ലോകത്തെവിടെയും പഠിക്കാം, മാറുന്ന കാലത്തിന് അനുയോജ്യമായ കോഴ്‌സുകള്‍, ഒപ്പമുണ്ട്‌ മസാകോ ഗ്ലോബല്‍

യോജിച്ച, തൊഴില്‍ സാധ്യതയുള്ള കോഴ്‌സ് ലോകത്തെവിടെയും പഠിക്കാം. വിദേശഭാഷകള്‍ പഠിക്കാനും രാജ്യത്തിനകത്തോ പുറത്തോ ബജറ്റിനിണങ്ങുന്ന യാത്ര ചെയ്യാനും മസാകോ ഗ്ലോബല്‍ നിങ്ങളെ സഹായിക്കും
ദീപ്തി ജോണ്‍ തരകന്‍, ഡയറക്റ്റര്‍, മസാകോ ഗ്ലോബല്‍
ദീപ്തി ജോണ്‍ തരകന്‍, ഡയറക്റ്റര്‍, മസാകോ ഗ്ലോബല്‍
Published on

എന്ത് പഠിക്കണം? എന്താകണം? ഇപ്പോള്‍ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമുണ്ട് ഇക്കാര്യത്തില്‍ ആശയക്കുഴപ്പം. ലോകത്തെവിടെയും എന്തും പോയി പഠിക്കാം. കരിയര്‍ കെട്ടിപ്പടുക്കാം. പക്ഷേ നല്ലതേത് എന്ന് തിരിച്ചറിയാന്‍ പലര്‍ക്കും പറ്റുന്നില്ല. ഓരോ കുട്ടിയുടെയും അഭിരുചികള്‍ തിരിച്ചറിഞ്ഞ്, മികച്ച തൊഴില്‍ സാധ്യതയുള്ള കോഴ്സും അത് പഠിപ്പിക്കുന്ന മികച്ച യൂണിവേഴ്സിറ്റിയും തിരഞ്ഞെടുത്ത് കരിയര്‍ കെട്ടിപ്പടുക്കാന്‍ കൂടെ നടക്കുകയാണ് മസാകോ ഗ്ലോബല്‍. 2018ല്‍ സ്ഥാപിതമായ മസാകോ ഗ്ലോബല്‍, പഠനം ലോകത്തെവിടെയും സാധ്യമാക്കാന്‍ ഉപകരിക്കുന്ന സൊല്യൂഷനുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.

''വിദേശ പഠനം (Study Abroad) എന്നതിലുപരി ലോകത്തെവിടെയും പഠനം സാധ്യമാക്കുന്ന Study Anywhere സൊല്യൂഷനുകളാണ് ഞങ്ങള്‍ നല്‍കുന്നത്. ഓരോ കുട്ടിയുടെയും അഭിരുചികള്‍ വ്യത്യസ്തമാകും. പുതിയ ലോകം മുന്നോട്ടുവെയ്ക്കുന്ന കോഴ്സുകളും സാധ്യതകളും വെവ്വേറെയാണ്. അതുകൊണ്ട് ഇന്ത്യയ്ക്കകത്തും പുറത്തും ലോകത്തെവിടെയും മികച്ച കോഴ്സുകളും യൂണിവേഴ്സിറ്റികളും തിരഞ്ഞെടുക്കാനുള്ള പിന്തുണയാണ് ഞങ്ങള്‍ നല്‍കുന്നത്,'' മസാകോ ഗ്ലോബല്‍ ഡയറക്റ്റര്‍ ദീപ്തി ജോണ്‍ തരകന്‍ വ്യക്തമാക്കുന്നു.

കുട്ടികളുടെ അഭിരുചികള്‍ വ്യക്തമായി തിരിച്ചറിയാനുള്ള കൗണ്‍സിലിംഗ് തുടങ്ങി, അനുയോജ്യമായ കരിയര്‍ സാധ്യത മനസിലാക്കി ഏറ്റവും മികച്ച കോഴ്സും യൂണിവേഴ്സിറ്റിയും കണ്ടെത്തി പഠനത്തിനാവശ്യമായ ഫിനാന്‍സ് സൗകര്യം വരെ ലഭ്യമാക്കുന്ന സമ്പൂര്‍ണ സേവനമാണ് മസാകോ ഗ്ലോബല്‍ നല്‍കുന്നത്. ''എല്ലായ്‌പ്പോഴും വിദ്യാര്‍ത്ഥിയുടെ മികച്ച കരിയറിന് മാത്രമാണ് ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. അവിടെ മറ്റൊരു പരിഗണനയും വിഷയമാകാറേയില്ല,'' ദീപ്തി വിശദമാക്കുന്നു.

