇതുവഴി തുടക്കത്തില്‍ തന്നെ ഉപയോക്താക്കളുടെ ശ്രദ്ധനേടാന്‍ സാധിച്ചു. ഒപ്പം പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന ഡിസൈനുകളിലൂടെ വിശ്വസ്തമായ ഒരു കസ്റ്റമര്‍ബേസ് ഉണ്ടാക്കിയെടുക്കാനും ഗ്രൂപ്പിന് സാധിച്ചു. വമ്പന്‍ ജൂവല്‍റി ശൃംഖലകള്‍ക്കിടയിലും മലബാറിലെ സ്വര്‍ണാഭരണ വിപണിയില്‍ കഴിഞ്ഞ 33 വര്‍ഷമായി തലയെടുപ്പോടെ നില്‍ക്കുകയാണ് തെയ്യംപാട്ടില്‍ ജൂവല്‍റി.
ഫര്‍ണിച്ചര്‍ എന്നാല്‍ കേവലം മരത്തടികള്‍ കൊണ്ടുള്ള നിര്‍മിതിയല്ല, മറിച്ച് അത് ഓരോ വീടിന്റെയും ആത്മാവാണെന്ന് വിശ്വസിക്കുന്ന ഒരു ബ്രാന്‍ഡാണ്ഹോംസോള്‍ തെയ്യംപാട്ടില്‍. വെറും വീട്ടുപകരണമെന്നതിനേക്കാള്‍ ഒരു സ്‌റ്റൈല്‍ സ്റ്റേറ്റ്മെന്റായാണ് പലരും ഫര്‍ണിച്ചറുകളെ കാണുന്നത്. ഇത് ഉള്‍ക്കൊണ്ടുകൊണ്ടാണ് തെയ്യംപാട്ടില്‍ ഗ്രൂപ്പ് ഈ രംഗത്തേക്ക്ഓരോ ചുവടും വെക്കുന്നത്. കാലത്തിനൊത്ത മാറ്റങ്ങള്‍ ഫര്‍ണിച്ചര്‍ മേഖലയില്‍ കൊണ്ടുവരാനായത് കേരളത്തിന് പുറത്തേക്ക് വരെ സാന്നിധ്യം വിപുലപ്പെടുത്താനാകുന്ന വിധത്തിലേക്ക് ഗ്രൂപ്പിനെ വളര്‍ത്തി. പുത്തനത്താണിയിലെ ഒറ്റ ഷോറൂമില്‍ നിന്ന് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം തുടങ്ങി ദുബായ്,ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലുംഇക്കാലം കൊണ്ട് ഗ്രൂപ്പ് കടന്നെത്തി.ഉല്‍പന്നങ്ങളുടെ വില്‍പനയേക്കാള്‍ വില്‍പനാനന്തര സേവനത്തിന് നല്‍കുന്ന പ്രാധാന്യമാണ് ഹോംസോള്‍തെയ്യംപാട്ടിലിനെ വേറിട്ട് നിര്‍ത്തുന്നതെന്ന് തെയ്യംപാട്ടില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷറഫുദ്ദീന്‍ തെയ്യംപാട്ടില്‍ പറയുന്നു. ഇതിനായി മികച്ച ടീമിനെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. ബ്രാന്‍ഡ് വളരുമ്പോള്‍ അതിനനുസരിച്ച് വിദേശത്തുള്ളവര്‍ക്ക്് പോലും മനസിനോട് അടുത്തുനില്‍ക്കുന്ന പേര് വേണമെന്ന് മനസിലാക്കി ഫര്‍ണിച്ചര്‍ബിസിനസ് റീബ്രാന്‍ഡ് ചെയ്ത്ഹോംസോള്‍ തെയ്യംപാട്ടില്‍ എന്നാക്കിയത് ഒരു പ്രധാന നാഴികക്കല്ലായി.
