ഓഹരി വിപണിയില്‍ നിന്ന് നിങ്ങള്‍ക്കും എല്ലാ മാസവും എല്ലാ വര്‍ഷവും സ്ഥിരമായി നേട്ടമുണ്ടാക്കാം

നീന്തലറിയാത്തയാള്‍ ആഴമേറിയ കുളത്തില്‍ വീണാല്‍ എന്തുസംഭവിക്കും? ഭാഗ്യമുണ്ടെങ്കില്‍ രക്ഷപ്പെടും അല്ലെങ്കില്‍ വലിയ അപകടം തന്നെ സംഭവിച്ചേക്കാം. എന്നാല്‍ നീന്തല്‍ പഠിച്ചൊരാള്‍ക്ക് സ്വിമ്മിംഗ് പൂളും കടലുമെല്ലാം ആനന്ദത്തിനുള്ള ഉപാധികളാണ്. ഓഹരി നിക്ഷേപവും അങ്ങനെ തന്നെ. ഓഹരി വിപണിയുടെ ഉള്ളുകള്ളികള്‍ അറിഞ്ഞാല്‍ ആര്‍ക്കും ഏത് സാഹചര്യത്തിലും നേട്ടമുണ്ടാക്കാം. ലോകത്തിലെ മറ്റെല്ലാ രംഗത്തുമെന്ന പോലെ ഓഹരി വിപണിയിലെ നിക്ഷേപവും ട്രെയ്ഡിംഗും ഇന്‍ട്രാ ഡേയുമൊക്കെ പഠിച്ച് ചെയ്താല്‍ പണം വാരാം.

ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇപ്പോള്‍ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ഓഹരി നിക്ഷേപത്തില്‍ നിന്നും ട്രെയ്ഡിങ്ങില്‍ നിന്നുമുണ്ടാക്കിയ നേട്ടം പലരെയും പ്രലോഭിപ്പിക്കുന്നുണ്ട്. മുന്‍പെന്നത്തേക്കാള്‍ കൂടുതല്‍ റീറ്റെയ്ല്‍ നിക്ഷേപകരും ട്രെയ്‌ഡേഴ്‌സും ഇപ്പോള്‍ വിപണിയില്‍ സജീവവുമാണ്. എന്നാല്‍ സ്വന്തം പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് പ്രതിമാസം ലാഭം നേടാന്‍ സാധിക്കുന്നവര്‍ ചുരുക്കമാണ്. ബുള്‍ തരംഗം വിപണിയില്‍ പ്രകടമാകുമ്പോള്‍ എങ്ങനെ, എവിടെ നിക്ഷേപിക്കണമെന്നറിയാതെ പകച്ച് നില്‍ക്കുന്നവരുമുണ്ട്. ഓഹരി വിപണിയോടുള്ള പേടിയും തെറ്റിദ്ധാരണകളും അകറ്റി, കൃത്യമായി കാര്യങ്ങള്‍ പഠിച്ച് നിക്ഷേപിക്കുകയും ട്രേഡ് ചെയ്യുകയും ചെയ്താല്‍ സമ്പത്ത് ആര്‍ജ്ജിക്കാന്‍ ഇതുപോലെ മികച്ച മറ്റൊരു മാര്‍ഗവുമില്ല.

പഠിക്കാം, ഓഹരി വിപണിയില്‍ നേട്ടം കൊയ്യുന്നവരുടെ വിജയതന്ത്രങ്ങള്‍

ഓഹരി വിപണിയില്‍ നിന്ന് സുസ്ഥിരമായി ലാഭമുണ്ടാക്കാന്‍ എല്ലാവര്‍ക്കും സാധിക്കില്ല എന്ന് പറയുന്ന പലരുമുണ്ട് . എന്നാല്‍ അതിന് വഴിയുണ്ടെന്ന് പറയുന്നു, കഴിഞ്ഞ 12 വര്‍ഷമായി രാജ്യാന്തര, ദേശീയ ഓഹരി വിപണികളില്‍ പഠനങ്ങള്‍ നടത്തുകയും സ്വന്തം അക്കൗണ്ടില്‍ സ്ഥിരമായി നേട്ടമുണ്ടാക്കുകയും രണ്ടരവര്‍ഷത്തോളമായി ആയിരക്കണക്കിന് പ്രൊഫഷണല്‍ ട്രേഡര്‍മാരെ വാര്‍ത്തെടുക്കുകയും ചെയ്തിട്ടുള്ള ഇന്ത്യയിലെ പ്രമുഖ മലയാളി ട്രെയ്ഡറും ഇന്‍വെസ്റ്ററുമായ ബിജീഷ് വള്ളൂര്‍.

