

റിയല്‍ എസ്റ്റേറ്റില്‍ എങ്ങനെ നിക്ഷേപിക്കണം? വെറുതെ എവിടെയെങ്കിലും ഒരു പ്ലോട്ട് വാങ്ങിയിട്ടാല്‍ നിക്ഷേപമാകുമോ? അല്ലെങ്കില്‍ ഒരു ബില്‍ഡിങ് പണിതിട്ട് വാടകക്ക് കൊടുക്കുന്നതാണോ ലാഭം? അതുമല്ലെങ്കില്‍ റിസോര്‍ട്ടിന് പറ്റിയ സ്ഥലമാണെന്ന് ബ്രോക്കര്‍ പറഞ്ഞത് കേട്ട് അത് പരീക്ഷിക്കാമെന്നാണോ? പലരും ഇങ്ങനെയൊക്കെ ഒരു ഭാഗ്യപരീക്ഷണം പോലെയാണ് റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തെ കാണുന്നത്. കൊച്ചിയില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ പണിതിട്ട നിരവധി കെട്ടിടങ്ങള്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നത് നമുക്ക് കാണാനാകും.
പരിചയക്കാരോ സുഹൃത്തുക്കളോ ബ്രോക്കര്‍മാരോ പറയുന്നത് കേട്ട് ഏതെങ്കിലും സ്ഥലത്ത് നിക്ഷേപം നടത്തുന്നത് കൊണ്ട് സംഭവിക്കുന്നതാണിത്. റിയല്‍ എസ്റ്റേറ്റില്‍ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്മെന്റിന് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രോപ്പര്‍ട്ടികള്‍ വികസിപ്പിക്കുന്ന സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ് ഇതിനൊരു പരിഹാരം. ആ നിലയില്‍ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് മേഖലയില്‍ പേരെടുത്ത സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായ ബില്‍ടെക് ഇന്റഗ്രേറ്റഡ് സൊല്യൂഷന്‍സ്. 2013ല്‍ കോണ്‍ട്രാക്ടിങ് സ്ഥാപനമായി തുടങ്ങിയ ബില്‍ടെക് ഇന്ന് സമഗ്രമായ പ്രൊഫണല്‍ കണ്‍സ്ട്രക്ഷന്‍ സൊല്യൂഷന്‍സ് നല്‍കുന്ന സ്ഥാപനമാണ്.
നിര്‍മാണ മേഖലയില്‍ '360 ഡിഗ്രി സൊല്യൂഷന്‍' ആണ് ബില്‍ടെക് വാഗ്ദാനം ചെയ്യുന്നത്. ഷോപ്പിംഗ് മാളുകള്‍, വെയര്‍ഹൗസുകള്‍, പ്രീമിയം റിസോര്‍ട്ടുകള്‍, ലക്ഷ്വറി ഹോട്ടലുകള്‍ തുടങ്ങിയ പ്രീമിയം സെക്ടറിലുള്ള പ്രോജക്ടുകളുടെ രൂപരേഖ തയാറാക്കുന്നതു മുതല്‍ താക്കോല്‍ കൈമാറുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ബില്‍ടെക്കിന്റെ കയ്യില്‍ ഭദ്രം. കെട്ടിട നിര്‍മാണത്തിന് ആവശ്യമായ വിവിധ സര്‍ക്കാര്‍ അനുമതികള്‍ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ളവയും ബില്‍ടെക് നോക്കിക്കൊള്ളും. കേരളത്തിന്റെ പല ഭാഗങ്ങളിലായി നിരവധി വമ്പന്‍ പ്രോജക്ടുകളാണ് ബില്‍ടെക് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ആദ്യകാലത്ത് ലക്ഷ്വറി ഹൗസിങ് പ്രോജക്റ്റുകളും വില്ലകളുമായിരുന്നെങ്കില്‍, ഇപ്പോള്‍ പൂര്‍ണമായും റിയല്‍ എസ്റ്റേറ്റില്‍ നേട്ടം ഉറപ്പാക്കുന്ന നിക്ഷേപ പദ്ധതികളിലാണ് ശ്രദ്ധ.
