Begin typing your search above and press return to search.
Insight International Study Abroad: വിദേശപഠനത്തിന് പുതിയ ദിശാബോധം
സംരംഭകരാകാന്‍ സ്വപ്‌നംകണ്ടിരുന്ന രണ്ട് സുഹൃത്തുക്കള്‍, ടോബിന്‍ തോമസും സാന്‍ജോ മാത്യുവും. തങ്ങളുടെ സുഹൃത്തുക്കളില്‍ പലരും വിദേശത്ത് പോകാന്‍ വിദേശപഠന ഏജന്‍സികളെ സമീപിക്കുന്നതും പലര്‍ക്കും മോശം അനുഭവങ്ങള്‍ നേരിടേണ്ടിവരുന്നതും കണ്ടപ്പോള്‍ ഇവര്‍ക്ക് ഒരു ആശയമുദിച്ചു എന്തുകൊണ്ട് ഈ മേഖലയില്‍ ഒരു സംരംഭം തുടങ്ങിക്കൂടാ. അതും നേരിട്ടറിഞ്ഞ ഇത്തരം പോരായ്മകള്‍ തീര്‍ത്തുകൊണ്ടുതന്നെ. അതായിരുന്നു ഇന്‍സൈറ്റിന്റെ തുടക്കം.
രാമപുരം ടു കാനഡ
പാലാ രാമപുരത്ത് ഒരു ഒറ്റമുറിയില്‍ 2017 ല്‍ തുടങ്ങിയ സംരംഭം, ആദ്യ അഡ്മിഷന്‍ നടത്തിയത് കാനഡയിലേക്കാണ്. പിന്നീട് സേവനത്തിന്റെ വിശ്വാസ്യത കേട്ടറിഞ്ഞ് പലരും ഇന്‍സൈറ്റിനെ സമീപിക്കാന്‍ തുടങ്ങി. അഡ്മിഷനുകള്‍ പല മടങ്ങായി,കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇന്‍സൈറ്റിന്റെ സേവനമികവ് തിരിച്ചറിഞ്ഞ് ആളുകള്‍ രാമപുരത്തെത്തി തുടങ്ങി. അങ്ങനെ ഇന്‍സൈറ്റിന് ചിറക് മുളച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലേക്ക് ബ്രാഞ്ചുകള്‍ വ്യാപിപ്പിച്ചു.
ഇപ്പോള്‍ ഡയറക്ടര്‍മാരായി മൂന്നുപേരാണുള്ളത്. ഗോപിക ഗിരീഷ്, ടോബിന്‍ തോമസ്, സാന്‍ജോ മാത്യൂ. മൂന്നുപേര്‍ക്കും മൂന്ന് മേഖലകളിലാണ് വൈദഗ്ധ്യം. ടോബിന്‍ തോമസ് ക്രൈസിസ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് എന്നിവയിലാണ് പ്രാവീണ്യം തെളിയിച്ചിട്ടുള്ളത്. പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനും അത് പ്രാവര്‍ത്തികമാക്കാനും ടോബിന്‍ സദാ ശ്രദ്ധിക്കുന്നു.
ഗോപിക ഗിരീഷ് ഓപ്പറേഷന്‍സ്, എച്ച്ആര്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍, സാന്‍ജോ മാത്യു ഫിനാന്‍സ് കൈകാര്യം ചെയ്യുന്നതോടൊപ്പം ബ്രാഞ്ചുകളുടെ സൂപ്പര്‍വിഷനും നടത്തുന്നു. രണ്ട് പേരായി തുടങ്ങിയ സംരംഭത്തില്‍ പരിചയ സമ്പന്നരായ അമ്പതോളം പേരാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്.
