ഫര്‍ണിച്ചര്‍ മേഖലയില്‍ പുതിയ കാലത്തെ ട്രെന്‍ഡുകള്‍ക്കൊപ്പം മുന്നേറാന്‍ മെറിവുഡും

പുതിയ കാലത്തെ ട്രെന്‍ഡറിഞ്ഞുള്ള ഫര്‍ണിച്ചര്‍ വൈവിധ്യവുമായി വിപണിയില്‍ ശ്രദ്ധ നേടുകയാണ് മെറിവുഡ്. തേക്കിലും റബ്വുഡിലുമായി ഒരുക്കുന്ന നൂതന ഡിസൈനിലുള്ള ഫര്‍ണിച്ചറുകളുടെ വൈവിധ്യമാണ് മെറിവുഡ് എന്ന ബ്രാന്‍ഡിന്റെ പ്രത്യേകതയും. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് നിര്‍മിച്ചു നല്‍കുന്നുവെന്നത് മെറിവുഡിനെ ആളുകളുടെ പ്രിയ ബ്രാന്‍ഡാക്കി മാറ്റുന്നുണ്ട്.

ബെഡ്‌റൂം സെറ്റ്, മേശ, കസേര, ഡൈനിംഗ് സെറ്റ്, വിസിറ്റര്‍ ചെയര്‍, അലമാരകള്‍, സോഫ തുടങ്ങി എല്ലാത്തരം ഫര്‍ണിച്ചറുകളും മെറിവുഡ് എന്ന പേരില്‍ വിപണിയില്‍ എത്തുന്നുണ്ട്. ഗുണമേന്മയോടൊപ്പം 'കസ്റ്റമൈസേഷന്‍' ആണ് മെറിവുഡ് എന്ന ബ്രാന്‍ഡിനെ വിപണിയിലെ മത്സരങ്ങള്‍ക്ക് മുന്നില്‍ ശക്തമായ സ്ഥാനമുറപ്പിക്കാന്‍ സഹായിക്കുന്നത്.

മഞ്ചേരിയില്‍ തുടക്കം

19 വര്‍ഷം മുമ്പ് അഞ്ചു ജീവനക്കാരുമായി മഞ്ചേരി പാണ്ടിക്കാട് കുറ്റിപ്പാറയില്‍ തുടക്കമിട്ട സ്ഥാപനത്തില്‍ ഇന്ന് അമ്പതോളം പേര്‍ ജോലി ചെയ്യുന്നു. അയ്യായിരത്തോളം ചതുരശ്ര അടി വിസ്തൃതിയുള്ള വിശാലമായ നിര്‍മാണശാലയും ഒരുക്കിയിട്ടുണ്ട്. കൃത്യമായി വില്‍പ്പനാനന്തര സേവനം നല്‍കിവരുന്ന മെറിവുഡ് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമം നടത്തുകയാണെന്ന് സ്ഥാപകനും മാനേജിംഗ് ഡയറക്റ്ററുമായ വി.കെ ജാഫര്‍ പറഞ്ഞു.
കേരളത്തിന് പുറമേ കര്‍ണാടകയിലും തമിഴ്‌നാട്ടിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. നിലമ്പൂരില്‍ നിന്നും മറ്റുമായി ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കുന്ന മരം ട്രീറ്റ് ചെയ്ത് നിര്‍മിക്കുന്നവയാണ് മെറിവുഡ് ഫര്‍ണിച്ചറുകള്‍. പരിചയസമ്പത്തുള്ള മികച്ച ടീമാണ് മെറിവുഡിന്റെ എല്ലാ ഫര്‍ണിച്ചറുകള്‍ക്കും ഉറപ്പും നൂതന ഡിസൈനും നല്‍കുന്നത്.

വിദേശത്ത് നിന്നടക്കം എത്തിച്ച മെഷിനറികള്‍ ഉപയോഗിച്ചാണ് മെറിവുഡ് ഫര്‍ണിച്ചറുകളുടെ നിര്‍മാണം. സവിശേഷമായ ഡിസൈനുകളില്‍ 'നെക്സ്റ്റ് ജനറേഷന്‍ ഫര്‍ണിച്ചറുകള്‍' എന്ന ടാഗ്ലൈനുമായാണ് മെറിവുഡ് ഫര്‍ണിച്ചറുകള്‍ വിപണിയില്‍ എത്തുന്നത്.

വിവരങ്ങള്‍ക്ക്: www.meriwoodfurniture.com

ഫോണ്‍: 99463 45270

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it