അന്താരാഷ്ട്ര ഷോപ്പിംഗ് അനുഭവംമലയാളികള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യത്തിലാണ് ഹോംസോള്‍ തെയ്യംപാട്ടിലിന്റെ ഓരോ ഷോറൂമുകളും ഒരുക്കിയിരിക്കുന്നത്.ഉപഭോക്താവിന് നേരിട്ട് കണ്ടുമനസിലാക്കി വാങ്ങാന്‍ പറ്റുന്ന തരത്തില്‍വിശാലമായ ഡിസ്പ്ലേയും ഓരോ ഷോറൂമിലും ഒരുക്കിയിട്ടുണ്ട്.സ്വന്തം ബ്രാന്‍ഡില്‍ ഫര്‍ണിച്ചറുകള്‍ നിര്‍മിക്കുന്നതിനായി അത്യാധുനിക നിര്‍മാണ കേന്ദ്രങ്ങളും ഹോംസോള്‍തെയ്യംപാട്ടിലിനുണ്ട്. പാലക്കാട് ജില്ലയില്‍ 50,000 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്ന അത്യാധുനിക പ്ലാന്റും പുത്തനത്താണിയിലെ പ്ലാന്റും കൂടാതെ ദുബായിലും ഷാര്‍ജയിലും കമ്പനിക്ക് നിര്‍മാണ കേന്ദ്രങ്ങളുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് തനതായ ഡിസൈനുകളും മികച്ച ഗുണനിലവാരവും ഉറപ്പുനല്‍കുന്നു.
അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഫര്‍ണിച്ചറുകള്‍ മലയാളിക്ക് മിതമായനിരക്കില്‍ ലഭ്യമാക്കുക എന്നതാണ്ഹോംസോള്‍ തെയ്യംപാട്ടില്‍ ലക്ഷ്യമിടുന്നത്. ലോകപ്രശസ്ത ബ്രാന്‍ഡായ'കുക്ക ഹോം' (ഗൗസമ ഒീാല)ഉള്‍പ്പെടെയുള്ളവയെ ആദ്യമായി കേരളത്തിലെത്തിച്ചതും ഹോംസോള്‍ തെയ്യംപാട്ടിലാണ്.അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെ 120ഓളം രാജ്യങ്ങളില്‍ സാന്നിധ്യമുള്ളബ്രാന്‍ഡാണ് കുക്ക ഹോം. കോഴിക്കോട്ഹോംസോളില്‍ രണ്ട് നിലകളിലായി 7,000 ചതുരശ്ര അടിയും കൊച്ചിയില്‍ 7,500 ചതുരശ്ര അടിയുമാണ് കുക്ക ഹോമിന്റെ ഉല്‍പന്നങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്.ഇതുകൂടാതെ എച്ച്ടിഎല്‍ (ഒഠഘ), ഫ്യൂച്ചര്‍ (എൗൗേൃല), ലേസി ബോയ് (ഘമ്വ്യയീ്യ) തുടങ്ങിയ രാജ്യാന്തര ബ്രാന്‍ഡുകളും ഹോംസോളില്‍ ലഭ്യമാണ്. ഈ രംഗത്തെ കൂടുതല്‍ വിദേശ ബ്രാന്‍ഡുകളെഇങ്ങോട്ടെത്തിക്കാനും ഹോംസോള്‍തെയ്യംപാട്ടില്‍ ഉദ്ദേശിക്കുന്നുണ്ട്. പല പ്രമുഖ വിദേശ ബ്രാന്‍ഡുകളും കേരളത്തിലെ പങ്കാളിയായി ഹോംസോളിനെ തിരഞ്ഞെടുക്കുന്ന തലത്തിലേക്ക് വളരാന്‍ സാധിച്ചുവെന്ന് ഷറഫുദ്ദീന്‍ തെയ്യംപാട്ടില്‍ പറയുന്നു.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്,പൂനെ തുടങ്ങിയ മെട്രോ നഗരങ്ങളിലേക്കും സൗദി അറേബ്യയിലെ റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കും ഹോംസോള്‍ തെയ്യംപാട്ടിലിന്റെ പ്രവര്‍ത്തനം വ്യാപി പ്പിക്കാനാണ് ഉദ്ദേശിക്കുന്നന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പാന്‍ഇന്ത്യന്‍ ഫര്‍ണിച്ചര്‍ ബ്രാന്‍ഡ് ആകുകയെന്ന ലക്ഷ്യത്തിലാണ് ഈ വിപുലീകരണങ്ങള്‍.