നാല് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി പന്തല്‍ കേക്ക് ഷോപ്പ്, ക്രിസ്മസ് കളറാക്കാന്‍ മട്ടാഞ്ചേരി മെച്യൂര്‍ഡ് പ്ലം കേക്ക് മുതല്‍ പ്രീമിയം ഹാംപറുകള്‍ വരെ

രുചിവൈഭവവും പുതുമയും കോര്‍ത്തിണക്കിയ കേക്ക് വിഭവങ്ങളാണ് പന്തല്‍ ഒരുക്കുന്നത്
Cake by Pandhal Cake Shop
Published on

മഞ്ഞണിഞ്ഞ നക്ഷത്രരാവ്. രുചിയുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച് സമ്മാനപ്പൊതികളുടെ കൈമാറ്റം. ക്രിസ്മസ് ഇതൊക്കെ കൂടിയതാണ്.

മനംമയക്കുന്ന മാസ്മരികഗന്ധവും രുചിമുകുളങ്ങളെ തഴുകി ഉണര്‍ത്തുന്ന നവരസങ്ങളുമായി ക്രിസ്മസ് കാലത്ത് താരങ്ങളാണ് പ്ലം കേക്കുകള്‍. ഈ പ്ലം കേക്ക് ലോകത്ത് ഒരു രാജാവുണ്ടെങ്കില്‍ അത് മറ്റാരുമല്ല; പന്തലിന്റെ Mattanchere Matured Plum Cake! നാല് പതിറ്റാണ്ടായി കേക്കിന്റെ ലോകത്തുണ്ട് പന്തല്‍. ക്രിസ്മസിന് മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങും പന്തലിന്റെ ഈ സിഗ്‌നേച്ചര്‍ കേക്കിന്റെ നിര്‍മാണ പ്രക്രിയ.

നാല് പതിറ്റാണ്ടായി അതാണ് പന്തലിലെ ശീലം. സുഗന്ധവ്യഞ്ജനങ്ങളും മറ്റ് ചേരുവകളും കൃത്യമായ അളവില്‍ ചേര്‍ത്ത്, അതില്‍ നിറവും ഗുണവും രുചിയും സമന്വയിക്കുന്ന പഴങ്ങള്‍ കുതിര്‍ത്തിടും; മാസങ്ങളോളം. എല്ലാ കേക്കിനും ഒരേ രുചിയും ഗുണവും ഗന്ധവും ഒത്തുവരാന്‍ അങ്ങേയറ്റം നിഷ്ഠയോടെയാണിത് ചെയ്യുന്നതും. പിന്നീട് കേക്കിന്റെ ഓരോ പാളിയിലും രുചിയുടെ വിസ്മയങ്ങള്‍ ഒളിഞ്ഞിരിക്കാന്‍ പാകത്തില്‍ സാവധാനത്തിലുള്ള ബേയ്ക്കിംഗ്. ഒടുവില്‍ പ്രിസര്‍വേറ്റീവിന്റെ നേരിയ ഒരംശം പോലുമില്ലാത്ത, ട്രാന്‍സ് ഫാറ്റ് രഹിതമായ, പകുതിയളവോളം മൃദുലമായ പഴങ്ങള്‍ നിറഞ്ഞ, സുഗന്ധവ്യഞ്ജനങ്ങളുടെ മാസ്മരിക ഗന്ധത്തോടെ പന്തലിന്റെ Mattanchere Matured Plum Cake അതിസുന്ദരമായ പായ്ക്കിംഗില്‍ ഒരുങ്ങിയിറങ്ങും; കേക്ക് പ്രേമികളെ രുചിയുടെ കൊടുമുടി കയറ്റാന്‍, സമ്മാനപ്പൊതികളെ അവിസ്മരണീയമായൊരു അനുഭവമാക്കാന്‍.

നാല് പതിറ്റാണ്ടിന്റെ രുചിയോര്‍മകള്‍

തലമുറകളായി കുടുംബങ്ങളെ സംബന്ധിച്ച് പന്തലിന്റെ കേക്കുകള്‍ രുചികളുടെ സിഗ്നേച്ചര്‍ മാത്രമല്ല, ആഘോഷത്തിന്റെ, കേക്കിലെ കരവിരുതിന്റെ, ഒരുകാലത്തും മായാത്ത സ്ഥിരതയാര്‍ന്ന ഗുണമേന്മയുടെ പ്രതീകം കൂടിയാണ്. Mattanchere Matured Plum Cake ആവട്ടെ റിച്ച് പ്ലം കേക്കാവട്ടെ Genoa ഫ്രൂട്ട് കേക്കാവട്ടെ... പന്തല്‍ രുചികള്‍ പലര്‍ക്കും പോയകാലത്തിന്റെ ഓര്‍മകള്‍ കൂടിയാണ്. ഈ പാരമ്പര്യമാണ് പന്തലിന്റെ കരുത്തും ശക്തിയും.

Mattanchere Matured Plum Cakeന് പുറമെ Rich plum, Genova Fruitcake തുടങ്ങിയവയും പന്തല്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.

രുചിയുണര്‍ത്തി ഫ്രഷ് കേക്കുകള്‍

പാരമ്പര്യത്തിന്റെ രുചി നിലനിര്‍ത്തുന്നതിനൊപ്പം പുതുമകള്‍ കൊണ്ടുവരുന്നതിലും മുന്നിലാണ് പന്തല്‍. വര്‍ഷങ്ങളായി വിപണിയിലെത്തുന്ന ഫ്രഷ് കേക്കുകള്‍ മികച്ച നിലവാരവും ക്രിയേറ്റിവിറ്റിയും കൊണ്ട് ശ്രദ്ധേയമാണ്. Chocolate Truffle, Coffee Crunch, Ruby  Chocolate, Praline തുടങ്ങിയ ഫ്രഷ് കേക്കുകള്‍ അവയില്‍ ചിലതാണ്. അവ ഓരോന്നും പ്രീമിയം ചേരുവകളും മികച്ച രൂപകല്‍പ്പനയും കൊണ്ട് ശ്രദ്ധ നേടുന്നവയാണ്. ചെറിയൊരു കുടുംബ കൂട്ടായ്മയായാലും വലിയ ആഘോഷ പരിപാടികളായാലും പന്തല്‍ കേക്കുകളോട് എല്ലാവര്‍ക്കും പ്രിയം കൂടിവന്നിട്ടുണ്ട്.

കഫേ, കോഫി ആന്‍ഡ് ബ്രൂസ് അനുഭവം

കേക്കുകള്‍ക്കും ഹാംപറുകള്‍ക്കും പുറമെ പന്തലിന്റെ കഫേകളും കോഫി ആന്‍ഡ് ബ്രൂസ് (Coffee & Brews) ഷോപ്പുകളും ക്രിസ്മസ് സീസണില്‍ മറ്റൊരു അനുഭവമായി മാറുന്നു. ആര്‍ക്കും സ്വാഗതമോതുന്ന അന്തരീക്ഷവും പുത്തന്‍ കേക്കുകളുടെ സുഗന്ധവും വ്യത്യസ്തങ്ങളായ പാനീയങ്ങളും അടങ്ങുന്ന മികച്ച മെനു അവയെ ക്രിസ്മസ് ഒത്തുചേരലുകള്‍ക്ക് അനുയോജ്യമായ ഇടമാക്കി മാറ്റുന്നു. സുഹൃത്തിനൊപ്പമുള്ള സാധാരണ കോഫിയായാലും കുടുംബത്തിനൊപ്പമുള്ള ആഘോഷമായാലും മികച്ച അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നുണ്ട് ഈ കഫേകള്‍. V-60, American drip, Milk Brew തുടങ്ങിയ സ്‌പെഷ്യാലിറ്റി ഫില്‍ട്ടര്‍ കോഫികള്‍ക്ക് പുറമെ Signature Desserts, Signature Brews തുടങ്ങിയ വൈവിധ്യങ്ങളാണ് കഫേയെയും കോഫി ആന്‍ഡ് ബ്രൂസിനെയും വ്യത്യസ്തമാക്കുന്നത്.

പാരമ്പര്യത്തില്‍ ഊന്നിയ നവീകരണം

പന്തല്‍ അതിന്റെ പാരമ്പര്യത്തില്‍ നിന്ന് അണുവിട മാറാതെയാണ് ഓരോ നവീകരണവും നടത്തുന്നത്. പുതുമയാര്‍ന്ന ഉല്‍പ്പന്നങ്ങളും രുചികളും അവതരിപ്പിക്കുമ്പോഴും നാല് പതിറ്റാണ്ട് മുമ്പ് കൈക്കൊണ്ട ആധികാരികത, സ്ഥിരത, ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവര്‍ത്തനം തുടങ്ങിയ അതിന്റെ മികവുറ്റ തത്വങ്ങളില്‍ നിന്ന് മാറാന്‍ പന്തല്‍ തയാറാവുന്നില്ല എന്നതാണ് പ്രത്യേകത. അത് തന്നെയാണ് പുതിയ തലമുറയ്ക്കും പ്രിയപ്പെട്ട ബ്രാന്‍ഡായി പന്തലിനെ നിലനിര്‍ത്തുന്നതും. പുതിയ പാചക ട്രെന്‍ഡുകള്‍ക്കൊപ്പം നീങ്ങുകയും ഉല്‍പ്പാദനത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരുമ്പോഴും പാക്കേജിംഗില്‍ പുതുമകള്‍ അവതരിപ്പിക്കുമ്പോഴും അതിന്റെ പാരമ്പര്യത്തനിമ നിലനിര്‍ത്തുന്നുണ്ട്.

