പ്രൊഫഷണല്‍ ട്രേഡര്‍മാരുടെ നയം പഠിച്ചെടുക്കൂ, കോവിഡ് പ്രതിസന്ധിയിലും സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിംഗിലൂടെ പണം വാരാം

ലോക്ഡൗണും അതിന് ശേഷമുള്ള പ്രതിസന്ധിയും പലര്‍ക്കും വരുമാനമാര്‍ഗ്ഗം ഇല്ലാതാക്കിയിരിക്കുകയാണ്. എന്നാല്‍ ചിലരുണ്ട് ഏത് പ്രതിസന്ധിയും അവസരമാക്കുന്നവര്‍. ലോക്ഡൗണ്‍ സമയത്തും ഓഹരിവിപണിയിലെ അവസരങ്ങള്‍ തിരിച്ചറിഞ്ഞ് ട്രേഡ് ചെയ്ത് മാസം ലക്ഷങ്ങള്‍ ലാഭം നേടിയവര്‍.

''ലോക്ഡൗണ്‍ കാലത്ത് ഓഹരിയില്‍ ട്രേഡിംഗ് നടത്തി നേട്ടമുണ്ടാക്കിയ നിരവധിപ്പേരുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും അതിന് സാധിക്കുമോ എന്ന് ചോദിച്ചാല്‍ നല്ലവണ്ണം പഠിച്ച്, കൃത്യമായ സ്ട്രാറ്റജി പിന്തുടര്‍ന്ന് ട്രേഡ് ചെയ്യുന്നവര്‍ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് എന്റെ ഉത്തരം. പ്രൊഫഷണല്‍ ട്രേഡര്‍മാര്‍, പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാര്‍, ഫണ്ട് മാനേജര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ സ്വീകരിക്കുന്ന നയം എന്താണെന്ന് അറിഞ്ഞ് ട്രേഡിംഗിലേക്ക് ഇറങ്ങിയാല്‍ ഏത് സാധാരണക്കാരനും ഓഹരിവിപണിയില്‍ വിദഗ്ധനാകാം.'' ഈ രംഗത്തെ വിദഗ്ധനും പരിശീലകനും JBIS സെക്യൂരിറ്റീസിന്റെ സിഇഒയുമായ ജെ.എം ബിലാല്‍ പറയുന്നു.

17ാം വയസില്‍ ട്രേഡിംഗ് തുടങ്ങി, ഓഹരിവിപണിയില്‍ ആദ്യം വലിയ നഷ്ടമുണ്ടായിട്ടും തോറ്റുകൊടുക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ പരിശ്രമിച്ച് വലിയ നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കിയ കഥയാണ് ജെ.എം ബിലാലിന്റേത്. ഇന്ന് അദ്ദേഹം ഓഹരിവിപണിയില്‍ ട്രേഡിംഗ് നടത്തി നേടിയ പണം കൊണ്ട് കോടികള്‍ വിറ്റുവരവുള്ള നാല് ബിസിനസുകള്‍ തുടങ്ങി.

തോറ്റുകൊടുക്കാതെ

സമൂഹത്തിന് നന്മ ചെയ്യുന്ന, ലോകത്ത് വലിയ മാറ്റമുണ്ടാക്കുന്ന രീതിയില്‍ ബിസിനസ് ചെയ്യണം എന്ന ആശയം ബിലാലിന്റെ മനസില്‍ കയറിപ്പറ്റിയത് പതിനാറാം വയസില്‍ സ്റ്റീവ് ജോബ്‌സിന്റെ പുസ്തകം അവിചാരിതമായി വായിച്ചപ്പോഴാണ്. പിന്നീട് വാറന്‍ ബഫറ്റിനെക്കുറിച്ച് പഠിച്ചു. അങ്ങനെ ഓഹരിവിപണിയിലേക്ക് ഇറങ്ങി. ഡീമാറ്റ് എക്കൗണ്ട് തുടങ്ങാന്‍ ചെന്നപ്പോള്‍ 18 വയസ് ആകാത്തതിനാല്‍ അമ്മയുടെ പേരില്‍ എക്കൗണ്ട് തുടങ്ങി. വീട്ടില്‍ നിന്ന് 5000 രൂപ വീട്ടില്‍ നിന്ന് കടം വാങ്ങിയായിരുന്നു തുടക്കം.