യുഎഇയില്‍ ബാക്കെന്‍ഡ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ഒരു ലക്ഷത്തില്‍പരം ചതുരശ്ര അടിയില്‍ പുതിയ ഫാക്ടറിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. പുതുതലമുറയും ഇപ്പോള്‍ ബിസിനസില്‍ സജീവമാണ്. അവരുടെ താല്‍പര്യങ്ങളും കൂടി കണക്കിലെടുത്താണ് ഫര്‍ണിച്ചര്‍ ബിസിനസില്‍ കൂടുതല്‍ വിപുലീകരണത്തിന് ഒരുങ്ങുന്നത്. പുതിയ വിപുലീകരണങ്ങളിലൂടെ കേരളത്തിലെ ഫര്‍ണിച്ചര്‍ മേഖലയില്‍ നിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനി ആകാനും ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നു.പരമ്പരാഗത ബിസിനസ് രീതികളെ ആധുനിക സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കിയാണ് തെയ്യംപാട്ടില്‍ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (അക) ഉള്‍പ്പെടെയുള്ള നൂതന മാര്‍ഗങ്ങള്‍ ബിസിനസ് ഓപറേഷനുകളില്‍ നടപ്പിലാക്കിക്കൊണ്ട് കൂടുതല്‍ കാര്യക്ഷമത കൈവരിക്കാന്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നു. പുതിയ തലമുറ ഉപഭോക്താക്കളുടെ അഭിരുചികള്‍ക്കിണങ്ങും വിധമുള്ള പുതിയ വെബ്‌സൈറ്റും മറ്റും സൗകര്യങ്ങളുംഉറപ്പുവരുത്തുകയും ചെയ്യുന്നു.
ഹോംസോള്‍ തെയ്യംപാട്ടിലിന്റെ കീഴില്‍ ഇന്റീരിയര്‍ ഡിവിഷനും പ്രവര്‍ത്തിക്കുന്നുണ്ട്.വീടുകളും ഫ്ളാറ്റുകളും കയ്യിലുള്ള ബജറ്റിനനുസരിച്ച് ഭംഗിയാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് തെയ്യംപാട്ടില്‍ ഇന്റീരിയേഴ്സിനെ സമീപിക്കാം. ഗ്രാന്‍ഡ്, പ്രീമിയം, പ്രീമിയം പ്ലസ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രാന്‍ഡ് പാക്കേജില്‍ 2 ആഒഗ ഫ്‌ളാറ്റുകള്‍ക്കായി 4.30 ലക്ഷം രൂപയില്‍ ഇന്റീരിയര്‍ പൂര്‍ത്തിയാക്കാം. ഇതില്‍ മോഡുലാര്‍ കിച്ചന്‍, ലിവിംഗ് റൂം, ഡൈനിംഗ്, രണ്ട് ബെഡ്‌റൂമുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അള്‍ട്രാ പ്രീമിയം ഫിനിഷ് ആഗ്രഹിക്കുന്നവര്‍ക്കായി 8.80 ലക്ഷം രൂപയുടെ പാക്കേജില്‍ മൂന്ന് ബെഡ്‌റൂമുകള്‍ അടക്കം വീടിന്റെ എല്ലാ കോണുകളും രാജകീയമാക്കാം. ഉപഭോക്താവിന്റെ താല്‍പര്യത്തിനനുസരിച്ച് നിറങ്ങളിലും ഡിസൈനുകളിലും മാറ്റം വരുത്താം. ഓരോ വര്‍ക്കിനും 10 വര്‍ഷത്തെ വാറണ്ടി നല്‍കുന്നതിലൂടെ ദീര്‍ഘകാല സുരക്ഷയും മികച്ച ആഫ്റ്റര്‍ സെയ്ല്‍സ് സര്‍വീസും തെയ്യംപാട്ടില്‍ വാഗ്ദാനം ചെയ്യുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതെയ്യംപാട്ടില്‍ ഇന്റീരിയേഴ്സിന്റെ സേവനം കേരളത്തിലെല്ലായിടത്തും ലഭ്യമാണ്.
