സ്വര്‍ണ മോഹങ്ങള്‍ക്ക് വേറിട്ട അഴകിന്റെ രൂപഭംഗി ഒരുക്കി മായ ഡിസൈനര്‍ ജുവല്‍റി; ഫ്രാഞ്ചൈസിക്കും അവസരം തുറക്കുന്നു

ജീവിതത്തിലെ അവിസ്മരണീയമായ ഒരു മുഹൂര്‍ത്തത്തില്‍ അണിയുന്ന ആഭരണം മറ്റാര്‍ക്കുമില്ലാത്ത ഒന്നാകണമെന്ന മോഹമുണ്ടോ? എങ്കില്‍ വരൂ ഇവിടേക്ക്
 മനേഷ് കെ മോഹനന്‍, സ്ഥാപകന്‍ & മാനേജിംഗ് പാര്‍ട്ണര്‍,  മായ ഡിസൈനര്‍ ജൂവല്‍റി
മനേഷ് കെ മോഹനന്‍, സ്ഥാപകന്‍ & മാനേജിംഗ് പാര്‍ട്ണര്‍, മായ ഡിസൈനര്‍ ജൂവല്‍റി
Published on

ഏറെ പ്രിയപ്പെട്ടൊരു വീട്ടിലേക്ക് കയറിച്ചെല്ലുന്നൊരു പ്രതീതി. നിരത്തിവെച്ച ആഭരണങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. മനസിലുള്ള ഡിസൈന്‍ പറഞ്ഞാല്‍ അത് കേട്ട് മനോഹരമായത് ഡിസൈനര്‍ വരച്ചിടും. ഒരു ജൂവല്‍റി മെറ്റീരിയല്‍ മാത്രം വാങ്ങാനാണെങ്കില്‍ പോലും ഒരു ദിവസം മുഴുവന്‍ അവര്‍ നിങ്ങളെ കേള്‍ക്കും. തിരക്കും ബഹളവുമില്ല. നിങ്ങളും നിങ്ങളുടെ മാത്രമായ ആഭരണ ഡിസൈനും മാത്രം. ആഡംബര ജൂവല്‍റി റീറ്റെയ്ല്‍ രംഗത്ത് പുതിയൊരു ട്രെന്‍ഡാണ് തൃശൂര്‍ ശങ്കരയ്യ റോഡിലെ മായ ഡിസൈനര്‍ ജൂവല്‍റി അവതരിപ്പിച്ചിരിക്കുന്നത്. 18 കാരറ്റ് ഡയമണ്ട് ഓര്‍ണമെന്‍സുകളുടെ വിപുലമായ ശേഖരമാണ് മായ ജൂവല്‍റിയെ വ്യത്യസ്തമാക്കുന്ന ഘടകം. ഇത് ആര്‍ക്കും അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഡിസൈനില്‍ പണിതുനല്‍കുകയും ചെയ്യും. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ജൂവല്‍റി റീറ്റെയ്ല്‍ ബ്രാന്‍ഡില്‍ ഹൈ വാല്യു കസ്റ്റമേഴ്‌സിനെ മാനേജ് ചെയ്ത അനുഭവസമ്പത്തുള്ള, ജൂവല്‍റി റീറ്റെയ്ല്‍ ബിസിനസ് പാഷനായ ഒരു സംരംഭകന്‍ ഇങ്ങനെയല്ലാതെ പിന്നെങ്ങനെ സ്വന്തം മേഖലയില്‍ വേറിട്ട അടയാളമിടും!

Maaya Designer Jewelley shop image

ഡയമണ്ട്, ജൂവല്‍റി രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ പരിചയസമ്പത്തുള്ള മനേഷ് കെ മോഹനനാണ് മായ ജൂവല്‍റിയുടെ സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറും. ജീവിതപങ്കാളി ലിനു മനേഷ്, മായ ഡിസൈനര്‍ ജൂവല്‍റി ഔട്ട്‌ലെറ്റിന്റെ അഡ്മിനിസ്‌ട്രേഷനും കസ്റ്റമര്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിനും നേതൃത്വം നല്‍കുന്നു. ശങ്കരയ്യ റോഡിലെ പഴയൊരു തറവാട് വീട് തന്നെയാണ് ഈ ദമ്പതികള്‍ ഡിസൈനര്‍ ജൂവല്‍റി ഔട്ട്‌ലെറ്റാക്കി മാറ്റിയെടുത്തിരിക്കുന്നത്. അവിടെ തുടങ്ങുന്നു, പരമ്പരാഗത ജൂവല്‍റി റീറ്റെയ്ല്‍ സ്റ്റോറില്‍ നിന്നുള്ള മാറിനടത്തം.

