ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ: പ്രൊഫഷണല്‍ കൊമേഴ്സ് പഠനരംഗത്തെ വിപ്ലവം

ഡോക്ടറാക്കണം അല്ലെങ്കില്‍ എന്‍ജിനീയറാക്കണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ശരാശരി മാതാപിതാക്കള്‍ മക്കളെ കുറിച്ചു കണ്ട സ്വപ്നങ്ങള്‍ കൂടുതലും ഇതിനെ രണ്ടിനെയും ചുറ്റിപ്പറ്റിയായിരുന്നു. എനിക്കൊരു ചാര്‍ട്ടേഡ് എക്കൗണ്ടന്റാവണമെന്ന് കുട്ടികളോ മക്കളെ കൊമേഴ്സ് മേഖലയിലെ പ്രൊഫഷണല്‍ കോഴ്സ് പഠിപ്പിക്കണമെന്ന് മാതാപിതാക്കളോ തീവ്രമായി ആഗ്രഹിക്കാത്ത കാലം. എന്താണ് ചാര്‍ട്ടേഡ് എക്കൗണ്ടന്‍സി രംഗം? എവിടെ പഠിക്കണം? എങ്ങനെ പഠിക്കണം എന്നൊന്നും സാധാരണക്കാര്‍ക്ക് പരിചിതവുമല്ല.

ഇന്ന് സ്ഥിതി ഏറെ മാറി. കൊമേഴ്സ് കോഴ്സുകള്‍ക്ക് പ്രിയമേറെ. പ്രൊഫഷണല്‍ കൊമേഴ്സ് കോഴ്സിനായി അത്യാധുനിക സജ്ജീകരണങ്ങളോടെ, വിദേശ സര്‍വകലാശാലകളോട് കിടപിടിക്കുന്ന ക്യാമ്പസുകളും കേരളത്തില്‍ സജ്ജം. ദേശീയതലത്തിലെ റാങ്കുകള്‍ തുടര്‍ച്ചയായി മലയാളി കുട്ടികള്‍ നേടുകയുംചെയ്യുന്നു. ഇത്തരമൊരു മാറ്റത്തിന് കാരണമായി മുമ്പേ നടന്നൊരു വിദ്യാഭ്യാസ സ്ഥാപനമുണ്ട്; ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ (ഐഐസി ലക്ഷ്യ). 2011ല്‍ വെറും രണ്ട് വിദ്യാര്‍ത്ഥികളുമായി കൊമേഴ്സ് പ്രൊഫഷണല്‍ കോഴ്സ് പഠനരംഗത്തേക്ക് വന്ന ഐഐസി ലക്ഷ്യ ഇന്ന് 25,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ്. 350ലേറെ സ്ഥിരം അധ്യാപകര്‍ ഇവിടെയുണ്ട്. കുട്ടികളെ മെന്റര്‍ ചെയ്യാനും പ്ലേസ്മെന്റ് അടക്കമുള്ള കാര്യങ്ങളില്‍ പിന്തുണയ്ക്കാനും ആയിര ത്തിലേറെ ജീവനക്കാരും. ലോകം മുഴുവനായി ഒരു ലക്ഷത്തിലേറെ പൂര്‍വവിദ്യാര്‍ത്ഥികളുമുള്ള ഐസിസി ലക്ഷ്യ ഉടച്ചുകളഞ്ഞത് പ്രൊഫഷണല്‍ കൊമേഴ്സ് കോഴ്സുകളെ സംബന്ധിച്ചുണ്ടായിരുന്ന ഒട്ടേറെ അബദ്ധധാരണകളെയാണ്; ഈ രംഗത്ത് സൃഷ്ടിച്ചത് ഒരു വിപ്ലവവും.
കൊമേഴ്‌സ് പഠനരംഗത്തൊരു വിപ്ലവം!