കൃത്യമായ വിഷനോടെയുള്ള പ്ലാനിങ്ങാണ് നിക്ഷേപകര്‍ക്ക് നേട്ടം ഉറപ്പാക്കുന്നതില്‍ ബില്‍ടെക്കിനെ പ്രാപ്തമാക്കുന്നതെന്ന് മാനേജിങ് ഡയറക്റ്റര്‍ ബിനോയ് തോമസ് പറയുന്നു. ഇന്‍വെസ്റ്റ്മെന്റിന് ഒരു ഗ്യാരന്റിയില്ലാതെയാണ് ആളുകള്‍ പണമിറക്കുന്നത്. ഒരു ഹോട്ടല്‍ നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടാല്‍ തൊട്ടടുത്ത് അതുപോലെ പുതിയ ഹോട്ടലുകള്‍ തുടങ്ങും. ആദ്യത്തേതിനേക്കാള്‍ മെച്ചപ്പെട്ടത് വരുമ്പോള്‍ ആളുകള്‍ അതിലേക്ക് പോകും. അങ്ങനെ ഓരോന്നും പൂട്ടിപ്പോകുന്ന അവസ്ഥയാകും.
ഇങ്ങനെയൊരു സാഹചര്യമുണ്ടായേക്കാമെന്ന് മുന്‍കൂട്ടി കാണാത്തതാണ് പ്രശ്‌നം. ഇവിടെയാണ് ബില്‍ടെക് വ്യത്യസ്തമാകുന്നത്. 10 കോടി രൂപ നിക്ഷേപം നടത്തുന്ന ഒരു പ്രോപ്പര്‍ട്ടിക്ക് 20 കോടി രൂപയുടെയെങ്കിലും മൂല്യമുണ്ടാക്കിയെടുക്കാനാകുന്ന വിധത്തിലാണ് ആ കെട്ടിടം വിഭാവനം ചെയ്യുന്നത്. അപ്പോള്‍ നഷ്ടം വരുന്ന സാഹചര്യമുണ്ടാകില്ലെന്നാണ് ബിനോയ് ചൂണ്ടിക്കാട്ടുന്നത്. പ്രോപ്പര്‍ട്ടിയില്‍ ബിസിനസ് നടക്കണം, കൃത്യമായ വാടക കിട്ടണം. അങ്ങനെ പലതും ഉറപ്പാക്കിയാണ് പ്ലാന്‍ ചെയ്യുന്നത്.
സാധാരണ ഒരു ബില്‍ഡര്‍ പ്ലാന്‍ വരച്ച് കസ്റ്റമര്‍ പറയുന്നത് പോലെ കമ്പിയും സിമന്റുമൊക്കെ ഉപയോഗിച്ച് കെട്ടിടമുണ്ടാക്കുകയാണ് ചെയ്യുന്നതെങ്കില്‍ അതില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് ബില്‍ടെക് സ്വീകരിക്കുന്നത്. നിക്ഷേപിക്കുന്ന പണത്തിന് മൂല്യമുണ്ടാക്കിക്കൊടുക്കുക, ക്ലയ്ന്റിന് സുസ്ഥിരമായ ബിസിനസ് ഉറപ്പാക്കുക ഇതൊക്കെയാണ് ബില്‍ടെക്കിന്റെ യുഎസ്പിയെന്ന് ബിനോയ് പറയുന്നു. ടൂവീലര്‍ ഡീലര്‍ഷിപ്പുകള്‍ മുതല്‍ വമ്പന്‍ റിസോര്‍ട്ടുകള്‍ വരെ റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ് ഉറപ്പാക്കുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തുനല്‍കാന്‍ ബില്‍ടെക്കിന് സാധിച്ചുണ്ട്.
നിരവധി പ്രോജക്ടുകള്‍ ഒരേസമയം ചെയ്യുന്നതിനാല്‍ ലിഫ്റ്റ് ഉള്‍പ്പെടെ പലതും ബള്‍ക്കായാണ് വാങ്ങുക. ഇതുവഴിയുണ്ടാകുന്ന ലാഭവും ഉപഭോക്താക്കളിലേക്ക് പൂര്‍ണമായും നല്‍കുകയാണ് ബില്‍ടെക് ചെയ്യുന്നത്. ഇതുകൂടാതെ ആഫ്റ്റര്‍ സര്‍വീസ് സപ്പോര്‍ട്ടിനും ബില്‍ടെക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.
