25000 രൂപ മുടക്കി സംരംഭകരാകാം; ലാഭവിഹിതത്തോടൊപ്പം സുസ്ഥിര നേട്ടവും

ലോക്ഡൗണ്‍ കാലത്ത് എല്ലാ മേഖലകളും തളര്‍ന്നപ്പോള്‍ പച്ച പിടിച്ച ബിസിനസുകളിലൊന്നാണ് അവശ്യ സാധനങ്ങളുടെ ഉല്‍പ്പാദനവും വില്‍പ്പനയും. അത് കൊണ്ട് തന്നെ ഈ മേഖലയിലുള്ളവര്‍ക്ക് തൊഴിലും ഉപജീവനവും നഷ്ടമായില്ല. തൊഴില്‍ മാത്രമല്ല ഭാവിയിലേക്കുള്ള കരുതല്‍ കൂടെ നല്‍കുന്ന അവശ്യ സാധനങ്ങളുടെ മേഖല എന്നും സംരംഭകര്‍ക്ക് മികച്ച അവസരങ്ങളാണ് നല്‍കുന്നത്. തനിമ അഗ്രോ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കീഴില്‍ കേരളം മുഴുവന്‍ അത്തരമൊരു സംരംഭക ശൃംഖലയാണ് ഒരുങ്ങുന്നത്. 60-40 കസ്റ്റമേഴ്സ് ഫ്രണ്ട്ലിഓപ്പണ്‍ മാര്‍ക്കറ്റ്. കേരളത്തിലെ എല്ലാ ജില്ലയിലുമുള്ള ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒപ്പം നിരവധി പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങളും സംരംഭകരാകാനുള്ള അവസരവും. 60-40 ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ സൊസൈറ്റി ഷെയര്‍ ഹോള്‍ഡര്‍മാര്‍ ആകുന്നവര്‍ക്ക് ഭാവിയില്‍ നേട്ടമുണ്ടാക്കാനുള്ള അവസരവുമാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്.

എന്താണ് 60-40 കസ്റ്റമഴ്‌സ് ഫ്രണ്ട്‌ലി ഓപ്പണ്‍ മാര്‍ക്കറ്റ്

10% മുതല്‍ 50% വരെ വിലക്കുറവില്‍ സാധാരണ ജനങ്ങളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പ്രസ്ഥാനമാണ് ഇത്. കേരളത്തിന്റെ 14 ജില്ലകളിലും ഇത്തരത്തില്‍ ഒരു പ്രസ്ഥാനത്തിന് കീഴില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. നിലവില്‍ തൊടുപുഴയിലാണ് ഇത്തരത്തിലൊരു സമഗ്ര ആശയത്തിനു കീഴിലാരംഭിക്കുന്ന ആദ്യത്തേതും ഏറെ വിശാലമായതുമായ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പണികള്‍ പൂര്‍ത്തിയാകുന്നത്. ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഇതില്‍ ഷെയര്‍ ഹോള്‍ഡര്‍മാര്‍ ആകുന്നവര്‍ക്ക് ആജീവനാന്ത ക്യാഷ്ബാക്ക് ഗ്യാരണ്ടിയാണ് ലഭിക്കുക. തൊടുപുഴ 60-40 യില്‍ ഷെയര്‍ ഹോള്‍ഡര്‍മാരാകുന്നവര്‍ക്ക് മാത്രമാകും സൊസൈറ്റിയില്‍ അംഗത്വം ലഭിക്കുക. ഇവര്‍ക്ക് മാത്രമേ സൊസൈറ്റിയുടെ ഭരണ സമിതിയിലേക്ക് പ്രവേശിക്കപ്പെടാനുള്ള അവകാശവും ഉണ്ടായിരിക്കുകയുള്ളു.

എങ്ങനെയാണ് പങ്കാളിയാകുന്നത്?