ചാര്‍ട്ടേഡ് എക്കൗണ്ടന്‍സി കോഴ്സിനെ കുറിച്ച് ഒട്ടേറെ അബദ്ധധാരണകള്‍ നിറഞ്ഞുനിന്ന കാലത്താണ്‌ലക്ഷ്യ ഈ രംഗത്തേക്ക് കടന്നുവരുന്നത്. ഏറെ വര്‍ഷം പരിശ്രമിച്ചാലും സിഎ പാസാകാന്‍ പ്രയാസമാണ്, എല്ലാവര്‍ക്കും ഇത് സാധിക്കണമെന്നില്ല... എന്നിങ്ങനെ പല തെറ്റായ വിശ്വാസങ്ങളും ഇതിനെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. പക്ഷേ ആ രംഗത്തെ വന്‍ സാധ്യതകളെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്ന മാനന്തവാടി സ്വദേശി ഓര്‍വെല്‍ ലയണലും കാസര്‍കോട് സ്വദേശി അധീഷ് ദാമോദരനും കൊമേഴ്സ്യല്‍ പ്രൊഫഷണല്‍ കോഴ്സുകളുടെ രംഗത്തെ പ്രശ്നങ്ങള്‍ മനസിലാക്കി അതിനുള്ള പരിഹാരമെന്നോണം ലക്ഷ്യ എന്ന സ്ഥാപനത്തിന് തുടക്കമിടുകയായിരുന്നു.

''എന്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സിഎ പരീക്ഷ കടുപ്പമാകുന്നു എന്നതായിരുന്നു ആദ്യ അന്വേഷണം. ഓരോരുത്തരും സിഎയ്ക്കായി തയാറെടുക്കുന്ന രീതി നിരീക്ഷിച്ചു. പലരും പലയിടത്തും ജോലി ചെയ്തുകൊണ്ടാണ് പരീക്ഷയ്ക്ക് തയാറെടുക്കുന്നത്. എല്ലാ പേപ്പറിനും പലര്‍ക്കും ക്ലാസുകള്‍ കിട്ടുന്നില്ല. ബഹുഭൂരിപക്ഷവും മോക് പരീക്ഷ എഴുതി പരിശീലിച്ചല്ല പരീക്ഷയ്ക്കായി പോകുന്നത്. ഒട്ടുമിക്കവര്‍ക്കും ഓരോ ചോദ്യത്തിനും എങ്ങനെയാണ് മാര്‍ക്ക് ഇടുന്നത് എന്നതിനെ കുറിച്ച് ധാരണയില്ല എന്നൊക്കെ മനസിലാക്കി. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കഠിനാധ്വാനം ചെയ്യാന്‍ തയാറുള്ളവര്‍ക്ക് സിഎ പാസാകാനുമെന്ന് മനസിലായി,'' ഓര്‍വെല്‍ പറയുന്നു.

2011ല്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപം ലക്ഷ്യയ്ക്ക് തുടക്കമിടുന്നത് അങ്ങനെയാണ്. പ്രാരംഭകാലം മുതല്‍ രാജ്യത്തെ ഏറ്റവും മികച്ച അധ്യാപകരെ തന്നെ ലക്ഷ്യയില്‍ കൊണ്ട് വന്ന് ക്ലാസെടുപ്പിക്കാന്‍ ശ്രദ്ധിച്ചിരുന്നു. മികച്ച അധ്യാപകരെ ഒരുക്കി ശേഷം വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ സ്‌കൂളുകളും കോളെജുകളും കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി. ഇതോടൊപ്പം തന്നെ വര്‍ഷങ്ങളായി പരിശ്രമിച്ചിട്ടും സിഎ പാസാകാത്തവര്‍ക്കായി ക്രാഷ് കോഴ്സുകള്‍ സംഘടിപ്പിച്ചു.
സിഎ പേപ്പറുകള്‍ക്ക് മാര്‍ക്കിടുന്ന രീതിവരെ ക്ലാസില്‍ പ്രദര്‍ശിപ്പിച്ച് പരീക്ഷ എഴുതാനുള്ള കഠിന പരിശീലനം ലക്ഷ്യ നല്‍കിക്കൊണ്ടിരുന്നു. മികച്ച ക്ലാസുകള്‍, പരീക്ഷ എഴുതാനുള്ള പരിശീലനം, സമഗ്രമായ സ്റ്റഡി മെറ്റീരിയല്‍, മോട്ടിവേഷണല്‍ ക്ലാസുകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ച് നടത്തിയ ക്രാഷ് പരിശീലനം ഒട്ടേറെ പേരെ വിജയികളാക്കി. ഇങ്ങനെ വിജയം നേടിയവര്‍ പറഞ്ഞറിഞ്ഞാണ് കൂടുതല്‍ പേര്‍ ലക്ഷ്യയിലെത്തിത്തുടങ്ങിയത്. 2012 ജൂണിലെ ഫൗണ്ടേഷന്‍ പരീക്ഷയെഴുതാന്‍ 108 പേര്‍ ചേര്‍ന്നു. അതില്‍ ഒരു കുട്ടി ദേശീയതലത്തില്‍ പത്താം സ്ഥാനത്തെത്തുകയും ചെയ്തു. 2012ല്‍ 80 പേരുള്ള ഇന്റര്‍മീഡിയറ്റ് ക്ലാസ് ലക്ഷ്യ നടത്തുകയും ചെയ്തു.
ഒരു പ്രൊഫഷണല്‍ കോളെജിന് സമാനമായി ലക്ഷ്യയെ പിന്നീട് വാര്‍ത്തെടുക്കുകയായിരുന്നു. കൊമേഴ്സ് മേഖലയിലെ പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിപ്പിക്കുന്ന ഏറ്റവും മികച്ച ഫാക്കല്‍റ്റികള്‍ ലക്ഷ്യയുടേത് മാത്രമായുണ്ട്. ഓരോ പഠിതാവിനെയും വിജയത്തിലെത്തിക്കാന്‍ പര്യാപ്തമായ മെന്റര്‍മാരെ വിന്യസിച്ചു. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജമാക്കി. ഘട്ടം ഘട്ടമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലക്ഷ്യയുടെ ക്ലാസുകള്‍ വ്യാപിപ്പിച്ചു. ഇതോടൊപ്പം തന്നെ കൃത്യമായി ഘടനയുള്ള കരിക്കുലം മികച്ച രീതിയില്‍ തന്നെ ലക്ഷ്യ നടപ്പാക്കി. കേരളത്തിലെ സിഎ പഠനരംഗത്ത് അതൊരു പുതുമയായിരുന്നു.
കൊമേഴ്സ് പ്രൊഫഷണല്‍ കോഴ്‌സുകളെ ജനകീയമാക്കി
എല്ലാവര്‍ക്കും സിഎ പരീക്ഷകള്‍ പാസാകാന്‍ ആകില്ല. പക്ഷേ കൊമേഴ്സ് മേഖലയില്‍ മികച്ച ജോലി സാധ്യതയുള്ള, രാജ്യാന്തര അംഗീകാരമുള്ള കോഴ്സുകള്‍ വേറെയുമുണ്ടെന്ന് ഓര്‍വെല്‍ മനസിലാക്കി. അതോടെ ലക്ഷ്യ ACCA കോഴ്സ് ആരംഭിച്ചു. ഇന്ന് ദേശീയ, രാജ്യാന്തര തലത്തില്‍ ഏറെ മൂല്യമുള്ള, തൊഴില്‍ സാധ്യതയുള്ള ഒട്ടേറെ കോഴ്സുകളാണ് ലക്ഷ്യയിലുള്ളത്.
സിഎ, സിഎംഎ (ഇന്ത്യ), സിഎംഎ (യുഎസ്), സിഎസ്, എസിസിഎ, ബിവോക്(എക്കൗണ്ടിംഗ് & ബിസിനസ് ഇന്റഗ്രേറ്റഡ് വിത്ത് എസിസിഎ), ബികോം (ഇന്റര്‍നാഷണല്‍ ഫിനാന്‍സ് & എക്കൗണ്ടിംഗ് ഇന്റഗ്രേറ്റഡ് വിത്ത് എസിസിഎ -യുകെ), എംബിഎ, സിഎടി (സര്‍ട്ടിഫിക്കറ്റ് ഇന്‍ എക്കൗണ്ടിംഗ് ടെക്നീഷ്യന്‍സ്) എന്നിങ്ങനെയുള്ള കോഴ്സുകളാണ് ലക്ഷ്യയില്‍ ഇപ്പോഴുള്ളത്. എസിസിഐ കോഴ്‌സിന്റെ പ്ലാറ്റിനം ലേണിംഗ് പാര്‍ട്ണറാണ് ലക്ഷ്യ.