പലരും എവിടെയെങ്കിലും പ്രോപ്പര്‍ട്ടി വാങ്ങിയിട്ട ശേഷമാണ് ബില്‍ഡര്‍മാരെ സമീപിച്ച് കെട്ടിടം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാല്‍ ഒരു പ്രോപ്പര്‍ട്ടിക്ക് അഡ്വാന്‍സ് കൊടുക്കും മുമ്പ് തന്നെ ബില്‍ടെക്കിനെ സമീപിക്കുന്നതാണ്
ഏറ്റവും ഉചിതമെന്ന് ബിനോയ് പറയുന്നു. ആ ഒരു സ്ഥലത്ത് എന്തൊക്കെ ബിസിനസ് സാധ്യതകളാണുള്ളത്, ഇനി പുതുതായി എന്ത് തുടങ്ങിയാല്‍ വിജയിക്കും എന്നിവയുള്‍പ്പെടെ ഒരു പഠനം നടത്തിയാണ് എന്ത് പ്രോജക്ട് ആരംഭിക്കണമെന്ന് തീരുമാനിക്കുക.
കോവിഡിന് തൊട്ടുമുമ്പ് ഹംഗറിയില്‍ ജോലിചെയ്യുന്ന ഒരു മലയാളി ഡോക്ടര്‍ തേക്കടിയില്‍ ഒരു പ്രോജക്ടിനായി സമീപിച്ചത് ബില്‍ടെക്കിനെയാണ്. ഇന്ന് ഹോട്ടല്‍ രംഗത്തെ മികച്ച സംരംഭകനാണ് ഇദ്ദേഹം. ഈ മേഖലയില്‍ യാതൊരു പരിചയവുമില്ലാത്ത അദ്ദേഹത്തിന് കാര്യങ്ങള്‍ മനസിലാക്കിക്കൊടുത്ത് ഫൈവ് സ്റ്റാര്‍ നിലവാരത്തിലൊരു ലക്ഷ്വറി ഹോട്ടലാണ് ബില്‍ടെക് രൂപകല്‍പന ചെയ്ത് നല്‍കിയത്. ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷം തികയും മുമ്പ് തന്നെ ബുക്കിങ് ഡോട്ട്കോം ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ മികച്ച റേറ്റിംഗ് നേടാനും ഉയര്‍ന്ന ഫീ വരുമാനം ഉറപ്പുവരുത്താനും സാധിച്ചു. സാധാരണ കണ്ടുവരുന്ന ഹോട്ടലുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഹോട്ടല്‍ ഒരുക്കിയത്.
വിവിഐപി കസ്റ്റമേഴ്സ് വരുമ്പോള്‍ പോലും ബാക്കി റൂമുകളില്‍ താമസിക്കുന്നവര്‍ക്ക് പ്രൈവസി ഉറപ്പാക്കുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മാണം. അതുകൊണ്ട് എല്ലാ സമയത്തും കസ്റ്റമേഴ്സിനെ നിലനിര്‍ത്താന്‍ സാധിക്കുന്നു. ബില്‍ടെക്കിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറിയ പദ്ധതികൂടിയാണിത്. ഈ ഹോട്ടലിന് മൂന്ന് മടങ്ങ് വാല്വേഷനാണ് ബാങ്കുകള്‍ നല്‍കിയിരുന്നത്. ചില പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പുകള്‍ ഇത് വാങ്ങാന്‍ താല്‍പര്യം കാണിച്ച് മുന്നോട്ടു വന്നിട്ടുമുണ്ട്. ബില്‍ടെക്കിന് ഈ പ്രോജക്ടിന് ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ അവാര്‍ഡും സൗത്ത് ഏഷ്യന്‍ ട്രാവല്‍ അവാര്‍ഡ്‌സിന്റെ സാറ്റ അവാര്‍ഡും കിട്ടിയിരുന്നു. ഇതുകൂടാതെ അള്‍ട്രാടെക്കിന്റെ അവാര്‍ഡിനും നോമിനേഷന്‍ കിട്ടിയിരുന്നു.
നിലവില്‍ എട്ടോളം സ്ഥലങ്ങളില്‍ ഇവര്‍ക്കായി ഹോട്ടല്‍ പ്രോജക്ടുകള്‍ ബില്‍ടെക്ക് ചെയ്യുന്നുണ്ട്. ഇതു കൂടാതെ ആയുര്‍വേദ ഹോസ്പിറ്റാലിറ്റി പ്രോജക്ടും ചെയ്തു. 250 കോടിയോളം രൂപയുടെ നിക്ഷേപമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബില്‍ടെക് നടത്തുന്നത്.