''ഞങ്ങള്‍ ലക്ഷ്യമിടുന്നത് പുതുതലമുറ ആഭരണ പ്രേമികളെയാണ്. അവര്‍ പരമ്പരാഗതമായ പലതും ഇഷ്ടപ്പെടുന്നില്ല. എല്ലാവര്‍ക്കുമുണ്ടാകും അവരവരുടേതായ താല്‍പ്പര്യങ്ങള്‍. സമൂഹത്തിലെ ഏത് തലത്തിലുള്ളവര്‍ക്കും അവരുടെ സ്വപ്നത്തിലുള്ളതുപോലുള്ള ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കാന്‍ ഞങ്ങള്‍ക്കാകും. വജ്രം പതിച്ചൊരു ചെറിയ മൂക്കുത്തി മുതല്‍ ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ വരെ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും മികച്ച രീതിയില്‍ നിര്‍മിച്ച് നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കും,'' മനേഷ് കെ മോഹനന്‍ പറയുന്നു.

ഉരച്ചുമിനുക്കിയ വജ്രം!

ഒരുകാലത്ത് കേരളത്തിന്റെ വജ്ര ഗ്രാമമായിരുന്നു തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ്. ഒട്ടേറെ 'കല്ലൊര' (വജ്ര കല്ലുകള്‍ ഉരച്ചുമിനുക്കുന്ന ചെറുകിട പണിശാലകള്‍) യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലം. അതിവിദഗ്ധരായ തൊഴിലാളികള്‍ ഉരച്ച്, മാറ്റുകൂട്ടിയ വജ്രങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്ന് പോയിരുന്നു. മനേഷിന്റെ അമ്മാവന്മാര്‍ക്കുണ്ടായിരുന്നു ഇത്തരം കേന്ദ്രങ്ങള്‍. ചെറുപ്പം മുതല്‍ വജ്രത്തെ ചുറ്റിപ്പറ്റി മനേഷ് തന്നെ നിന്നു. പ്രീഡിഗ്രി പഠനം കഴിഞ്ഞപ്പോള്‍ മോഹിപ്പിച്ചതും ജൂവല്‍റി മേഖല തന്നെ. പക്ഷേ 17 വയസുള്ള, വളരെ മെലിഞ്ഞ ചെറിയൊരു പയ്യന് ജൂവല്‍റിയിലെ സെയ്ല്‍സ് ജോലി കിട്ടാന്‍ വഴി തെളിഞ്ഞില്ല.

മനേഷ് നിരാശനായില്ല. തൃശൂരിലെ പ്രമുഖ ജൂവല്‍റി, ഹോം അപ്ലയന്‍സസ് ബ്രാന്‍ഡുകളുടെ റീറ്റെയ്ല്‍ സ്റ്റോറുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ ജോലികള്‍ ചെയ്യുന്ന പ്രമുഖനായൊരു വ്യക്തിക്കൊപ്പം സഹായിയായി രണ്ട് വര്‍ഷത്തോളം നിന്നു. ശമ്പളമില്ല, പക്ഷേ കച്ചവടത്തിന്റെ, ഇന്റീരിയര്‍ ഡിസൈനിംഗിന്റെ പ്രായോഗിക പാഠങ്ങള്‍ ഇക്കാലം കൊണ്ട് പഠിച്ചു. പിന്നീട് തൃശൂരില്‍ തന്നെയുള്ള ആര്‍വി ജെംസില്‍ സെയ്ല്‍സ്മാനായി ജോലിയില്‍ കയറി. കാര്യങ്ങള്‍ കുറച്ച് പ്രൊഫഷണലായി പഠിക്കാന്‍ അമ്മാവന്മാരുടെ നിര്‍ദേശ പ്രകാരം സൂറത്തിലേക്ക് വണ്ടികയറി.