ജോലിയോടൊപ്പം പഠിക്കാം
കൊമേഴ്സ്/ഫിനാന്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അതില്‍ തന്നെ നിന്നുകൊണ്ട് ഉന്നതവേതനം ലഭിക്കുന്ന ജോലികള്‍ നേടിയെടുക്കാന്‍ പ്രാപ്തരാക്കുന്ന കോഴ്സുകളും ലക്ഷ്യ നടത്തുന്നുണ്ട്. ഇതിനായി പ്രത്യേകമായി വാരാന്ത്യ ക്ലാസുകളും ഓണ്‍ലൈന്‍ ക്ലാസുകളും ലക്ഷ്യ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഈ രംഗത്തെ ഏറ്റവും മികച്ച ലേണിംഗ് ആപ്പാണ് ലക്ഷ്യയുടേത്. ലക്ഷ്യയില്‍ നിന്നും 21-ാം വയസില്‍ കൊമേഴ്‌സ് പ്രൊഫഷണല്‍ കോഴ്‌സ് പാസായിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ഉയര്‍ന്ന വേതനത്തില്‍ ജോലി ചെയ്തുവരികയാണ്.
''ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകര്‍, ഇന്ത്യയിലെ ഏറ്റവും മികച്ച റിസള്‍ട്ട്, ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്ലേസ്‌മെന്റ്, ഇന്ത്യയിലെ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള ക്യാമ്പസ് ഇവയെല്ലാം ഇന്ന് ലക്ഷ്യയ്ക്കുണ്ട്. ദുബായില്‍ വിശാലമായ ഇന്റര്‍നാഷണല്‍ ഓഫീസ് സജ്ജമായി കഴിഞ്ഞു,'' ഓര്‍വെല്‍ പറയുന്നു.
പ്രൊഫഷണല്‍ കൊമേഴ്‌സ് പഠന രംഗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്ഥാപനമായി ലക്ഷ്യ മാറി എന്നത് മലയാളികള്‍ക്ക് തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ്. കൊമേഴ്സ് വിദ്യാഭ്യാസ മേഖലയില്‍ ദേശീയതലത്തിലെ പ്രമുഖമായ സര്‍വകലാശാലയായി വളരുകയാണ് ഐഐസി ലക്ഷ്യയുടെ ലക്ഷ്യം. ഏഴ് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ 100 നഗരങ്ങളിലേക്ക് വളരുന്നതോടൊപ്പം 2035ല്‍ ഐപിഒ നടത്താനാണ് ലക്ഷ്യയുടെ നീക്കം.
ഇതുവരെ പുറത്തുനിന്ന് യാതൊരു ഫണ്ടും സ്വീകരിക്കാതെ വളര്‍ന്ന ലക്ഷ്യ, വരും നാളുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സമാഹരിച്ചേക്കും. ചലച്ചിത്രതാരം മോഹന്‍ലാലാണ് ലക്ഷ്യയുടെ ബ്രാന്‍ഡ് അംബാസഡര്‍.
ഉന്നതി ഉറപ്പാക്കുന്നു; സാധ്യതകളുടെ ലോകം തുറക്കുന്നു
  • ലക്ഷ്യ: സാമൂഹ്യ പ്രസക്തിയുള്ള വിദ്യാഭ്യാസ സ്ഥാപനം അനേകായിരം വിദ്യാര്‍ത്ഥികളെ ഏറെ സാധ്യതകളുള്ള കൊമേഴ്സ് മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ലക്ഷ്യ ചെയ്യുന്നത്. 25-26 വയസുള്ള യുവസമൂഹം വിദ്യാഭ്യാസ വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്നറിയാതെ വലയുന്ന നമ്മുടെ നാട്ടില്‍ 21-22 വയസില്‍ പ്രതിമാസം ശരാശരി 50,000-60,000 രൂപ വേതനം കൈപ്പറ്റുന്ന പ്രൊഫഷണലുകളായി വിദ്യാര്‍ത്ഥികളെ മാറ്റാന്‍ ലക്ഷ്യയ്ക്ക് സാധിക്കുന്നു. സാധാരണ ചുറ്റുപാടുകളില്‍ നിന്നു വരുന്ന കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ നല്ല വേതനം കിട്ടുന്ന ജോലികളില്‍ പ്രവേശിക്കുന്നു. ജീവിതത്തില്‍ വരുത്തുന്ന ഈ മാറ്റമാണ് ലക്ഷ്യയെ സാമൂഹ്യ പ്രസക്തിയുള്ള സ്ഥാപനമാക്കി മാറ്റുന്നത്.

