നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കണോ? എങ്കില്‍ ഈ 'ഡോക്ടറെ' കണ്ടിരിക്കണം!

എന്തിനാണ് നമ്മള്‍ ജോലി ചെയ്യുന്നത്?
വരുമാനമുണ്ടാക്കണം. നല്ല രീതിയില്‍ ജീവിക്കണം. സ്വന്തമായി വീട്, മക്കള്‍ക്ക് വിദ്യാഭ്യാസം, യാത്രകള്‍, കാര്‍ അങ്ങനെ കുറച്ചേറെ സ്വപ്‌നങ്ങളും സാക്ഷാത്ക്കരിക്കണം. അല്ലേ?
ജോലി ചെയ്തുണ്ടാക്കുന്ന വരുമാനം ബുദ്ധപൂര്‍വ്വം വിനിയോഗിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ കാലത്ത് സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കൂ.

തെരഞ്ഞെടുക്കാം നെല്ലും പതിരും
പണ്ട് ഒരു സേവിങ്‌സ് അക്കൗണ്ടും കുറച്ചു സ്ഥിരനിക്ഷേപവും മാത്രമായിരുന്നപ്പോള്‍ എന്തൊരു സമാധാനമായിരുന്നു. ഇന്ന് നൂറുകണക്കിന് കമ്പനികളും ആയിരക്കണക്കിന് നിക്ഷേപങ്ങളും മറ്റ് സാമ്പത്തിക ഇടപാടുകളും കൊണ്ട് ആകെ ഒരു വീര്‍പ്പുമുട്ടലാണ്. നാലു വശത്തു നിന്നും ഉപദേശങ്ങളും നിര്‍ബന്ധങ്ങളും കൊണ്ട് ഇരിക്കപ്പൊറുതിയില്ല. ബാങ്ക് മാനേജറുടെ വക കുറേ നിര്‍ദ്ദേശങ്ങള്‍, ഇന്‍ഷുറന്‍സ് ഏജന്റ് നിരന്തരം പിറകെ, ഓഹരി നിക്ഷേപങ്ങള്‍ മറ്റൊരു വഴിക്ക്, ലോണ്‍ വേണോ എന്ന് ചോദിച്ചുകൊണ്ടുള്ള കോള്‍ വരാത്ത ഒരു ദിവസം പോലുമില്ല, ഇതിനെല്ലാം പുറമെ വര്‍ഷാവസാനമാകുമ്പോള്‍ നികുതിയുടെ രൂപത്തില്‍ ചോദിക്കാതെതന്നെ ഒരു തുക വരുമാനത്തില്‍ നിന്ന് കുറയുമ്പോള്‍ ദുരന്തം പൂര്‍ണ്ണം.

ശമ്പളം എത്ര തന്നെയാണെങ്കിലും അതിന്റെ ശരിയായ ഉപയോഗം കൊണ്ടുമാത്രമേ ഒരാള്‍ക്ക് സാമ്പത്തികമായി മുന്നോട്ടു വരാനാകു. ബാഹ്യ പ്രലോഭനങ്ങളില്‍പ്പെട്ടാണ് മിക്കവരും സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത്. സ്വന്തമായി തീരുമാനിച്ച് ഭൂരിഭാഗം ആളുകളും ഒരു നിക്ഷേപമോ മറ്റ് ധനവിനിയോഗമോ നടത്താറില്ല. ഒരു അഭിപ്രായം എപ്പോഴും ചോദിക്കും. അതിന് പ്രധാന കാരണം സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും അതിനായി ചെലവഴിക്കാന്‍ സമയമില്ലാത്തതുമാണ്. എന്നാല്‍ പലപ്പോഴും ഇത് പ്രശ്‌നവുമാകാറുണ്ടെന്ന് നിങ്ങള്‍ക്ക് തന്നെ തോന്നാറില്ലേ?

ഈ ഡോക്ടറെ നിങ്ങള്‍ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ?
പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ഒരാള്‍ ഒരു വിദഗ്ധ അഭിപ്രായം തേടേണ്ടത്. ഒന്ന് ആരോഗ്യം മറ്റൊന്ന് സാമ്പത്തികം. ഇതില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമുക്ക് ഏറ്റവും മികച്ച ഉപദേശവും ചികിത്സയും നല്‍കാന്‍ അനേകം ഡോക്ടര്‍മാര്‍ ചുറ്റുമുണ്ട്. എന്നാല്‍ സാമ്പത്തിക കാര്യത്തില്‍ സ്ഥിതി അതല്ല. ഒരു വ്യക്തിയുടെ വരുമാനം, ചെലവുകള്‍, സാമ്പത്തിക ലക്ഷ്യങ്ങള്‍, റിസ്‌കെടുക്കാനുള്ള ശേഷി എന്നിവയെല്ലാം കൃത്യമായി പരിഗണിച്ച് അവര്‍ക്ക് ഏറ്റവും അനുയോജ്യമായ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ നിക്ഷ്പക്ഷമായി നിര്‍ദേശിക്കുന്ന 'ഡോക്ടര്‍'മാരെ കണ്ടുകിട്ടാനില്ലെന്നതാണ് പ്രശ്‌നം.

സാധാരണ എല്ലാവരും സാമ്പത്തിക കാര്യങ്ങള്‍ക്ക് ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ സഹായം തേടുമെങ്കിലും അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന സേവനങ്ങള്‍ക്ക് പരിമിതികളുണ്ട്. ഒരു വ്യക്തിഗത സാമ്പത്തിക കാര്യത്തില്‍ ഉള്‍പ്പെടുന്ന നിക്ഷേപങ്ങള്‍, ലോണുകള്‍, ഇന്‍ഷുറന്‍സ്, നികുതി, വില്‍പ്പത്രം എന്ന് തുടങ്ങി അനേകം കാര്യങ്ങള്‍ മറ്റൊരു സേവന ദാതാവിനും നല്‍കാനാകാത്ത പല നിര്‍ദ്ദേശങ്ങളുണ്ട്. നിത്യ ജീവിതത്തില്‍ എടുക്കേണ്ട സുപ്രധാനമായ പല സാമ്പത്തിക തീരുമാനങ്ങളിലും വിദഗ്ധമായ ഉപദേശം നല്‍കാന്‍ എപ്പോഴും ഒരു സാമ്പത്തികകാര്യ ഡോക്ടര്‍ ഉണ്ടെങ്കില്‍ എങ്ങിനെയിരിക്കും? ഇതാണ് ഒരു സാമ്പത്തിക ആസൂത്രകന്‍ ചെയ്യുന്നത്.

ഒരാളുടെ സമ്പൂര്‍ണ്ണ സാമ്പത്തിക വിശകലനം നടത്തി അയാളുടെ വ്യക്തിഗത ആവശ്യങ്ങളിലേക്കായി വേണ്ട തുക സമാഹരിക്കാന്‍ കൃത്യമായ ഒരു പ്ലാന്‍ തയ്യാറാക്കുകയും അത് നടപ്പാക്കാന്‍ സഹായിക്കുകയുമാണ് ഒരു പ്ലാനര്‍ ചെയ്യുന്നത്. ഇതില്‍ ഒരാളുടെ വരുമാനം, ചെ ലവുകള്‍, ഇതുവരെ ചെയ്തിട്ടുള്ള നിക്ഷേപങ്ങള്‍, വരുമാന പരിധി, നിലവിലുള്ള ലോണുകള്‍, പോളിസികള്‍, ജീവിത ലക്ഷ്യങ്ങള്‍, വിരമിക്കുന്നതിലേക്കു വേണ്ട തുക എന്നിങ്ങനെ എല്ലാം വിശകലനം ചെയ്ത് തികച്ചും സമ്പൂര്‍ണ്ണമായ ഒരു പ്ലാന്‍ തയ്യാറാക്കപ്പെടുന്നു. ഓരോ സാമ്പത്തിക തീരുമാനവും ഇരു കൂട്ടരും കൂടിയാലോചിച്ചാവും നടപ്പിലാക്കുക. ആഴത്തിലുള്ള വിശകലനം നടത്തുന്നതുകൊണ്ട് ആ വ്യക്തിക്ക് ഏറ്റവും അനുയോജ്യമായ തീരുമാനമാകും എടുക്കുക. മാത്രമല്ല അയാളുടെ ജീവിതത്തിലെ മറ്റെല്ലാ ഘടകങ്ങളും കണക്കിലെടുത്താവും ഓരോ തീരുമാനവും.

നിക്ഷേപത്തില്‍ നിന്നുള്ള കമ്മീഷനല്ല പ്ലാനറുടെ വരുമാനം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ഡോക്ടറോ അല്ലെങ്കില്‍ ആര്‍ക്കിടെക്‌റ്റോ ഈടാക്കുന്നതുപോലെയുള്ള കണ്‍സള്‍ട്ടിങ് ഫീസാണ് ഒരു സാമ്പത്തിക ആസൂത്രകന്‍ തന്റെ ക്ലയന്റില്‍ നിന്ന് ഈടാക്കുന്നത്. ക്ലയന്റിന് പ്ലാന്‍ അനുസരിച്ചുള്ള നിക്ഷേപങ്ങള്‍ ആര് മുഖേനെയും നടപ്പാക്കാം. അതുകൊണ്ടു തന്നെ ഈ സംവിധാനം ഉപദേശത്തിന്റെ ശുദ്ധി ഉറപ്പു വരുത്തുന്നു.

വിപുലമായ രീതിയില്‍ സാമ്പത്തികാസൂത്രണം നടത്തുവാനായി പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് സ്റ്റെപ്‌സ്' എന്ന പേരില്‍ പ്രത്യേക വിഭാഗം ആരംഭിച്ചിട്ടുണ്ട്. അച്ചടക്കത്തോടുകൂടിയ ഒരു സുഭദ്രമായ സാമ്പത്തിക ഭാവിയിലേക്ക് എങ്ങനെ പ്ലാന്‍ ചെയ്യാംഎന്നതിനെക്കുറിച്ച് മനസ്സിലാക്കാനും നിങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാനും സ്റ്റെപ്‌സിലെ ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്. ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ബോര്‍ഡിന്റെ (FPSB India) കീഴില്‍ പരിശീലനം നേടിയവരും, സാമ്പത്തിക രംഗത്ത് വളരെയധികം പ്രവര്‍ത്തന പരിചയം ഉള്ളവരും ആണ് പ്ലാനര്‍മാര്‍ എന്നുള്ളത് ഈ സേവനത്തെ അമൂല്യമാക്കുന്നു. സ്റ്റെപ്‌സിലെ ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാരുമായി ബന്ധപ്പെടാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.

For more details, visit: steps.geojit.com OR call: +91 99958 03558, +91 99958 00033


Impact Team
Impact Team  

Related Articles

Next Story

Videos

Share it