
വിദേശത്തുനിന്ന് വരുമാനം നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസിയാണോ നിങ്ങള്‍? സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും Let's sew together എന്ന പദ്ധതിയുടെ ഭാഗമാകാം. പേര് സൂചിപ്പിച്ചിരിക്കുന്നതുപോലെ തയ്യല്‍ യൂണിറ്റുകളാണ് ഉദ്ദേശിക്കുന്നത്. തയ്യല്‍ അറിയുന്നവര്‍ക്കും അല്ലെങ്കില്‍ തയ്യല്‍ അറിയാവുന്നവരെ വെച്ച് ജോലി ചെയ്യിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കുമാണ് ഈ പദ്ധതിയില്‍ ചേരാന്‍ സാധിക്കുന്നത്.
കുഞ്ഞുടുപ്പുകളുടെയും കുട്ടികള്‍ക്കുള്ള ആക്‌സസറീസിന്റെയും മേഖലയിലെ പ്രമുഖ ബ്രാന്‍ഡായ ഹാപ്പി കിഡ് ആണ് പ്രവാസികള്‍ക്ക് താങ്ങാകാന്‍ ഇത്തരമൊരു പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. ''ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോലിയും വരുമാനമാര്‍ഗ്ഗവും നഷ്ടപ്പെട്ട് ഇവിടേക്ക് വരുന്ന പ്രവാസികള്‍ക്ക് സുരക്ഷിതമായ ഒരു സ്വയം തൊഴില്‍ പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.'' ഹാപ്പി കിഡ് അപ്പാരെല്‍സ് മാനേജിംഗ് ഡയറക്റ്റര്‍ പി.കെ സെയ്ഫുദ്ദീന്‍ പറയുന്നു.
വിദേശത്തുനിന്ന് തിരിച്ചുവരുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാം. 10 ലക്ഷം രൂപയാണ് ഇതിലേക്കുള്ള നിക്ഷേപം. ഇത് ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യമുണ്ട്. പണം കൈവശമില്ലെങ്കില്‍ കുറഞ്ഞ പലിശ മാത്രം ഈടാക്കുന്ന നോര്‍ക്ക, പിന്നോട്ട വികസന കോര്‍പ്പറേഷന്‍, മുദ്ര സ്‌കീം തുടങ്ങിയ ഒരുപാട് വായ്പാസൗകര്യങ്ങള്‍ ലഭ്യമാണ്. മെഷീനുകളുടെ കൂടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 25 ശതമാനം സബ്‌സിഡിയും നല്‍കാനാകും.
തയ്യല്‍ യൂണിറ്റ് സജ്ജമാക്കാനുള്ള പണമാണ് മൂലധനമായി വേണ്ടത്. സംരംഭകര്‍ക്ക് അവരുടെ നിക്ഷേപതുകയ്ക്ക് പകരമായി മെഷീനുകളും മൂന്ന് മാസത്തേക്ക് തുന്നാന്‍ ആവശ്യമായ അസംസ്‌കൃതവസ്തുക്കളും നല്‍കും. രണ്ട് പേരാണ് ജോലി ചെയ്യേണ്ടത്. ഇവര്‍ക്ക് വിദഗ്ധ പരിശീലനവും ഹാപ്പി കിഡ് കമ്പനി നല്‍കും.
തയ്ച്ചുകഴിഞ്ഞ വസ്ത്രങ്ങള്‍ കമ്പനി തന്നെ നേരിട്ട് എടുത്തുകൊള്ളും. വസ്ത്രത്തിന്റെ എണ്ണം കണക്കാക്കിയാണ് പ്രതിഫലം നല്‍കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ വര്‍ക് ചെയ്താല്‍ അതിനനുസരിച്ച് പ്രതിഫലവും നേടാനാകും. ''തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ പ്രവാസികള്‍ക്ക് കൈത്താങ്ങുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപത്തിന് 35 ശതമാനം വരെ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റമെന്റ് ലഭിക്കുന്ന സുരക്ഷിത നിക്ഷേപമായിരിക്കും എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. മാസം 50,000 രൂപയ്ക്ക് മുകളില്‍ വരുമാനം നേടാന്‍ സാധിക്കും.'' ഹാപ്പി കിഡ് അപ്പാരെല്‍സ് മാനേജിംഗ് ഡയറക്റ്റര്‍ പി.കെ സെയ്ഫുദ്ദീന്‍ പറയുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8943334555
Disclaimer: This is a sponsored feature
Read DhanamOnline in English
Subscribe to Dhanam Magazine