സാധ്യതകള്‍ അനന്തം

ജനസംഖ്യാപരമായ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ലോകത്തിന് വേണ്ട നൈപുണ്യമുള്ള മനുഷ്യവിഭവശേഷിയെ വാര്‍ത്തെടുക്കാന്‍ പറ്റുന്ന ഏകരാജ്യം ഇന്ത്യയാണ്. ബിസിനസുകള്‍ കൂടുതല്‍ സംഘടിതമാവുകയും സാമ്പത്തിക വ്യവസ്ഥകള്‍ വളര്‍ച്ചയുടെ പാതയില്‍ മുന്നേറുകയും ചെയ്യുമ്പോള്‍ ദശലക്ഷക്കണക്കിന് കൊമേഴ്സ് പ്രൊഫഷണലുകളെ വേണ്ടിവരും. ഇന്ത്യയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 40-80 ലക്ഷം തൊഴിലവസരങ്ങള്‍ സാമ്പത്തിക മേഖലയിലുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ നിഗമനം. ദേശീയ, രാജ്യാന്തരതലത്തില്‍ അംഗീകാരമുള്ള പ്രൊഫഷണല്‍ കൊമേഴ്സ് കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ ജോലിക്ക് വേണ്ടി അലയേണ്ട സാഹചര്യമുണ്ടാവില്ല.
അതുപോലെ തന്നെ രാഷ്ട്ര നിര്‍മിതിയില്‍ നിര്‍ണായക പങ്കാണ് മൂല്യബോധമുള്ള കൊമേഴ്സ് പ്രൊഫഷണലുകള്‍ വഹിക്കുന്നത്. ബിസിനസുകളെ വളര്‍ത്താനും പ്രൊഫഷണലൈസ് ചെയ്യാനും മികവുറ്റ കൊമേഴ്സ് പ്രൊഫഷണലുകളുടെ സേവനം അനിവാര്യമാണ്. ലക്ഷ്യ അത്തരത്തിലുള്ള മൂല്യാധിഷ്ഠിത പ്രൊഫഷണല്‍ വിദ്യാഭ്യാസമാണ് നല്‍കുന്നതും.
ഇന്ത്യയിലെ ഏറ്റവും വലിയ കൊമേഴ്‌സ് പ്രൊഫഷണല്‍ ക്യാമ്പസ്!
രാജ്യത്തെ തന്നെ ഏറ്റവും വലിയ കൊമേഴ്സ് പ്രൊഫഷണല്‍ ക്യാമ്പസാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ എറണാകുളം, വൈറ്റിലയില്‍ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഈ ക്യാമ്പസിന് 75,000 ചതുരശ്രയടി വിസ്തീര്‍ണമാണുള്ളത്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍,കണ്ണൂര്‍ എന്നിവിടങ്ങളില്‍ ലക്ഷ്യയ്ക്ക് ക്യാമ്പസുകളുണ്ട്.
ബംഗളൂരു, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ദുബായ് എന്നിവിടങ്ങളില്‍ ഹൈബ്രിഡ് ക്യാമ്പസുകളുമുണ്ട്. മൊത്തം മൂന്നര ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള 11 അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ക്യാമ്പസുകളാണ് ലക്ഷ്യയ്ക്കുള്ളത്. വിദേശ സര്‍വകലാശാലാ ക്യാമ്പസുകളോട് കിടപിടിക്കുന്ന ഇവയെല്ലാം ടെക് എനേബ്ള്‍ഡാണ്. നിര്‍മിത ബുദ്ധി ഉള്‍ക്കൊള്ളിച്ചുകൊണ്ട് പഠനം ലളിതവും സമഗ്രവുമാക്കിയിരിക്കുന്നു. അക്കാദമിക് കാര്യങ്ങള്‍ക്കൊപ്പം പ്രായോഗിക പരിശീലനത്തിനും ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസരീതിയാണ് ലക്ഷ്യയില്‍ അവലംബിക്കുന്നത്.


Related Articles
Next Story
Videos
Share it