സുരക്ഷിതമായ ഭവനം എന്നാല്‍ ഇന്നത്തെ കാലത്ത് സാങ്കേതികതയിലൂടെ സുരക്ഷിതമാക്കിയ ഇടം എന്നുകൂടി അര്‍ഥമുണ്ട്. കാരണം, സുരക്ഷിതത്വം എന്നത് അത്രമേല്‍ സാങ്കേതികതയുടെ മികവോടെ മുന്നേറി കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും വീട്ടിലെ വൈദ്യുതോപകരണങ്ങള്‍ നിയന്ത്രിക്കാനും അടഞ്ഞു കിടക്കുന്ന വീടെങ്കില്‍ വീടിനടുത്തു പോലും എന്ത് നടക്കുന്നു എന്ന് തത്സമയം ദര്‍ശിക്കാനുള്ള നിലയിലുമെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഉള്‍ഗ്രാമങ്ങളില്‍ പോലും ഇന്റര്‍നെറ്റ് എത്തിയത് ഈ മേഖലയിലെ സംരംഭകത്വ അവസരങ്ങളും വര്‍ധിപ്പിക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രധാനമായും ഖത്തര്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളില്‍ ഹോം ഓട്ടോമേഷന്‍ രംഗത്ത് മികവ് തെളിയിച്ച മരാത്ത് കേരളത്തില്‍ മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും സാന്നിധ്യമാകുക എന്ന ലക്ഷ്യത്തോടെ മരാത്ത് ഫ്രാഞ്ചൈസി ബിസിനസിലേക്കാണ് കടക്കാനൊരുങ്ങുന്നത്. പിന്നീട് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നിര്‍മാണത്തിലേക്ക് കടക്കാനും പദ്ധതിയുണ്ട്.
'ഖത്തര്‍ ടു കേരള'
ഹോം ഓട്ടോമേഷന്‍ ഉല്‍പ്പന്നങ്ങളില്‍ നിലവില്‍ രാജ്യത്തെ തന്നെ ഏറ്റവുമധികം വൈവിധ്യങ്ങള്‍ അവതരിപ്പിക്കാന്‍ മരാത്തിനെ പ്രാപ്തരാക്കുന്നത് ഖത്തര്‍ കേന്ദ്രമാക്കി ആരംഭിച്ച കമ്പനിയുടെ സാങ്കേതിക പിന്‍ബലവും അത് നിലനിര്‍ത്തി മുന്നോട്ട് പോകുന്ന നിരന്തരമായ അപ്ഡേഷനും ഗുണമേന്മയുമാണെന്ന് കമ്പനി ഡയറക്റ്ററായ ഷഹദ് വ്യക്തമാക്കുന്നു. ഖത്തറില്‍ ഹോം ഓട്ടോമേഷന്‍ രംഗത്ത് പ്രമുഖ ബ്രാന്‍ഡ് ആകാന്‍ വളരെ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ മരാത്തിന് കഴിഞ്ഞു. കേരളത്തിനു പുറമെ ഗള്‍ഫ് രാജ്യങ്ങളിലും ഇന്റീരിയര്‍ രംഗത്ത് പ്രമുഖരായ വര്‍ണ ഇന്റീരിയര്‍ സൊല്യൂഷന്‍സ് ഗ്രൂപ്പുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന മരാത്ത് കേരളത്തിലും കരുത്താര്‍ജിക്കുന്നത് ഇവരുടെ പിന്തുണയോടെയാണ്.