യാതൊരു ബിസിനസ് പശ്ചാത്തലവും അവകാശപ്പെടാനില്ലാത്ത ഒരു കുടുംബമായിരുന്നു തെയ്യംപാട്ടില്‍. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന തെയ്യംപാട്ടില്‍ പോക്കര്‍ എന്ന ദീര്‍ഘദര്‍ശി സഹപ്രവര്‍ത്തകനുമായി ചേര്‍ന്നാണ് ആദ്യമായി സംരംഭകത്വത്തിലേക്ക് ചുവടുവെക്കുന്നത്. ബിസിനസില്‍ തീരെ താല്‍പര്യമില്ലാതെ, ഫുട്ബോള്‍ ഹരമാക്കി നടന്നിരുന്ന മകന്‍ ഷറഫുദ്ദീനെയും അദ്ദേഹം ഒപ്പം കൂട്ടി. ഷറഫുദ്ദീന്റെ ജ്യേഷ്ഠനായിരുന്നു ബിസിനസിലേക്ക് വരേണ്ടിയിരുന്നത്. അദ്ദേഹം ഗള്‍ഫില്‍ പോയതോടെ തികച്ചും അവിചാരിതമായാണ് ഷറഫുദ്ദീന്‍ബിസിനസിലേക്ക് വന്നത്. പിതാവിന്റെ ആഗ്രഹപ്രകാരമാണ് ബിസിനസിലേക്ക് ഇറങ്ങിയതെങ്കിലും പതുക്കെ ഷറഫുദ്ദീന്റെ ശ്രദ്ധ പൂര്‍ണമായും ഇതിലേക്കായി.പിന്നീട് ഗ്രൂപ്പിനെ മുന്നില്‍ നിന്ന് നയിച്ചതും പുതിയബിസിനസുകളിലേക്ക് ഗ്രൂപ്പിനെ വളര്‍ത്തിയതും ഷറഫുദ്ദീന്‍ തെയ്യംപാട്ടിലാണ്. പിതാവിന് നാട്ടുകാര്‍ക്കിടയിലുണ്ടായിരുന്ന വിശ്വാസ്യതയും സ്ഥാനവുമാണ് തെയ്യംപാട്ടില്‍ഗ്രൂപ്പിന് കരുത്തായതെന്നും അദ്ദേഹം പകര്‍ന്നുനല്‍കിയ വിശ്വസ്തത എന്ന ഒറ്റ മന്ത്രം കൈമുതലാക്കിയാണ്ഗ്രൂപ്പിന്റെ പിന്നീടുള്ള എല്ലാ വളര്‍ച്ചയുമെന്ന് ഷറഫുദ്ദീന്‍ പറയുന്നു.ടയര്‍ ബിസിനസില്‍ പേരെടുത്ത ശേഷം സുഹൃത്തായ അബ്ദുറഹ്‌മാനുമായി ചേര്‍ന്നാണ് ഷറഫുദ്ദീന്‍ തെയ്യംപാട്ടില്‍ 1992ല്‍ സ്വര്‍ണാഭരണ ബിസിനസിലേക്ക് കടക്കുന്നത്. ആദ്യം തെയ്യംപാട്ടില്‍ എന്നായിരുന്നില്ലഗ്രൂപ്പിന്റെ പേര്. ജൂവല്‍റി ബിസിനസും ആരംഭിച്ചതോടെയാണ് പിതാവിന്റെ സല്‍പേര് ഒരു ബ്രാന്‍ഡാക്കി മാറ്റാനായി തെയ്യംപാട്ടില്‍ ഗ്രൂപ്പ് എന്ന് റീബ്രാന്‍ഡ് ചെയ്തത്.പിന്നീടാണ് ഫര്‍ണിച്ചര്‍ മേഖലയിലേക്കും മറ്റുംപ്രവേശിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine