

പരസ്യരംഗത്ത് പുതിയ കാലത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വേറിട്ട സ്ഥാപനമാകുകയാണ് ഡി.എം.എസ് പ്രൈം ആഡ്സ്. നിര്‍മിത ബുദ്ധി, കംപ്യൂട്ടര്‍ വിഷന്‍, ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതിക വിദ്യകളുടെ മികച്ച സംയോജനത്തിലൂടെ പരസ്യരംഗത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് പ്രൈംആഡ്സ് മാര്‍ക്കറ്റ് പ്ലേസ്. ആളുകള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഇടങ്ങളില്‍ ഡിജിറ്റല്‍ സ്‌ക്രീനിലൂടെപരസ്യം അവരുടെ മുന്നിലെത്തിക്കുകയാണ് ഈ സംരംഭം.
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലായി 13 നഗരങ്ങളില്‍ ഇവരുടെ ഡിജിറ്റല്‍ സ്‌ക്രീനുകളുണ്ട്. തിരക്കേറിയ മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും റസ്റ്റൊറന്റുകളിലും ഐടി പാര്‍ക്കുകളിലും തിയറ്ററുകളിലും ഫുഡ്കോര്‍ട്ടുകളിലും ജിമ്മിലും സ്പാകളിലുമൊക്കെയായി 1500ലേറെ സ്‌ക്രീനുകള്‍ പ്രൈംആഡ്സ് ഒരുക്കിയിട്ടുണ്ട്.
കാഴ്ചക്കാരുമായി നേരിട്ട് സംവദിക്കാന്‍ ഇടനല്‍കുന്ന സ്‌ക്രീനുകളാണ് ഇവര്‍ ഒരുക്കുന്നത്. ക്യുആര്‍ കോഡ് സ്‌കാനിംഗിലൂടെയും മറ്റും തത്സമയം ഉപഭോക്താക്കളുമായി ഇടപെടാന്‍ ഇതിലൂടെ പരസ്യദാതാക്കള്‍ക്ക് അവസരമൊരുങ്ങുന്നു. അതുകൊണ്ടു തന്നെ കസ്റ്റമറില്‍ നിന്നുള്ള അന്വേഷണങ്ങള്‍ എളുപ്പത്തില്‍ സെയ്ല്‍സാക്കി മാറ്റാനാകുന്നു. അതാത് പ്രാദേശിക ഭാഷകളില്‍ പരസ്യം നല്‍കാനും ചലനാത്മകവും അതേസമയം റിയല്‍ ടൈം ആയ അപ്ഡേറ്റുകള്‍ പരസ്യങ്ങളില്‍ വരുത്താനും കഴിയും. അതിലൂടെ ഉപഭോക്താക്കളെ പെട്ടെന്ന് ആകര്‍ഷിക്കാനാകുന്നു. ഓരോ സ്ഥലത്തും എത്തുന്ന ഉപഭോക്താക്കള്‍ക്ക് അനുസരിച്ച്് സ്‌ക്രീനില്‍ പരസ്യം നല്‍കാനും പ്രൈംആഡ്സ് ശ്രദ്ധിക്കുന്നു.
മലയാളിയായ അച്യുതാനന്ദ് നീലാംബരനാണ് ഈ വ്യത്യസ്തമായ ആഡ്ടെക്ക് കമ്പനിക്ക് സാരഥ്യം വഹിക്കുന്നത്. സവിശേഷമായ അഞ്ച് ബൗദ്ധിക സ്വത്തവകാശങ്ങള്‍ കമ്പനിയുടെയും അച്യുതാനന്ദ് നീലാംബരന്റെയും പേരിലുണ്ട്. റിലയന്‍സ്, ടാറ്റ, വി-ഗാര്‍ഡ്, പാനസോണിക്, അപ്രിലിയ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം പ്രൈംആഡ്സിന്റെ ക്ലയ്ന്റ് ലിസ്റ്റിലുണ്ട്. പരസ്യദാതാക്കള്‍ക്ക് മാത്രമല്ല, ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്ക് ഇടം നല്‍കുന്ന മാളുകളുംസൂപ്പര്‍മാര്‍ക്കറ്റുകളും അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് വാടകയിനത്തില്‍ വരുമാനം നല്‍കുന്നു എന്നതും പ്രൈംആഡ്സിന്റെ ഈ രംഗത്തെ വേറിട്ട ബിസിനസ് മാതൃകയാണ്. വിവരങ്ങള്‍ക്ക്: 95261 51000, 9895103207. ഇ-മെയ്ല്‍: care@dms.family. വെബ്സൈറ്റ്: www.primeads.ai
ധനം മാഗസിന്‍ ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine