ഓഹരികളില്‍ പഠിച്ച് നിക്ഷേപിക്കാം, ഒപ്പം അധിക വരുമാനത്തിനും അവസരം!

മികച്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ കമ്പനികളെ കുറിച്ച് പഠിച്ച് നിക്ഷേപം നടത്താം. ഒപ്പം നിങ്ങളുടെ ബന്ധങ്ങള്‍ ഉപയോഗിച്ച് അധിക വരുമാനത്തിനും അവസരം
ഓഹരികളില്‍ പഠിച്ച് നിക്ഷേപിക്കാം, ഒപ്പം അധിക വരുമാനത്തിനും അവസരം!
Published on

ഓഹരി വിപണിയില്‍ എവിടെയിരുന്നും കാര്യങ്ങള്‍ അറിഞ്ഞ് നിക്ഷേപിച്ച് നേട്ടമുണ്ടാക്കാം. ഒപ്പം നിങ്ങളുടെ ബന്ധങ്ങളുപയോഗിച്ചുകൊണ്ട് അധികവരുമാനത്തിനുള്ള വഴിയും തുറക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനിയായ ആലിസ്ബ്ലുവാണ് ഓഹരി നിക്ഷേപകര്‍ക്ക് ഇരട്ട നേട്ടം ഉറപ്പാക്കുന്നത്.

ബാംഗ്ലൂര്‍ ആസ്ഥാനമായി 2006ലാണ് ആലിസ്ബ്ലു സ്ഥാപിതമായത്. ഇന്ത്യയൊട്ടാകെ 20 ലേറെ ശാഖകളും 12000ത്തിലേറെ പാര്‍ട്ണര്‍മാരും കമ്പനിക്കുണ്ട്. ഇക്വിറ്റി, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ സീറോ ബ്രോക്കിംഗ് സേവനമാണ് ആലിസ്ബ്ലൂ നല്‍കുന്നത്. എഫ്എന്‍ഒ, ഇന്‍ട്രാഡേ എന്നിവയില്‍ 15 രൂപയാണ് നിരക്ക്.

ഐഐഎം ബാംഗ്ലൂരില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദമെടുത്ത സിദ്ധവേലായുധം മോഹനമൂര്‍ത്തിയാണ് ആലിസ്ബ്ലു സ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും. രാജേഷ് കെ, മുത്തുരാജ് പ്രഭു എന്നിവരാണ് കമ്പനിയുടെ ഡയറക്റ്റര്‍മാര്‍. രാജ്യത്തെ ടോപ് 10 ഫിനാന്‍ഷ്യല്‍ കമ്പനിയായി ആലിസ്ബ്ലുവിനെ വളര്‍ത്തുകയെന്ന ഏകലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സാരഥികള്‍ നിക്ഷേപകരെ അധിക നേട്ടത്തിലേക്കും വരുമാനത്തിലേക്കും നയിക്കുന്ന വിപ്ലവകരമായ ആശയങ്ങളാണ് നടപ്പാക്കിയിരിക്കുന്നത്.

അധികവരുമാനം അനായാസം

ആലിസ്ബ്ലൂവിനൊപ്പം പങ്കാളികളാകുന്നവര്‍ക്ക് അനായാസം അധികവരുമാനം നേടാന്‍ സഹായിക്കുന്ന ആകര്‍ഷകമായ പദ്ധതി കൂടിയുണ്ട്.

ആലിസ്ബ്ലൂവില്‍ എക്കൗണ്ടുള്ളവര്‍ക്ക് ഈ പ്ലാറ്റ്‌ഫോമിലേക്ക് ആരെവേണമെങ്കിലും റഫര്‍ ചെയ്യാം. പുതുതായി ഓരോ വ്യക്തികളെയും കൂട്ടിച്ചേര്‍ക്കുമ്പോള്‍ 500 രൂപ വീതം ലഭിക്കും. മാത്രമല്ല, ഓരോ റഫറലിനും 30 ദിവസത്തേക്ക് 10 ശതമാനം ബ്രോക്കറേജില്‍ കാഷ്ബാക്ക് ഓഫര്‍ ലഭിക്കും. ഇതിനും പുറമേ നിങ്ങള്‍ റഫര്‍ ചെയ്യുന്ന വ്യക്തിയുടെ ബ്രോക്കറേജ് കമ്മീഷനില്‍ നിശ്ചിത ശതമാനം ആജീവനാന്തം ലഭിക്കുകയും ചെയ്യും.