സാധാരണക്കാര്‍ക്കും വിദേശപഠനം
സമൂഹത്തിലെ ഉന്നത തലത്തിലുള്ളവര്‍ക്ക് മാത്രമാണ് വിദേശപഠനം സാധ്യമാകുക എന്ന ധാരണ തിരുത്തി, സാധാരണക്കാര്‍ക്കും മികച്ച കോളെജുകളില്‍ വിദേശപഠനം സാധ്യമാകണമെന്നുമുള്ള ലക്ഷ്യത്തോടെ ആരംഭിച്ച ഇന്‍സൈറ്റ് വിശ്വാസ്യത കൊണ്ടാണ് ഇതുവരെയെത്തിയതെന്ന് ടോബിന്‍ തോമസ് പറയുന്നു. സുതാര്യതയും സൗഹാര്‍ദപൂര്‍വമായ പ്രൊഫഷണലിസവും സൗഹൃദവും ഇന്‍സൈറ്റിന്റെ അഡ്മിഷനുകളുടെ എണ്ണം കൂട്ടുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മാതാപിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും വിശ്വാസ്യത നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതിന് തെളിവാണ് ഈയിടെ നടന്ന ഏഴാം ബ്രാഞ്ചിന്റെ ഉദ്ഘാടനമെന്നും ടോബിന്‍ ചൂണ്ടിക്കാട്ടുന്നു. ഈ വിശ്വാസ്യത തന്നെയാണ് മുമ്പോട്ടുള്ള പ്രയാണത്തില്‍ ആത്മവിശ്വാസം പകരുന്നതെന്ന് ഡയറക്റ്റര്‍മാര്‍ പറയുന്നു.
350 ല്‍ പരം യൂണിവേഴ്സിറ്റികള്‍
പല രാജ്യങ്ങളിലെ 350 ല്‍ അധികം യൂണിവേഴ്‌സിറ്റികളുമായി ഇന്‍സൈറ്റിന് നേരിട്ട് ബന്ധമുണ്ട്. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ഡിമാന്‍ഡ് ചെയ്യുന്നത് കാനഡയും യുകെയും ആണെങ്കിലും യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജന്‍മനി, അയര്‍ലാന്‍ഡ്, സ്വീഡന്‍, മാല്‍ഡോവ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലേക്കും വിദേശപഠനം സാധ്യമാക്കാനുള്ള എല്ലാ സര്‍വീസും ഇന്‍സൈറ്റ് നല്‍കുന്നുണ്ട്. ഡോക്യുമെന്റേഷന്‍ കൃത്യമായി ചെയ്യുന്നു എന്നതാണ് ഇന്‍സൈറ്റിന്റെ ഏറ്റവും വലിയ ഗുണമേന്മ. ഒന്നില്‍ കൂടുതല്‍ തവണ പരിശോധിച്ചതിനുശേഷമാണ് വിസയും പേപ്പറുകളും എംബസിയില്‍ സമര്‍പ്പിക്കുന്നത്. മാത്രമല്ല, വിസ സ്റ്റാറ്റസ്
കൃത്യമായി പരിശോധിക്കുകയും വേണ്ട കാര്യങ്ങള്‍ കൃത്യമായ സമയങ്ങളില്‍ വിദ്യാര്‍ത്ഥികളെ അറിയിക്കുകയും ചെയ്യുന്നു. പഠിക്കുമ്പോള്‍ തന്നെ പാര്‍ട്ട് ടൈം ജോലിക്കും വെക്കേഷന്‍ സമയങ്ങളില്‍ മുഴുവന്‍ സമയ ജോലിക്കുമുള്ള സാധ്യതകളും എല്ലാ രാജ്യങ്ങളും നല്‍കുന്നുണ്ട്.
ടീം ഇന്‍സൈറ്റ്
ഇന്‍സൈറ്റിലൂടെ വിദേശത്ത് പഠിച്ച എല്ലാവരും ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലുമായി ഉയര്‍ന്ന ജോലികള്‍ നേടിയിട്ടുണ്ടെന്ന് സാരഥികള്‍ വ്യക്തമാക്കുന്നു. അവരൊക്കെ ഇപ്പോഴും ഇന്‍സൈറ്റുമായി മികച്ച ബന്ധം നിലനിര്‍ത്തുന്നു.