അവിടെ ഇന്ത്യന്‍ ഡയമണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ജെമ്മോളജിയില്‍ ഡിപ്ലോമ നേടി. ഇന്റര്‍നാഷണല്‍ സിസ്റ്റം ഓഫ് ഡയമണ്ട് ഗ്രേഡിംഗ് സര്‍ട്ടിഫിക്കറ്റും സ്വന്തമാക്കി. ശേഷം തിരികെ തൃശൂരിലെത്തി. തൃശൂരിലെ പ്രമുഖ ബ്രാന്‍ഡായ ആലീസ് ജൂവല്‍റി ബാംഗ്ലൂരില്‍ ഔട്ട്‌ലെറ്റ് തുറന്നപ്പോള്‍ മനേഷ് അവിടെ ഡയമണ്ട് വിഭാഗത്തില്‍ സ്‌പെഷ്യലൈസ്ഡ് സെയ്ല്‍സ് എക്‌സിക്യൂട്ടിവായി. ''കേരളത്തിന് പുറത്ത് പഠിച്ചതു കൊണ്ടും ആളുകളുമായി അതിവേഗത്തില്‍ ഇണങ്ങി സംസാരിക്കുന്നതു കൊണ്ടും പല ഭാഷകളും മടിയില്ലാതെ കൈകാര്യം ചെയ്യുമായിരുന്നു. ബാംഗ്ലൂരില്‍ അത് വലിയ അനുഗ്രഹമായി. കേരളത്തിന് പുറത്ത് ജനിച്ചുവളര്‍ന്ന മലയാളികള്‍ അവിടെ ഷോപ്പിംഗിന് വരുമ്പോള്‍ വജ്രത്തിന്റെ പ്രത്യേകതകള്‍, ജന്മനക്ഷത്ര കല്ലുകള്‍ ഒക്കെ നന്നായി പറഞ്ഞ് മനസിലാക്കാന്‍ സാധിച്ചു. സെയ്ല്‍സ് കരിയറില്‍ അത് വലിയ ഗുണമായി,'' മനേഷ് പറയുന്നു.

Maaya Designer Jewelley shop image

ഡയമണ്ട് ജൂവല്‍റി റീറ്റെയ്ല്‍, മര്‍ച്ചന്റൈസിംഗ് രംഗത്തെ ഈ അനുഭവസമ്പത്ത് ഖത്തറിലെ പ്രമുഖ ജൂവല്‍റി റീറ്റെയ്ല്‍ ശൃംഖലയായ അല്‍ മജീദ് ജൂവല്‍റിയിലെ സെയ്ല്‍സ് പ്രൊഫഷണല്‍ കരിയറിലേക്ക് വാതില്‍ തുറന്നു. ''അവിടെ ഇന്റര്‍നാഷണല്‍ ലക്ഷ്വറി ബ്രാന്‍ഡുകളുടെ ഒരു നിരതന്നെയുണ്ടായിരുന്നു. രാജകുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഹൈ വാല്യു ക്ലയ്ന്റ്‌സും. സെയ്ല്‍സ് ജീവിതത്തിലെ മറ്റൊരു അധ്യായമായിരുന്നു അത്. രാജ്യാന്തര എക്‌സിബിഷനിലൊക്കെ സംബന്ധിക്കാന്‍ പറ്റി. ലോകത്തിലെ ഏറ്റവും ആഡംബര ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചു,'' മനേഷ് പറയുന്നു.

കരിയര്‍ നല്ല നിലയിലെത്തിയെങ്കിലും അതില്‍ ഒതുങ്ങാന്‍ മനേഷ് തയാറായിരുന്നില്ല. 'വെട്ടിത്തിളങ്ങി' നില്‍ക്കുന്ന ഒരു ബ്രാന്‍ഡ് സൃഷ്ടിക്കണമെന്ന മോഹം മനസില്‍ കത്തിനിന്നു. ജോലി വിട്ട് നാട്ടിലെത്തി. ആദ്യം ചെറിയൊരു ജൂവല്‍റി നിര്‍മാണ യൂണിറ്റ് ആരംഭിച്ചു. വെറും മൂന്ന് ജീവനക്കാരുമായി 2016ല്‍ പ്രവര്‍ത്തനം തുടങ്ങിയ ലോക ഡയമണ്ട്‌സ് എന്ന ആ പ്രസ്ഥാനം ഇന്ന് 50ലേറെ വിദഗ്ധ ജീവനക്കാരും സുസജ്ജമായ സാങ്കേതിക സംവിധാനവുമെല്ലാമുള്ള ഡയമണ്ട് ആഭരണ നിര്‍മാതാക്കളും ഹോള്‍സെയ്ല്‍ യൂണിറ്റുമാണ്. രാജ്യത്തെ പ്രമുഖ 80ലേറെ ബ്രാന്‍ഡുകള്‍ക്ക് സ്വര്‍ണ, വജ്രാഭരണങ്ങള്‍ ഇവര്‍ നിര്‍മിച്ച് നല്‍കുകയും ചെയ്യുന്നു.