ഡിഗ്രി ആദ്യവര്‍ഷം തന്നെ 20 ലക്ഷം രൂപ ഓഹരിവിപണിയില്‍ നിന്ന് ഉണ്ടാക്കി. എന്നാല്‍ അറിവില്ലായ്മ കൊണ്ട് അത് അതുപോലെ നഷ്ടപ്പെടുകയും ചെയ്തു. അതോടെ വീട്ടുകാര്‍ നിരുല്‍സാഹപ്പെടുത്തി. കൂട്ടുകാര്‍ കളിയാക്കി. ബിലാലിന് പക്ഷെ നഷ്ടപ്പെട്ടയിടത്തുനിന്നുതന്നെ തിരിച്ചുപിടിക്കണമെന്ന വാശിയായിരുന്നു. രാവുകള്‍ പകലാക്കി പുസ്തകങ്ങള്‍ വായിച്ചും ഇന്റര്‍നെറ്റില്‍ വിദഗ്ധരുടെ ഇന്റര്‍വ്യൂകള്‍ കണ്ടും കുറേപ്പേരെ നേരില്‍ കണ്ട് സംസാരിച്ചുമൊക്കെ ഓഹരിവിപണിയെക്കുറിച്ച് പഠിച്ചു. പതിയെ ഓഹരിവിപണിയില്‍ നിന്ന് ലക്ഷങ്ങള്‍ നേട്ടമുണ്ടാക്കാന്‍ തുടങ്ങി.

നഷ്ടപ്പെട്ടതിന്റെ ഇരട്ടി നേടി

19ാം വയസില്‍ തനിക്ക് ഓഹരിവിപണിയില്‍ നഷ്ടപ്പെട്ടതെല്ലാം ജെ.എം ബിലാല്‍ തിരിച്ചുപിടിച്ചു. ബിലാലിന്റെ വിജയം കേട്ടറിഞ്ഞ പലരും അദ്ദേഹത്തിന്റെ അടുത്തുനിന്ന് ഓഹരിവിപണിയുടെ പാഠങ്ങള്‍ പഠിക്കാനെത്തി. പതിയെ JBIS സെക്യൂരിറ്റീസ് എന്ന സ്ഥാപനം ആരംഭിച്ചു. നിരവധിപ്പേരെ ഓഹരിവിപണിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു.

ട്രേഡിംഗില്‍ നിന്ന് ലഭിച്ച പണം കൊണ്ടാണ് മറ്റ് സംരംഭങ്ങള്‍ തുടങ്ങുന്നത്. ഇന്ന് JBIS HEALTHCARE, JBIS SECURITIES, READYCURE INTERNATIONAL, EAZWAY INTERNATIONAL എന്നിങ്ങനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന നാല് സംരംഭങ്ങളാണ് ഇദ്ദേഹത്തിനുള്ളത്.

ഇന്ന് പല പ്രമുഖ ബിസിനസുകാര്‍ക്കും സ്റ്റോക് മാര്‍ക്കറ്റ് ട്രേഡിംഗ് ഉപദേശം കൊടുക്കുന്നുണ്ട് ഈ യുവസംരംഭകന്‍. തന്റെ ജീവിതം മാറ്റിമറിച്ചത് ഓഹരി വിപണിയായതുകൊണ്ടുതന്നെ ഈ രംഗത്ത് നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന 3000ത്തിലേറെപ്പേര്‍ക്ക് ഇദ്ദേഹം ട്രേഡിംഗിന്റെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുകയും മെന്ററിംഗ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഈ രംഗത്തെ പ്രൊഫഷണല്‍ ട്രേഡേഴ്‌സ് പിന്തുടരുന്ന ശൈലിയാണ് ഇദ്ദേഹം പഠിപ്പിച്ചുകൊടുക്കുന്നത്. ''കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണല്ലോ ഇന്ന് ലോകം കടന്നുപോകുന്നത്. പലരുടെയും ജോലി നഷ്ടപ്പെടുകയും വരുമാനമാര്‍ഗ്ഗം ഇല്ലാതാവുകയും ചെയ്തു. എന്നാല്‍ ട്രേഡിംഗിലൂടെ ലോക്ഡൗണ്‍ കാലത്തുപോലും മാസം ലക്ഷക്കണക്കിന് രൂപ വരുമാനം നേടിയവരുണ്ട്.'' ജെ.എം ബിലാല്‍ പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +917306022411, jbissecurities@gmail.com

Disclaimer: This is a sponsored feature

Related Articles
Next Story
Videos
Share it