ഓരോ ചുവടിലും ഗുണമേന്മ

ഏറ്റവും മികച്ച ചേരുവകള്‍ ഉപയോഗിച്ച് വൈദഗ്ധ്യമുള്ള തൊഴിലാളികളാല്‍ അതീവ ഗുണമേന്മയോടെ ഉണ്ടാക്കുന്നവയാണ് ഓരോ പന്തല്‍ ഉല്‍പ്പന്നങ്ങളും. ശുചിത്വത്തിന്റെയും സുരക്ഷയുടെയും ഗുണമേന്മ നിബന്ധനകള്‍ പാലിക്കുന്നതിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെയാണ് ഉല്‍പ്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ചെറിയ ഒരു കുക്കി മുതല്‍ ക്രിസ്മസ് കേക്കില്‍ വരെ അത് പ്രതിഫലിക്കുന്നു.

പന്തലിന്റെ ഓരോ ഉല്‍പ്പന്നങ്ങളും ഏറ്റവും മികച്ച ചേരുവകള്‍ ഉപയോഗിച്ച് ശുചിത്വമാര്‍ന്ന സാഹചര്യത്തില്‍ വൈദഗ്ധ്യത്തോടെയും ഏറെ ശ്രദ്ധയോടെയുമാണ് നിര്‍മിക്കുന്നത്. ആ വിശ്വാസം തന്നെയാണ് പന്തലിന്റെ വിജയത്തിന് അടിസ്ഥാനമെന്ന് സാരഥികള്‍ പറയുന്നു. ഒരു പ്രീമിയം ഹാംപര്‍ സമ്മാനിക്കാനാകട്ടെ, ഒത്തുചേരുന്ന അവസരങ്ങളിലേക്ക് ഒരു ഫ്രഷ് കേക്ക് വാങ്ങാനാകട്ടെ, അല്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു കഷ്ണം പ്ലം കേക്ക് രുചിക്കാനാകട്ടെ ആളുകള്‍ പന്തല്‍ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഈയൊരു വിശ്വാസം കൊണ്ടുകൂടിയാണ്.

പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഹാംപറുകള്‍

പന്തലിന്റെ പ്രീമിയം ക്രിസ്മസ് ഹാംപറുകള്‍ ആകര്‍ഷകമാണ്. ശ്രദ്ധാപൂര്‍വം മനോഹാരിതയോടെ ഒരുക്കുന്ന ഇവ ക്രിസ്മസിന്റെ സത്ത ഒപ്പിയെടുത്താണ് ആളുകളിലേക്ക് എത്തിക്കുന്നത്. മനോഹരമായി പായ്ക്ക് ചെയ്ത കേക്കുകള്‍, കുക്കീസ്, ചോക്ലേറ്റുകള്‍, ബേക്കറി പലഹാരങ്ങള്‍, ആര്‍ട്ടിസണല്‍ ട്രീറ്റുകള്‍, സീസണല്‍ സ്പെഷ്യാലിറ്റി വിഭവങ്ങള്‍ എന്നിവ നിറച്ചവയാണ് അവ. ഓരോ ഹാംപറും ഒരു സമ്മാനം എന്നതിലുപരി ഒരു അനുഭവമായി മാറുന്നു.

കോര്‍പ്പറേറ്റ് മേഖലയിലും കുടുംബങ്ങളും വ്യക്തികളുമെല്ലാം സമ്മാനത്തിനായി ഇവ തിരഞ്ഞെടുക്കുന്നു. കുറ്റമറ്റ രീതിയിലുള്ള അവതരണവും ഉയര്‍ന്ന നിലവാരവുമാണ് അതിന് പ്രധാന കാരണം. ഓരോ ഉപഭോക്താവിന്റെയും ആവശ്യത്തിനനുസരിച്ച് ആഡംബര, കണ്ടംപററി കളക്ഷനുകളായി ഹാംപറുകള്‍ ഇവിടെ ലഭ്യമാണ്.

(This article was originally published in Dhanam Business Magazine December 15th issue)

Experience the perfect blend of tradition and innovation with Pandhal's premium Christmas cakes, hampers, and festive treats.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com