
സംരംഭങ്ങളുടെ വളര്‍ച്ചയോ അമിത വിറ്റുവരവോ നേടിയതുകൊണ്ടാവില്ല. സംരംഭങ്ങളുടെ സ്ഥിരമായ വളര്‍ച്ചയില്‍ നിന്നു മാത്രമേ ശരിയായ ലാഭം നേടിയെടുക്കാന്‍ ഒരു സംരംഭത്തിന് കഴിയൂ. ഓരോ മേഖലയിലെയും വിവിധ സംരംഭങ്ങള്‍ അവരുടെ വിഭാഗത്തിലെ മറ്റു സംരംഭങ്ങള്‍ പോകുന്ന വഴി പിന്തുടരുകയാണ് പതിവ്. എന്നാല്‍ ബിസിനസില്‍ പിന്തുടരുന്ന പൊതുവിശ്വാസങ്ങള്‍ക്കപ്പുറമായിരിക്കണം നിങ്ങളുടെ ബിസിനസ് വളര്‍ത്താനുള്ള മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. ഇതെങ്ങനെ തിരിച്ചറിയാം. വിപണി മാന്ദ്യമുള്ളപ്പോഴും വിജയം സ്ഥിരമായി നിലനിര്‍ത്താന്‍ സംരംഭകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പ്രതിസന്ധികളില്‍ നിന്ന് ഉപയോഗപ്പെടുത്താവുന്ന അവസരങ്ങള്‍, പ്രശ്‌നങ്ങളും പരിഹാരങ്ങളും, നിങ്ങളുടെ സംരംഭത്തിലെ പ്രശ്നങ്ങള്‍ കണ്ടെത്തിയുള്ള റൂട്ട് ലെവല്‍ മെയിന്റനന്‍സ് എന്നിങ്ങനെയുള്ളവ അറിഞ്ഞിരിക്കണം.
മാന്ദ്യത്തില്‍ നിന്നും കരകയറുവാന്‍ സംരംഭങ്ങള്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. നിങ്ങള്‍ക്കു വളരുവാന്‍ ഏറ്റവും നല്ല സമയവും ഇതു തന്നെയാണ് എന്നതാണ് സത്യം. ഉദാഹരണത്തിന്, ഗള്‍ഫ് പ്രതിസന്ധി കേരളത്തെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ വര്‍ഷവും കൂടുതല്‍ വിദേശ മലയാളികള്‍ കേരളത്തിലേക്ക് തിരിച്ചെത്തിയേക്കാനിടയുണ്ട്. കറന്‍സി റദ്ദാക്കല്‍, ജി.എസ്.ടി നടപ്പാക്കല്‍ എന്നിവയ്ക്ക് പുറമേ ഇപ്പോഴത്തെ പ്രളയസെസും കേരളത്തിലെ റീറ്റെയ്ല്‍ വിപണിയെ മോശമായി ബാധിച്ചിരിക്കുകയാണ്.
ഉദാഹരണത്തിന് റീറ്റെയില്‍ മേഖലയെടുക്കാം. റീറ്റെയിലേഴ്സിന് ഉല്‍പ്പന്നങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന, മൈക്രോ സെഗ്മെന്റേഷന്‍, മൈക്രോ മാര്‍ക്കറ്റിംഗ് എന്നിവ കാരണം ഷോപ്പ് മാനേജ്‌മെന്റില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. റീറ്റെയ്‌ലില്‍ എല്ലായ്‌പ്പോഴും ഉല്‍പ്പന്നങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കേണ്ട ആവശ്യമുണ്ട്. റീറ്റെയ്ല്‍ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാജിക് സൊലൂഷനുകള്‍ ഒന്നുമില്ല. എന്നാല്‍ വിപണിയുടെ ഒരു ബൂം ടൈമില്‍ പിന്നീട് ഉണ്ടായേക്കാവുന്ന റിസഷനെ പ്രതിരോധിക്കുന്നതിനു വേണ്ട തന്ത്രങ്ങള്‍ സംരംഭകര്‍ രൂപപ്പെടുത്തേണ്ടതുണ്ട്. ഒരു പ്രദേശത്ത് തന്നെയുള്ള ക്ലസ്റ്റര്‍ അധിഷ്ഠിത വികസനമാണ് നല്ലത്. ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, സപ്ലൈചെയിന്‍ എന്നിവ ഫലപ്രദമായി മാനേജ് ചെയ്യാന്‍ ഇത് സഹായിക്കും. നിശ്ചിത ടാര്‍ജറ്റുകള്‍ ഒരോ ദിവസത്തെയും വില്‍പ്പനയ്ക്ക് നിശ്ചയിക്കുക.