വേറിട്ട സഞ്ചാരങ്ങള്‍

മസ്‌ക്കറ്റില്‍ 50 വര്‍ഷത്തിലേറെക്കാലമായി ബിസിനസ് രംഗത്തുണ്ട് ദീപ്തിയുടെ പിതാവ് ഗീവര്‍ഗീസ് ജോണ്‍. മസ്‌കറ്റിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സെന്റ് തെരേസാസില്‍ നിന്ന് ഫിസിക്സില്‍ ബിരുദവും രാജഗിരിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സും നേടിയ ശേഷമാണ് പിതാവിന്റെ പാത പിന്തുടര്‍ന്ന് ബിസിനസ് രംഗത്തേക്ക് ദീപ്തി കടക്കുന്നത്. ഇന്ന് മസാകോ ഗ്ലോബലിന് കൊച്ചി, കോട്ടയം, ദുബായ് എന്നിവിടങ്ങളിലായി മൂന്ന് ഡിവിഷനുകളാണുള്ളത്.

സ്റ്റഡി എനിവെയര്‍ സേവനം ലഭ്യമാക്കുന്ന വിഭാഗത്തിന് പുറമെ ജര്‍മന്‍, സ്പാനിഷ്, ജാപ്പനീസ് തുടങ്ങി വിദേശ ഭാഷകള്‍ പഠിപ്പിക്കുന്ന അക്കാദമിയുമുണ്ട്. ''ഇംഗ്ലീഷ് അടക്കം ഏതൊരു ഭാഷയും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഞങ്ങള്‍ അക്കാദമിയില്‍ നല്‍കുന്നത്. ഒപ്പം വിദേശരാജ്യങ്ങളില്‍ പഠനത്തിനായി പോകുമ്പോള്‍ ആവശ്യം വേണ്ട ടോഫല്‍, ഐഇഎല്‍ടിഎസ് കോച്ചിംഗുമുണ്ട്. ഏത് രംഗത്തുള്ളവര്‍ക്കും വിദേശഭാഷകള്‍ അവരുടെ തൊപ്പിയിലെ ഒരു തൂവലാണ്. ടോക്കിയോവില്‍ നിന്നുള്ളവരാണ് ഇവിടെ ജാപ്പനീസ് പഠിപ്പിക്കുന്നത്,'' ദീപ്തി പറയുന്നു.

Logo of Merom

ഒരുവര്‍ഷം മുമ്പാണ് മസാകോ ഗ്ലോബലിന്റെ ഏറ്റവും പുതിയ കാല്‍വെയ്പ്പ്- ട്രാവല്‍ ഡിവിഷന്‍ തുടങ്ങുന്നത്. ഓരോരുത്തരുടെയും ആവശ്യങ്ങളറിഞ്ഞ് ക്യുറേറ്റ് ചെയ്ത ട്രാവല്‍ സൊല്യൂഷനാണ് മെറോം ട്രാവല്‍ & ഹോളിഡേയ്സ് എന്ന ഈ ഡിവിഷന്‍ നല്‍കുന്നത്. ''ചിലര്‍ക്ക് അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമുള്ള ട്രിപ്പാകും ഇഷ്ടം. മറ്റ് ചിലര്‍ക്ക് സഞ്ചാരികള്‍ അധികം കടന്നെത്താത്ത, എന്നാല്‍ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കാണാനാകും താല്‍പ്പര്യം. അവരുടെ ബജറ്റില്‍ ഈ യാത്രകള്‍ ഒതുങ്ങുകയും വേണം. ഇത്തരം യാത്രകള്‍ ക്യുറേറ്റ് ചെയ്ത് നല്‍കുകയാണ് ഞങ്ങള്‍,''ദീപ്തി പറയുന്നു.

മികച്ച ടീമാണ് മസാകോ ഗ്ലോബലിനെ വ്യത്യസ്തമാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡിവിഷന്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അന്യനാട്ടില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടവുമായി ഇണങ്ങും വരെയുള്ള എല്ലാ പിന്തുണയും ഈ ഡിവിഷന്‍ നല്‍കും. ട്രാവല്‍ സൊല്യൂഷന്റെ കാര്യത്തിലും സമ്പൂര്‍ണ സേവനം ഇവര്‍ ലഭ്യമാക്കുന്നു. ''വിശ്വാസമാണ് മസാകോയെ വ്യത്യസ്തമാക്കുന്നതെന്നാണ് എന്റെ ധാരണ. ഞങ്ങളുടെ സേവനം തേടിയവര്‍ വര്‍ഷങ്ങളായി കൂടെ തന്നെയുണ്ട്,'' ദീപ്തി അഭിപ്രായപ്പെടുന്നു.

Masako Global offers curated education and travel solutions worldwide, guiding students in career building through personalized counseling and global study opportunities.

(This article was originally published in Dhanam Business Magazine October 1st issue)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com