ഒരു പ്രൊഫഷണല്‍ ട്രേഡര്‍ക്കൊപ്പം ഓഹരി വിപണിയില്‍ നിക്ഷേപവും ട്രെയ്ഡിങ്ങും നടത്തി നേട്ടമുണ്ടാക്കാനുള്ള അവസരമാണ് ബിജീഷ് വള്ളൂര്‍ നല്‍കുന്നത്. ''ഓഹരി നിക്ഷേപ രംഗത്ത് സക്‌സസ്ഫുള്‍ ആയ നിരവധി ടെക്‌നിക്കുകളുണ്ട്. ഒരാളുടെ 80 ശതമാനം ട്രെയ്ഡുകളുടെ പ്രകടനവും മോശമായാലും ശേഷിക്കുന്ന 20 ശതമാനം നല്‍കുന്ന നേട്ടം കൊണ്ട് പോര്‍ട്ട്‌ഫോളിയോ വലിയ ലാഭത്തിലാക്കാന്‍ സാധിക്കുന്ന പ്രൊഫഷണല്‍ ട്രെയ്ഡിങ്ങ് ടെക്‌നിക്കുകള്‍ ഉണ്ട്. ഉദാഹരണത്തിന് 1:5 Risk Reward Trading രീതി. എല്ലാ മാസവും എല്ലാ വര്‍ഷവും ഓഹരി നിക്ഷേപത്തില്‍ നിന്ന് സുസ്ഥിര വരുമാനം നിക്ഷേപകര്‍ക്കും ട്രെയ്‌ഡേഴ്‌സിനും ഉണ്ടാക്കാന്‍ പറ്റും. അതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളാണ് ഞാന്‍ പഠിപ്പിക്കുന്നത്,'' ബിജീഷ് വള്ളൂര്‍ പറയുന്നു.

പുലിയാകണ്ട, മുതലയാകാം.

ഇരയെ വേട്ടയാടുന്നതില്‍ പുലിയുടേയും മുതലയുടേയും രീതികള്‍ വ്യത്യസ്തമാണ്. പുലി മുന്നില്‍ കണ്ട ഇരകളുടെയെല്ലാം പിന്നാലെ പായുകയും പല വേട്ടകളും മിസ്സ് ആക്കുകയും ചെയ്യുന്നു, മുതലയാകട്ടെ തന്റെ വിശപ്പ് മാറ്റാനുതകുന്ന ഇരക്കായി കാത്തുകിടക്കും. ക്രോക്കഡയില്‍ ഹണ്ടിങ്ങ് എന്നറിയപ്പെടുന്ന ഈ രീതി ഓഹരി വിപണിയിലെ വിജയികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്. ''ഏറ്റവും താഴ്ന്ന മൂല്യത്തില്‍ ഓഹരി വാങ്ങി ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ വിറ്റ് ലാഭം നേടാന്‍ ഏവര്‍ക്കും സാധിക്കില്ല. എന്നാല്‍ സാധ്യമായത്രയും റൈറ്റ് ടൈമില്‍ എന്‍ട്രി എടുക്കാനും ഫുള്‍ പ്രോഫിറ്റ് ബുക്ക് ചെയ്യാനും കൃത്യമായ ലെവലുകള്‍ ഉണ്ട് . ഇതൊക്കെ ലോകത്തിലെ ശതകോടീശ്വരന്മാര്‍ പ്രയോഗിക്കുന്ന കാര്യങ്ങളാണ്. ദേശീയ, രാജ്യാന്തരതലത്തിലെ നിക്ഷേപ ഗുരുക്കന്മാരുടെ പരിശീലന ക്ലാസുകളില്‍ പങ്കെടുത്ത് നേടിയ അറിവാണ് ഞാന്‍ ട്രെയ്ഡിങ്ങ് & ഇന്‍വെസ്റ്റിങ്ങ് രംഗത്ത് പ്രയോഗിച്ചത്. എന്റെ പോര്‍ട്ട്‌ഫോളിയോയുടെ പ്രകടനം ക്ലാസില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുതന്നെയാണ് ഞാന്‍ പരിശീലനം നല്‍കുന്നത്,'' ബിജീഷ് വള്ളൂര്‍ പറയുന്നു.

ബിജീഷ് വള്ളൂര്‍ ഡയറക്റ്ററായിട്ടുള്ള ട്രെന്‍ഡ് ഡയറക്ഷന്‍ െ്രെപവറ്റ് ലിമിറ്റഡ് ഇത്തരം പരിശീലങ്ങള്‍ നല്‍കാന്‍ വേണ്ടിയുള്ള അംഗീകൃത സ്ഥാപനമാണ്.

നിഫ്റ്റി, ബാങ്ക്‌നിഫ്റ്റി, സ്‌റ്റോക്ക് , ഫ്യുച്ചേഴ്‌സ്, കമ്മോഡിറ്റി, കറന്‍സി, ഫോറക്‌സ് തുടങ്ങി എല്ലാ മാര്‍ക്കറ്റുകളിലും ഇന്‍വെസ്റ്റിങ്ങിലും ട്രെയ്ഡിങ്ങിലും ഇന്‍ട്രാഡേയിലും സ്ഥിരമായി ലാഭം നേടാനുള്ള ടെക്‌നിക്കുകളാണ് പരിശീലന ക്ലാസില്‍ പഠിപ്പിക്കുന്നത്.

ഓണ്‍ലൈനായും ഓഫ്‌ലൈനായും പഠിക്കാം

കൊച്ചിയില്‍ വെച്ചാണ് ബിജീഷ് വള്ളൂര്‍ തന്റെ പരിശീലന ക്ലാസുകള്‍ നല്‍കുന്നത് . നേരിട്ട് വരാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനായും പരിശീലനം നല്‍കുന്നുണ്ട് . കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 125 ബാച്ചുകള്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ദ്വിദിന പരിശീലന ക്ലാസാണ് നടത്തുക. ഇതില്‍ ആദ്യദിന ക്ലാസ് മെറ്റീരിയല്‍, പഠിതാക്കള്‍ക്ക് വാട്‌സാപ്പ് വഴി പല ദിവസങ്ങളായി നല്‍കും. ''വീഡിയോയായും ശബ്ദ സന്ദേശങ്ങളായും ടെക്‌സ് മെസേജായുമായാണ് ഇത് നല്‍കുക. ക്ലാസില്‍ ചേരുന്നവര്‍ക്ക് ഇതിലൂടെ വിഷയവുമായി ഏറെ അടുപ്പമാകും. അതിനുശേഷമാണ് നേരിട്ടോ സൂം പ്ലാറ്റ്‌ഫോമിലൂടെയോ ഫുള്‍ഡേ പരിശീലന ക്ലാസ് നല്‍കുക,'' ബിജീഷ് പറയുന്നു.

പരിശീലനം തേടുന്നവരുടെ താല്‍പ്പര്യമനുസരിച്ച് ഓണ്‍ലൈനായോ ഓഫ്‌ലൈനായോ പഠിക്കാം. ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് നാലുമണിമുതല്‍ രാത്രി പന്ത്രണ്ടര വരെ നീളുന്ന സൂം പ്ലാറ്റ്‌ഫോം ക്ലാസുകളുമുണ്ട്.

ക്ലാസില്‍ സംബന്ധിച്ചവര്‍ക്ക് മൂന്നുമാസത്തോളം തുടര്‍ന്നും പിന്തുണ നല്‍കും.


കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745333939 8943166000


Disclaimer: This is a sponsored feature

Related Articles
Next Story
Videos
Share it