''സ്മാര്‍ട്ട് ആയ ചെറുപ്പക്കാരുടെ ഒരു ടീം തന്നെയാണ് ഇന്‍സൈറ്റിലുള്ളത്. അതുകൊണ്ട് തന്നെ ഞങ്ങളെ സമീപിക്കുന്ന വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും അഭിരുചികള്‍ മനസിലാക്കി അവര്‍ക്ക് യോജിച്ച രീതിയിലുള്ള സേവനങ്ങള്‍ കൊടുക്കാന്‍ കഴിയുന്നു. കൃത്യമായി പല ഘട്ടങ്ങളിലായി നടക്കുന്ന ട്രെയ്‌നിംഗിലൂടെയാണ് ഓരോരുത്തരെയും ഇന്‍സൈറ്റിന്റെ ഭാഗമാക്കുന്നത്. ഈ മേഖലയില്‍ മാറ്റങ്ങള്‍ വരുന്നതിനനുസരിച്ച് വേണ്ട പരിശീലനവും നല്‍കുന്നു. 'Loyatly to the company and loyatly to the client' ഇതാണ് ടീമിന്റെ പോളിസി. ഓരോ വിദ്യാര്‍ത്ഥിക്കും മാതാപിതാക്കള്‍ക്കും വ്യക്തിഗതമായ സേവനങ്ങള്‍ നല്‍കാനും ഇതിലൂടെ കഴിയുന്നു,'' ഗോപിക ഗിരീഷ് പറയുന്നു.
''സുതാര്യത തന്നെയാണ് വിശ്വാസം നേടിയെടുക്കുന്നതില്‍ ഇന്‍സൈറ്റിനെ സഹായിക്കുന്നത്. ഞങ്ങളെ സമീപിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും രജിസ്‌ട്രേഷന്‍ മുതല്‍ വിസ നേടി ഇഷ്ട്ടരാജ്യത്ത് എത്തുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൃത്യമായി വിവരങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കുന്നു,'' സാന്‍ജോ പറയുന്നു.
വൈവിധ്യ സേവനങ്ങള്‍
ഓണ്‍ലൈന്‍ വഴി കൗണ്‍സലിംഗ് ബുക്ക് ചെയ്യാനും ഇന്‍സൈറ്റില്‍ സൗകര്യമുണ്ട്. ഇതിനാല്‍ കേരളത്തിന് പുറത്തുനിന്നും വിദ്യാര്‍ത്ഥികള്‍ സമീപിക്കാറുണ്ട്. മിതമായ നിരക്കില്‍ മികച്ച IELTS, OET പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ
Insight ACLE എന്ന പേരില്‍ ഇപ്പോള്‍ പരിശീലന പരിപാടി കോട്ടയം ബ്രാഞ്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഒപ്പം സ്പൗസ് വിസ, ഇമിഗ്രേഷന്‍, എജ്യുക്കേഷന്‍ ലോണ്‍ അസിസ്റ്റന്‍സ് എന്നീ സേവനങ്ങളും നല്‍കിവരുന്നു. ഇത് കേരളത്തിലുടനീളം വ്യാപിപ്പിക്കാനും ലക്ഷ്യമുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ വിമാന ടിക്കറ്റെടുക്കാനും താമസ സൗകര്യമൊരുക്കാനും കല്ലടയിയില്‍ വെഞ്ച്വറുമായി ചേര്‍ന്ന് Insight Whiz (Travel& tourism) എന്ന സംരംഭത്തിനും തുടക്കമിട്ടിട്ടുണ്ട്.
വിവരങ്ങള്‍ക്ക്: 9544802200, www.insightinternational.in
Next Story
Videos