Maaya Designer Jewelley shop image

റീറ്റെയ്ല്‍ രംഗത്തേക്ക്

ഹോള്‍സെയ്ല്‍ രംഗത്ത് നില്‍ക്കുമ്പോഴും സ്വന്തമായൊരു ബ്രാന്‍ഡ് എന്ന ആഗ്രഹം മനേഷ് കൈവിട്ടില്ല. ആകസ്മികമായാണ് ശങ്കരയ്യ റോഡിലെ തറവാട് വീട് വാടകയ്ക്ക് കൊടുക്കുന്ന പരസ്യം കാണുന്നത്. വീട്ടുടമ എന്തിനാണ് വീടെന്ന് തിരക്കിയപ്പോള്‍ ജൂവല്‍റി തുടങ്ങാന്‍ എന്ന് മറുപടി പറയുമ്പോഴും തന്റെ ഉള്ളില്‍ അതിനെ കുറിച്ച് വലിയ പ്ലാനിംഗ് ഇല്ലായിരുന്നുവെന്ന് തുറന്നുപറയുന്നു മനേഷ്. എന്തായാലും വീടെടുത്തു. അതിന്റെ ഇന്റീരിയര്‍ വേറിട്ട രീതിയിലാക്കി. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി 9 കാരറ്റ്, 14 കാരറ്റ്, 18 കാരറ്റ് ആഭരണങ്ങളുടെ വിപുലമായ ശ്രേണി സജ്ജമാക്കി.

''തീരെ ചെറിയ ശമ്പളമുള്ള ഒരു പെണ്‍കുട്ടിക്ക് പോലും അവള്‍ ആഗ്രഹിക്കുന്ന ഒരു വജ്ര മൂക്കുത്തി സ്വന്തമാക്കാന്‍ സഹായിക്കണമെന്ന ചിന്തയുണ്ടായിരുന്നു. സമൂഹത്തിലെ ഏത് തലത്തിലുള്ളവര്‍ക്കുമുണ്ടാകും മോഹങ്ങള്‍. അതെല്ലാം സഫലമാക്കാന്‍ പറ്റുന്ന ഡിസൈനര്‍ ബുട്ടീക് ജൂവല്‍റി ഔട്ട്‌ലെറ്റായാണ് ഞാന്‍ എന്റെ സ്റ്റോറിനെ വിഭാവനം ചെയ്തത്,'' മനേഷ് പറയുന്നു. മനേഷ്, ലിനു ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. അമേയയും മാനവ് മനേഷും. ഇവരുടെ പേരിലെ അക്ഷരങ്ങളെടുത്ത് 'Maaya' എന്ന ബ്രാന്‍ഡ് നാമമുണ്ടാക്കി.

ആഭരണ രംഗത്തെ മാറിയ താല്‍പ്പര്യങ്ങള്‍ കണ്ടറിഞ്ഞ് ജൂവല്‍റികള്‍ ഡിസ്‌പ്ലെ ചെയ്തു. മനേഷിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ഏറെ പ്രിയപ്പെട്ടവര്‍ക്ക് അവിസ്മരണീയമായ സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നവരും സ്വന്തം ജീവിതത്തിലെ ഏറ്റവും വര്‍ണാഭമായ നിമിഷങ്ങള്‍ ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നവരുമെല്ലാം ആഭരണങ്ങള്‍ക്കായി മായയില്‍ എത്തിത്തുടങ്ങി. ''പല പെണ്‍കുട്ടികളും ഒന്നുകില്‍ ഒരു ആഭരണത്തിന്റെ ഫോട്ടോ, അല്ലെങ്കില്‍ മനസിലുള്ള ഒരു ആശയവുമൊക്കെയായാണ് ഞങ്ങളെ സമീപിക്കുക. അവര്‍ ഇവിടെ വരും. ഞങ്ങളുമായി സംസാരിക്കും. ചിലപ്പോള്‍ മണിക്കൂറുകളോളം.

പോകുമ്പോള്‍ പക്ഷേ അവര്‍ സംതൃപ്തരായിരിക്കും. വിവാഹ നിശ്ചയ വേളയില്‍, പാര്‍ട്ടിയില്‍ ഒക്കെ പലരും ഒരു സിഗ്നേച്ചര്‍ ആഭരണമാണ് ധരിക്കുന്നത്. അങ്ങനെയുള്ള ഒട്ടേറെ ആഭരണങ്ങള്‍ കുറഞ്ഞ കാലംകൊണ്ട് നിര്‍മിച്ചുനല്‍കാന്‍ സാധിച്ചു. അതാണ് മായയുടെ ഏറ്റവും വലിയ വിജയവും കരുത്തും,'' മനേഷ് പറയുന്നു.

ജൂവല്‍റി റീറ്റെയ്ല്‍ രംഗത്ത് സ്വന്തമായൊരു വഴിവെട്ടിത്തുറന്നാണ് മനേഷ് സഞ്ചരിക്കുന്നത്. ഒരിക്കല്‍ വന്നൊരു കസ്റ്റമര്‍ വീണ്ടും മായയെ തേടി വരും. ഒരിക്കല്‍ വന്നവര്‍ മായ നല്‍കുന്ന റീറ്റെയ്ല്‍ അനുഭവവും മറക്കില്ല. ''വേറിട്ട അനുഭവങ്ങളാണ് ഞങ്ങള്‍ നല്‍കുന്നത്. കച്ചവടം കൂട്ടാന്‍ കുറുക്കുവഴികള്‍ സ്വീകരിക്കില്ല. അതല്ല മായയുടെ ശൈലിയും,'' മനേഷ് പറയുന്നു. ഡിസൈനര്‍ ജൂവല്‍റി ആഗ്രഹിക്കുന്ന ആര്‍ക്കും അത് സ്വന്തമാക്കാന്‍ അനുയോജ്യമായ വിധത്തിലുള്ള ഗോള്‍ഡ് സ്‌കീമുകളുമുണ്ട്. ആഡംബരത്തിന്, കസ്റ്റമര്‍ എക്‌സ്പീരിയന്‍സിന് വേറിട്ടൊരു നിര്‍വചനം രചിക്കുകയാണ് മായ.

ഒരു ഡിസൈനര്‍ ബൂട്ടിക് നിങ്ങള്‍ക്കും തുടങ്ങാം
ജൂവല്‍റി റീറ്റെയ്ല്‍ മേഖലയിലെ വ്യത്യസ്ത സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? മായ ഡിസൈനര്‍ ജൂവല്‍റി ഇപ്പോള്‍ ഈ അവസരം നല്‍കുന്നു. ''ഇത് വളരെ സാധ്യതയുള്ള മേഖലയാണ്. പുതുതലമുറ മാത്രമല്ല, പ്രായമായവര്‍ക്കും നൂതന ഡിസൈനിലുള്ള, ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങള്‍ ഇഷ്ടമാണ്. ഒരൊറ്റ ആഭരണത്തിലൂടെ വേറിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരും ധാരാളം. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി 9,14,18 കാരറ്റ് ആഭരണങ്ങള്‍ക്ക് പ്രിയം വര്‍ധിക്കുന്നു. ഈ രംഗത്ത് സ്വന്തം സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മായയുടെ ഫ്രാഞ്ചൈസി ലഭ്യമാണ്,'' മനേഷ് പറയുന്നു. ജൂവല്‍റി മേഖലയിലുള്ള താല്‍പര്യമുള്ള ദമ്പതികള്‍, പെണ്‍കുട്ടികള്‍, യുവ സംരംഭകര്‍ എന്നിവര്ക്ക് അനുയോജ്യമായ ബിസിനസ് അവസരമാണിത്. ''മൂല്യം വര്‍ധിക്കുന്ന ഇന്‍വെന്ററിയാണ് ഈ ബിസിനസിന്റെ പ്രത്യേകത. കൂടാതെ, എവിടെയും ഇതിന് സാധ്യതയുണ്ട്. ഞങ്ങളുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉടന്‍ സജ്ജമാകും. ഏത് ലൊക്കേഷനില്‍ നിന്നാണോ ഓര്‍ഡര്‍ വരുന്നത്, ആ ലൊക്കേഷനിലെ സ്റ്റോര്‍ വഴി ആഭരണങ്ങള്‍ ഡെലിവറി ചെയ്യാനുള്ള സംവിധാനവും സജ്ജമാക്കും. നല്ല ലൊക്കേഷനില്‍ 800 സ്‌ക്വയര്‍ ഫീറ്റ് മുതലുള്ള സ്ഥലം ഉണ്ടെങ്കില്‍ മായയുടെ ഔട്ട്‌ലെറ്റ് തുറക്കാം. സെയ്ല്‍സില്‍ പ്രായോഗിക പരിശീലനം ഉള്‍പ്പെടെ എല്ലാ പിന്തുണയും മാതൃകമ്പനിയില്‍ നിന്ന് ലഭിക്കും,'' മനേഷ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 90726 88688. ഇ-മെയില്‍: maayajewelsindia@gmail.com.

Thrissur-based ‘Maaya Designer Jewellery’ redefines luxury retail with custom-crafted diamond pieces and boutique-style service.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com