തനിമ സൂപ്പര്‍മാര്‍ക്കറ്റുകളുടെ മുഴുവന്‍ മൂലധനത്തിലേക്ക് സമാഹരിക്കുന്ന ഷെയറുകള്‍ ഒന്നു മുതല്‍ മുകളിലേക്ക് വാങ്ങാം, ഒരു ഷെയറിന് 25000 രൂപയാണ്. ഒരാള്‍ക്ക് എത്ര ഷെയര്‍ വേണമെങ്കിലും വാങ്ങാവുന്നതാണ്. ഷെയര്‍ എടുക്കുന്ന ആള്‍ സൊസൈറ്റി അഗത്വം കൂടെ എടുക്കേണ്ടതാണ്, അതിന് 1000 രൂപ കൂടെ നല്‍കണം. ഒപ്പം മാസവരിയായി 100 രൂപ വീതവും നല്‍കണം. ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്കും അല്ലാത്തവര്‍ക്കുമെല്ലാം ഒരേ പോലെ ന്യായവിലയില്‍ സാധനങ്ങള്‍ വാങ്ങാനാകുന്നുവെന്ന പ്രത്യേകതയാണ് 60-40 ഓപ്പണ്‍ മാര്‍ക്കറ്റിനുള്ളത്. കൂടാതെ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഇവിടെ പ്രവര്‍ത്തിക്കുന്ന ആദായ ചന്തയിലൂടെ കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് സ്വന്തം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരവും ലഭിക്കക്കുന്നു.


ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഒരിക്കല്‍ ഷെയര്‍ വാങ്ങിയാല്‍ മൂന്നു വര്‍ഷത്തിന് ശേഷമേ ഒരാള്‍ക്ക് ഷെയര്‍പിന്‍വലിക്കാന്‍ കഴിയുകയുളളു. ഒരു ഷെയര്‍ ഹോള്‍ഡര്‍ക്ക് വേണമെങ്കില്‍അയാളുടെ ഷെയറുകള്‍ വേറൊരാള്‍ക്ക് വില്‍ക്കുകയുമാകാം. മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുന്ന അന്നുമുതല്‍ മൂന്നു വര്‍ഷത്തേക്ക് ആയിരിക്കും ഷെയര്‍ കാലാവധി കണക്കാക്കുക. ഓപ്പണ്‍ മാര്‍ക്കറ്റ്പ്രവര്‍ത്തിച്ചു തുടങ്ങുന്ന അന്നു മുതല്‍ ഓരോ ദിവസത്തേയും ലാഭ വിഹിതംഅന്നുതന്നെ ഷെയര്‍ ഹോള്‍ഡര്‍മാരുടെ അക്കൗണ്ടിലേക്ക് എത്തും. കൂടാതെ തൊടുപുഴ ഓപ്പണ്‍ മാര്‍ക്കറ്റിന്റെ ഷെയര്‍ ഹോള്‍ഡര്‍മാര്‍ ആകുന്നവരെ സ്ഥാപക മെമ്പര്‍മാരായി പരിഗണിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളം ആരംഭിക്കുന്ന ബ്രാഞ്ചുകളുടെ ലാഭ വിഹിതത്തില്‍ നിന്നുള്ള 10% വീതവും ഭാവിയില്‍ അക്കൗണ്ടിലേക്ക് എത്താനുള്ള സൗകര്യം ഒരുക്കും.

ജനങ്ങള്‍ക്ക് ഇനിയൊരു മഹാമാരിയെ തടുക്കാന്‍ സ്വയം പ്രാപ്തരാക്കുന്ന ഉപഭോക്തൃ സൗഹൃദ പദ്ധതിയോടൊപ്പം വ്യാപാരമേഖലയിലെ കൂട്ടായ്മ കൂടിയാണ് തനിമ 60-40 ഓപ്പണ്‍ മാര്‍ക്കറ്റെന്ന് പ്രസിഡന്റ് ജയന്‍ പ്രഭാകര്‍, വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ ജോസഫ് ജോയിന്റ് സെക്രട്ടറി ബെന്നീഷ് കെ ലംബൈ, മുഹമ്മദ് കുട്ടി പട്ടാമ്പി എന്നിവര്‍ അറിയിച്ചു. ഇവരുടെ നേതൃത്വത്തില്‍ തനിമ അഗ്രോ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ 16 അംഗ ഭരണസമിതിയാണ് ഇത്തരമൊരു സംരംഭക കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്.

വിശദവിവരങ്ങള്‍ക്ക് : തനിമ അഗ്രോ ഡെവലപ്‌മെന്റ് സൊസൈറ്റി, വടക്കുംമുറി ജംഗ്ഷന്‍, മങ്ങാട്ടു കവല

ഫോണ്‍: 97780 37389 , 75590 37389


Disclaimer: This is a sponsored feature

Impact Team
Impact Team  

Related Articles

Next Story

Videos

Share it