സില്‍വര്‍ലൈന്‍ ഹോസ്പിറ്റല്‍: എന്‍ഡോക്രൈന്‍ രോഗങ്ങളുടെ സ്‌പെഷ്യലൈസ്ഡ് 'ഡോക്ടര്‍'

ഡയബറ്റിസ്, തൈറോയ്ഡ് മുതലായ എന്‍ഡോക്രൈന്‍ രോഗങ്ങളുടെ ചികിത്സയ്ക്ക് മാത്രം സ്‌പെഷ്യലൈസേഷന്‍ നല്‍കി, ആതുരസേവന രംഗത്ത് ശ്രദ്ധേയമാവുകയാണ് സില്‍വര്‍ലൈന്‍
silverline hospital kadavanthra
Canva, Silverline Hospital
Published on

ഇന്ന് നമ്മളില്‍ ഉണ്ടാകുന്ന പല രോഗങ്ങള്‍ക്കും കാരണം ജീവിതശൈലിയിലെ പ്രശ്നങ്ങളാണ്. ജീവിതശൈലിയും മോശം ഭക്ഷണ രീതിയുമൊക്കെ ഇന്ന് ഹോര്‍മോണല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരം രോഗങ്ങള്‍ക്ക് മികച്ച ചികിത്സ നല്‍കുന്ന, ഡയബറ്റിസ്, തൈറോയ്ഡ് മുതലായ എന്‍ഡോക്രൈന്‍ രോഗങ്ങളുടെ ചികിത്സയ്ക്ക് മാത്രം സ്‌പെഷ്യലൈസേഷന്‍ നല്‍കി, ആതുരസേവന രംഗത്ത് ശ്രദ്ധേയമാകുകയാണ് സില്‍വര്‍ലൈന്‍ ഹോസ്പിറ്റല്‍.

2009-ല്‍ എറണാകുളം കടവന്ത്രയില്‍ ആരംഭിച്ച സില്‍വര്‍ലൈന്‍ ഹോസ്പിറ്റല്‍ എന്‍ഡോക്രൈന്‍ ചികിത്സാ മേഖലയില്‍ കേരളത്തിലെ മുന്‍നിര സാന്നിധ്യമായി മാറിക്കഴിഞ്ഞു. ഡയബറ്റിസ്, തൈറോയ്ഡ്, ഒബിസിറ്റി, PCOD, ലൈംഗിക പ്രശ്നങ്ങള്‍ എന്നീ ഹോര്‍മോണല്‍ രോഗങ്ങള്‍ക്കായി സെന്റര്‍സ് ഓഫ് എക്സലന്‍സ് സില്‍വര്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സില്‍വര്‍ലൈന്‍ ഹോസ്പിറ്റലിന്റെ സ്ഥാപകനും എന്‍ഡോക്രൈനോളജിയില്‍ വര്‍ഷങ്ങളായി പ്രവൃത്തിപരിചയവുമുള്ള ഡോ. ടോം ബാബുവിന്റെ നേതൃത്വത്തിലാണ് ഹോസ്പിറ്റല്‍ പ്രവര്‍ത്തിച്ച് വരുന്നത്.

പ്രഗല്‍ഭര്‍

കേരളത്തിലെ പ്രഗല്‍ഭരായ പ്രമേഹ വിദഗ്ധരുടെ സേവനം ലഭ്യമായ ഡയബറ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് പുറമെ പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ നേരിടുന്ന രോഗികള്‍ക്കായി പോഡിയാട്രി, ഒഫ്താല്‍ മോളജി, ഡെന്റിസ്ട്രി, കാര്‍ഡിയോളജി, യൂറോളജി വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. എല്ലാത്തരം തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം ഉറപ്പാക്കുന്ന ഒരു തൈറോയ്ഡ് വിഭാഗമാണ് സില്‍വര്‍ലൈനിന്റെ സവിശേഷത. ബാരിയാട്രിക് ശസ്ത്ര ക്രിയ ചെയ്യാന്‍ വിപുലമായ സജ്ജീകരണങ്ങളുമായി ഒരു ഒബിസിറ്റി ക്ലിനിക്കും ലൈംഗിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കായി സെക്‌സോളജി ക്ലിനിക്കും ഇവിടെ പ്രവര്‍ത്തിക്കുന്നു. മറ്റു രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ ഒരു ലക്ഷത്തില്‍ കൂടുതല്‍ രോഗികള്‍ക്ക് കഴിഞ്ഞ 15 വര്‍ഷമായി സില്‍വര്‍ലൈന്‍ പരിചരണം നല്‍കിവരുന്നുണ്ട്. എന്‍ഡോക്രൈന്‍ ചികിത്സാ മേഖലയില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച സേവനം പൊതുജനങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യമാണ് സില്‍വര്‍ലൈന്‍ ഹോസ്പിറ്റലിന്റേത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com