ഖത്തര്‍ ഫിഫ ഒരുക്കങ്ങള്‍ ആരംഭിച്ച കാലത്ത് ഓട്ടോമേഷന്‍ രംഗത്തെ മലയാളി മിടുക്കന്മാര്‍ അടങ്ങുന്ന സുഹൃത്തുക്കളുടെ തലയിലുദിച്ച ആശയമായിരുന്നു ഇന്ത്യയില്‍ നിന്നും ഹോം ഓട്ടോമേഷന്‍ രംഗത്ത് തിളങ്ങാന്‍ ഒരു ക്വാളിറ്റിയുള്ള ബ്രാന്‍ഡ്. എന്നാല്‍ ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ ഗള്‍ഫ് ജനത ഇവരെ ഏറ്റെടുക്കുകയായിരുന്നു. ഗള്‍ഫിലെ പ്രമുഖ മാളുകളിലും ഓണ്‍ലൈന്‍ സ്റ്റോറില്‍ പോലും മരാത്ത് മികച്ച റേറ്റിംഗ് ഉള്ള ബ്രാന്‍ഡ് ആയിമാറി.
ഗുണമേന്മ ഉറപ്പു വരുത്തി ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ മരാത്ത് വിപണിയിലെത്തിക്കുന്നതെങ്കിലും ഇന്ത്യയില്‍ അതും കേരളത്തില്‍ തന്നെ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കുകയും സാങ്കേതികതയിലൂന്നിയ ഒരു ജിവിതശൈലി ശീലമാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം. മാത്രമല്ല ഈ മേഖലയില്‍ പ്രതിഭാധനരായവര്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ്.
വൈവിധ്യമായ ഉല്‍പ്പന്ന നിര
വൈഫൈ പ്ലഗ്, പവര്‍ സ്ട്രിപ്, വിന്‍ഡോ കര്‍ട്ടന്‍, സ്മാര്‍ട്ട് ടച്ച് സ്വിച്ച്, വൈഫൈ മള്‍ട്ടി കളര്‍ ബള്‍ബ്,എല്‍ഇഡി, ബോഡി ഫാറ്റ് ഹെല്‍ത്ത് സ്‌കെയില്‍, ബ്ലൂടൂത്ത് ബോഡിഫാറ്റ് സ്‌കെയില്‍, ഓട്ടോ ട്രാക്കിംഗ് ക്യാമറ, വെതര്‍ പ്രൂഫ് ഔട്ട്ഡോര്‍ പ്ലഗ്, സിസിടിവി ക്യാമറ, വൈഫൈ ഫിംഗര്‍ പ്രിന്റ് പാസ്‌കോഡ് ഡോര്‍ ലോക്, വീഡിയോ ഡോര്‍ ബെല്‍, മൊബൈല്‍ ആപ്പ് ഗെയ്റ്റ് ലോക്ക്, സ്മോക് സെന്‍സര്‍ അലാം, ഹ്യുമിഡിറ്റി സെന്‍സര്‍, മോഷന്‍ സെന്‍സര്‍, ഡോര്‍, വിന്‍ഡോ, സെയ്ഫ് , ലോക്കര്‍ സെന്‍സര്‍, യൂണിവേഴ്സല്‍ റിമോട്ട്, വാട്ടര്‍& എയര്‍ പ്യൂരിഫയര്‍, വൈഫൈ ടച്ച് തെര്‍മോസ്റ്റാറ്റ്, മരാത്ത് വൈഫൈ സ്ലൈഡിംഗ് ഗെയ്റ്റ് മോട്ടോര്‍, മരാത്ത് സ്മാര്‍ട്ട് വൈഫൈ സ്വിംഗ് ഗെയ്റ്റ് മോട്ടോര്‍, പെറ്റ് ഫീഡര്‍ വിത്ത് ക്യാമറ& ടു വേ ഓഡിയോ എന്നിവയെല്ലാം മരാത്തിന്റെ ഉല്‍പ്പന്ന നിരയാണ്. ജര്‍മന്‍ റെഡ് ഡോട്ട് ഡിസൈന്‍ അവാര്‍ഡ് 2019 പുരസ്‌കാരം നേടിയിട്ടുള്ള മാരാത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ജര്‍മനിയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. മറ്റ് വിദേശ രാജ്യങ്ങളിലും ഉയര്‍ന്ന ഡിമാന്‍ഡ് തന്നെ ഉല്‍പ്പന്നങ്ങള്‍ നേടിയിട്ടുള്ളതും ഈ ഗുണമേന്മയ്ക്കുള്ള അംഗീകാരത്തിന്റെ പിന്തുണയോടെയാണ്. വില്‍പ്പനയ്ക്കൊപ്പം വാറന്റിയും കമ്പനി ഉറപ്പു നല്‍കുന്നു. കേരളത്തിലെവിടെയും സര്‍വീസ് ടീം സജ്ജമാണെന്നും കമ്പനി ഉറപ്പു നല്‍കുന്നു.
ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം അവ ലോകത്തെവിടെ ഇരുന്നും ഉപഭോക്താക്കളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ചും കസ്റ്റമൈസ്ഡ് ആക്കി പ്രവര്‍ത്തിപ്പിക്കാന്‍ മരാത്ത് ഹോം ആപ്പ് സജ്ജമാണ്. പ്ലേ സ്റ്റോറില്‍ നിന്നോ ഐഓഎസ് ആപ്പ് സ്റ്റോറില്‍ നിന്നോ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പ് ഉപഭോക്താവിന്റെ വിരല്‍ തുമ്പില്‍ വീടിന്റെയോ ഓഫീസ് സ്പേസിന്റെയോ നിയന്ത്രണവും സുരക്ഷിതത്വവും ലഭ്യമാക്കുന്നു.
'പ്രവാസികള്‍ എന്ന നിലയില്‍ വീടിന്റെ സുരക്ഷിതത്വത്തെക്കുറിച്ചും പ്രിയപ്പെട്ടവരുടെ ജിവിത സാഹചര്യങ്ങളെക്കുറിച്ചും എന്നും ആശങ്കയുള്ള ഒരു സമൂഹത്തെ നിരന്തരം കാണാറുണ്ട്. എന്നാല്‍ സാങ്കേതിക വിദ്യ ഇത്രയും വളര്‍ച്ച പ്രാപിച്ച ഈ കാലത്ത് വീട്ടിലേക്ക് മറ്റേതൊരു ഗൃഹോപകരണവും വാങ്ങുന്നത് പോലെ മിതമായ നിരക്കില്‍ ഹോം ഓട്ടോമേഷന്‍ സാധ്യമാക്കുന്നുവെന്നതാണ് ആഗോള ഭീമന്മാര്‍ക്കിടയിലും വിപണിയില്‍ മരാത്തിന്റെ സ്ഥാനമുറപ്പിക്കുന്ന ഘടകം.'' ഷഹദ് പറയുന്നു.
സാങ്കേതികതയുടെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന സംരംഭമെന്നതിനാല്‍ തന്നെ ഇതിനോട് പാഷനുള്ള വ്യക്തികളെയാണ് മരാത്ത് ഫ്രാഞ്ചൈസികളായി ക്ഷണിക്കുന്നത്. നിലവില്‍ സംരംഭമുള്ളവര്‍ക്കും തങ്ങളുടെ സംരംഭത്തിനൊപ്പം ഒരു ബ്രാന്‍ഡ് എക്സ്പീരിയന്‍സ് സെന്റര്‍ സ്ഥാപിച്ചും മരാത്തിനൊപ്പം ചേരാം. അഞ്ച് ലക്ഷം രൂപ മുതല്‍മുടക്കില്‍ പുതു സംരംഭമായും തുടങ്ങാം. തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ മരാത്ത് ഉല്‍പ്പന്നങ്ങള്‍ കണ്ട് മനസ്സിലാക്കാന്‍ എക്‌സ്പീരിയന്‍സ് സെന്ററുകളും ഒരുക്കിയിട്ടുണ്ട്.
ബന്ധപ്പെടേണ്ട നമ്പര്‍: +919846200490 , വാട്സാപ്പ് നമ്പർ :+91 79092 19019
Disclaimer: This is a sponsored feature