ഇത്തരത്തില്‍ റഫറന്‍സ് വഴി ആലിസ്ബ്ലുവിലേക്കെത്തുന്ന പുതിയ ഒരു എക്കൗണ്ട് ഉടമയ്ക്കുമുണ്ട് നേട്ടങ്ങള്‍. 30 ദിവസത്തേക്ക് ബ്രോക്കറേജില്‍ നിശ്ചിത ശതമാനം കാഷ്ബാക്ക്, പരിമിത കാലത്തേക്ക് ഫ്രീ ഡീമാറ്റ് & ട്രേഡിംഗ് എക്കൗണ്ട്, സ്റ്റോക്ക്‌സ്, മ്യൂച്വല്‍ ഫണ്ടുകള്‍, ഐപിഒകള്‍ തുടങ്ങി എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുകയും ചെയ്യും.

നിക്ഷേപകര്‍ക്കും അവര്‍ റഫര്‍ ചെയ്യുന്നവര്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കുന്ന, സ്‌റ്റോക്ക് ബ്രോക്കിംഗ് മേഖലയിലെ ആദ്യത്തെ തന്നെ റഫറല്‍ പ്രോഗ്രാമാണ് ആലിസ്ബ്ലുവിന്റേതെന്ന് സാരഥികള്‍ വ്യക്തമാക്കുന്നു. മാത്രമല്ല ഏറെ സുതാര്യമായ രീതിയിലാണ് റഫറന്‍സ് വരുമാനഘടന നിശ്ചയിച്ചിരിക്കുന്നതും.

സ്മാര്‍ട്ട് ഫോണിലൂടെ എവിടെയിരുന്നും ആര്‍ക്കുവേണമെങ്കിലും ആലിസ്ബ്ലൂവിനൊപ്പം ഓഹരിയിലും മ്യൂച്വല്‍ഫണ്ടിലും നിക്ഷേപം നടത്താം. ആരെ വേണമെങ്കിലും റഫര്‍ ചെയ്യാം. അവര്‍ ആലിസ്ബ്ലുവിനൊപ്പം ചേര്‍ന്ന് ആ ബന്ധത്തിലൂടെ അധികവരുമാനവും നേടാം. ഇതിനെല്ലാം അനുയോജ്യമായ കുറ്റമറ്റ, സാങ്കേതിക തികവാര്‍ന്ന പ്ലാറ്റ്‌ഫോമാണ് ആലിസ്ബ്ലൂവിന്റെ സവിശേഷതകളിലൊന്ന്.

സേവനങ്ങള്‍ വിരല്‍തുമ്പില്‍

ഇക്വിറ്റി സ്‌പോട്ട്/ഡെലിവറി, ഇക്വിറ്റി ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ്, കറന്‍സി ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ്, കമോഡിറ്റി ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ്, ഇന്‍ഡെക്‌സ് ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ്, മ്യൂച്വല്‍ ഫണ്ടുകള്‍, ബോണ്ടുകള്‍, ഐപിഒ എന്നിവയിലെല്ലാം നിക്ഷേപിക്കാനുള്ള അവസരമാണ് ആലിസ്ബ്ലൂ ഒരുക്കുന്നത്.

അനായാസം ട്രേഡിംഗ്, ഡിമാറ്റ്, കമോഡിറ്റി എക്കൗണ്ടുകള്‍ ആലിസ്ബ്ലൂവില്‍ ഓപ്പണ്‍ ചെയ്യാനാകും.

മാത്രമല്ല ഓഹരി വിപണിയിലെ തുടക്കക്കാര്‍ക്ക് മുതല്‍ തഴക്കവും പഴക്കവുമുള്ള നിക്ഷേപകര്‍ക്ക് വരെ കൂടുതല്‍ അറിവുകള്‍ പകര്‍ന്നുനല്‍കാന്‍ ട്രേഡ് സ്‌കൂളും ആലിസ്ബ്ലുവിന്റെ ഭാഗമായുണ്ട്. രാജ്യത്തെ പ്രമുഖ ട്രേഡര്‍മാരും ഇന്‍വെസ്റ്റേഴ്‌സും നയിക്കുന്ന വെബിനാറുകള്‍ ലൈവ് സെഷനുകള്‍ കോഴ്‌സുകള്‍ എല്ലാം ഇവിടെ ലഭ്യമാണ്.

മാത്രമല്ല നിക്ഷേപകര്‍ക്ക് ഉപകാരപ്പെടുന്ന ഒട്ടനവധി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ സൗജന്യമായോ അല്ലെങ്കില്‍ സൗജന്യനിരക്കിലോ ഉപയോഗിക്കാനും ആലിസ്ബ്ലൂവിലെ ഇടപാടുകാര്‍ക്ക് അവസരം ലഭിക്കും.

ഇടപാടുകാര്‍ക്ക് അവരുടെ പ്രശ്‌നങ്ങളും അഭിപ്രായങ്ങളും എപ്പോള്‍ വേണമെങ്കിലും അറിയിക്കാനുള്ള അവസരമുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് click here

Disclaimer: This is an advertorial feature 

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com