പരമ്പരാഗത റീറ്റെയ്‌ലേഴ്‌സും ഫാമിലി ബിസിനസുകളും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചിട്ടില്ല. നിങ്ങളുടെ 30 ശതമാനം സെയില്‍സ് ഫോഴ്‌സും കഴിവുറ്റവരായിരിക്കും. എന്നാല്‍ അടുത്തൊരു 30 ശതമാനം ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിന് സെയ്ല്‍സ് കോംപറ്റീഷനുകള്‍ ഗുണകരമായിരിക്കും. നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളുടെ തരത്തിന് അനുസരിച്ച് ഓഫറുകള്‍ വിഭജിച്ച് നല്‍കുക. ഇത്തരം മാര്‍ഗങ്ങലിലൂടെ മാന്ദ്യത്തെ മറികടക്കാം. ഇതാ ബിസിനസില്‍ സാധാരണ പിന്തുടരുന്ന എല്ലാ വിശ്വാസങ്ങളെയും പൊളിച്ചെഴുതുന്ന കോണ്‍സെപ്റ്റുകളുമായി ഒരാള്‍ നിങ്ങളെ സഹായിക്കാനെത്തുന്നു.
നിരവധി കോണ്‍ട്രാറിയന്‍ സംരംഭകരെ സൃഷ്ടിച്ചതിന് ശേഷം വീണ്ടും വിജയ മന്ത്രങ്ങളുമായി പ്രശസ്ത ബിസിനസ് കോണ്‍ട്രാറിയന്‍ കണ്‍സള്‍ട്ടന്റ് ടിനി ഫിലിപ് 'ടിനീസ് ടോക്ക്സി'ലൂടെ വീണ്ടും വരികയാണ്. കോഴിക്കോട് റാവിസ്, കടവില്‍ ഒക്ടോബര്‍ 23 ന് നടക്കുന്ന ടിനീസ് ടോക്കിലൂടെ ശരിയായ പ്രശ്‌നങ്ങള്‍ കണ്ടെത്തിക്കൊണ്ടുള്ള പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ പഠിക്കാം. ടിനിയുടെ മാര്‍ഗം ആള്‍ക്കൂട്ടത്തെ പിന്തുടരുകയല്ല, മറിച്ച് നിങ്ങളുടെ പ്രശ്നത്തെ സമഗ്രമായി വിലയിരുത്തുകയാണ്. ഇനി പറയൂ, നിങ്ങള്‍ ചിന്തിച്ചിരുന്ന കോണ്‍സെപ്റ്റുകള്‍ മാറിയില്ലേ. ഇനിയും ആള്‍ക്കൂട്ടത്തെ പിന്തുടരുകയാണോ ചെയ്യേണ്ടത്. നിങ്ങളുടെ സംരംഭത്തിലെ/ മേഖലയിലെ പ്രശ്നങ്ങളെ ശരിയായ രീതിയില്‍ പരിഹരിക്കുകയല്ലേ. ഇനിയും നിങ്ങള്‍ക്ക് പ്രശ്നങ്ങളെ ശരിയായി പഠിക്കാം. പരിപാടിയില്‍ വളരെ കുറച്ച് സീറ്റുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. പ്രീബുക്കിംഗ് ചെയ്തവര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഇല്ല.
IP Event Partner: Xpresso
Call/WhatsApp Now: +91 7994223399
https://www.facebook.com/Xpressoevents/videos/919031271796269/
Disclaimer: This is a sponsored feature
Read DhanamOnline in English
Subscribe to Dhanam Magazine