

ഓഫറുകൾ വാരി വിതറിയിട്ടും പുതിയ മാർക്കറ്റിംഗ് ആശയങ്ങൾ മാറി മാറി പരീക്ഷിച്ചിട്ടും കച്ചവടം വിചാരിച്ചപോലെ ഉയരുന്നില്ലെന്നാണോ? നല്ല കസ്റ്റമർ സേവനം, മിടുക്കരായ തൊഴിലാളികൾ, മികച്ച ഉൽപന്നങ്ങൾ എന്നിവയുണ്ടായിട്ടും എന്തുകൊണ്ടാണ് നിങ്ങളുടെ വ്യാപാരം മെച്ചപ്പെടാത്തത്?
നിങ്ങൾ നൽകുന്ന ഓഫറുകളെക്കുറിച്ചുള്ള വാർത്തകൾ ആളുകളിലേക്ക് വേണ്ടത്ര എത്താത്തതോ അത് വേണ്ടവിധം പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾക്ക് സാധിക്കാത്തതോ ആയിരിക്കും പലപ്പോഴും ഇതിന് പിന്നിലെ പ്രശ്‌നം. എന്താണ് ഇതിനൊരു പരിഹാരം? 'മെട്രോ പ്ലസ്' എന്ന മൊബൈൽ ആപ്പിൽ ഇതിനുള്ള സൊല്യൂഷൻ ഉണ്ടെന്നാണ് നിർമാതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
റീറ്റെയ്ൽ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരു പോലെ പ്രയോജനപ്രദമായ ആപ്പ് നൂതനായ ഒരു ആശയമാണ് മുന്നോട്ടു വെക്കുന്നത്. മെട്രോപ്ലസ് മാനേജിങ് ഡയറക്ടറായ മുഹമ്മദ് ഷഹലും ഡയറക്ടർമാരായ ആഷിഖ്മോൻ കെ.കെ, നവാസ് കെ എന്നിവരാണ് ഈ പുതു ആശയത്തിന് പിന്നിൽ. ആപ്പ് മേയ് ആദ്യം പുറത്തിറക്കും.
ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും അവരുടെ മൊബൈലിൽ ഈ ആപ്പ് സൗജന്യമായി തന്നെ ഡൗൺലോഡ് ചെയ്യാം. ചെറുകിട വ്യപാരികൾക്ക് പുതിയ സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകാനും ഈ ആപ്പിന് സാധിക്കും.
മെട്രോപ്ലസിൽ ലിസ്റ്റ് ചെയ്യപ്പെടാൻ താല്പര്യമുള്ള വ്യാപാരികൾക്കും കൂടുതൽ വിവരങ്ങൾ അറിയണമെന്നുള്ളവർക്കും താഴെപ്പറയുന്ന ഇമെയിൽ ഐഡി വഴിയോ, ഫോൺ നമ്പർ മുഖേനയോ ബദ്ധപ്പെടാവുന്നതാണ്.
9207046226, 9207246226, 9207646226
Disclaimer: This is a sponsored feature
Read DhanamOnline in English
Subscribe to Dhanam Magazine