ഇത്തരത്തില്‍ബില്‍ടെക്കിന്റെ നേതൃത്വത്തില്‍ പല സ്ഥലങ്ങളിലും നിത്യവരുമാനം കിട്ടുന്ന ഷോപ്പിങ് കോംപ്ലക്സുകളും റിസോര്‍ട്ടുകളുമൊക്കെ വിഭാവനം ചെയ്യുന്നുണ്ട്. ഇതിലേക്കെല്ലാം പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ക്ക് കടന്നുവരാനുള്ള അവസരമുണ്ട്. വെറുതെ കിടക്കുന്ന ഒരു ഭൂമിയില്‍ ഒരു കണ്‍സ്ട്രക്ഷന്‍ നടത്തുന്നതിലല്ല ബില്‍ടെക്കിന്റെ ശ്രദ്ധ. കണ്‍സ്ട്രക്ഷന്‍ എന്നത് ഒരു ഉപോല്‍പന്നമായി മാത്രമാണ് കമ്പനി കണക്കാക്കുന്നത്. സര്‍വീസ് അപ്പാര്‍ട്ട്മെന്റുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി പലതരത്തിലുള്ള പ്രോജക്ടുകളാണ് ഓരോപ്രോപ്പര്‍ട്ടിക്കും അനുസരിച്ച് രൂപകല്‍പന ചെയ്യുന്നത്. തിരുവനന്തപുരം എയര്‍പോര്‍ട്ട്, കൊച്ചി എയര്‍പോര്‍ട്ട്, ലുലു ഗ്രൂപ്പ്, എന്‍പിഒഎല്‍, അപ്പോളോ, അഡ്‌ലക്സ് ഹോസ്പിറ്റല്‍, സെറീന്‍ ഗ്രൂപ്പ്, കൊച്ചിമെട്രോ, ഹ്യുണ്ടായ്, അമാള്‍ഗം ഗ്രൂപ്പ്, ടിവിഎസ്, ഫോക്കസ്,റിനൈ മെഡിസിറ്റി തുടങ്ങി നിരവധി ബ്രാന്‍ഡുകള്‍ക്കായി പ്രോപ്പര്‍ട്ടികള്‍ ഡെവലപ് ചെയ്തിട്ടുണ്ട്. 10 കോടി മുതല്‍ 150 കോടി രൂപ വരെയുള്ള പ്രോജക്ടുകളാണ് ബില്‍ടെക് കൈകാര്യം ചെയ്യുന്നത്.
ബില്‍ടെക്ക് കൂടാതെ സ്റ്റീല്‍ സ്ട്രക്ചര്‍ കണ്‍സ്ട്രക്ഷന്‍ സ്ഥാപനമായ ഫോര്‍ട്ടിസ്പെബ് സ്ട്രക്ചേഴ്സ്, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍ സപ്ലൈയിങ് കമ്പനിയായ സതേണ്‍ ട്രേഡേഴ്സ് എന്നീ കമ്പനികളും ബിനോയിയുടെ നേതൃത്വത്തിലുണ്ട്. ഏത് തരത്തിലുമുള്ള കെട്ടിടങ്ങളും ഉയര്‍ന്ന ഗുണമേന്മയുള്ള മെറ്റീരിയലുകള്‍ ഉറപ്പാക്കിക്കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കുന്നു.
വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത് നിശ്ചിത നിക്ഷേപം ബാങ്കിലോ ഓഹരികളിലോ ഒക്കെ നടത്തിയിട്ടുള്ളവര്‍ക്ക് ഒരു ഫിക്‌സഡ് അസറ്റില്‍ കൂടി നിക്ഷേപം വേണമെന്നാണ് ബില്‍ടെക് നിര്‍ദേശിക്കുന്നത്. നാട്ടില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് അത് നേട്ടമാക്കി മാറ്റുകയും ചെയ്യാം. ഇത്തരത്തില്‍ സ്വയം ആസ്തി വികസനം നടത്താന്‍ സാധിക്കാത്തവര്‍ക്ക് വഴികാട്ടിയായാണ് ഈ രംഗത്ത് ഒരു ദശാബ്ദത്തിലധികമായി നിലനില്‍ക്കുന്ന ബില്‍ടെക്കെന്ന് ബിനോയ് തോമസ് പറയുന്നു.
ഒരു പ്രോപ്പര്‍ട്ടി ഇവിടെ പണിതിട്ടാല്‍ ആരാണ് അതിന്റെ ഗുണഭോക്താവ് എന്നതാണ് പലരുടെയും ചോദ്യം. മുഗള്‍ ചക്രവര്‍ത്തി ഷാജഹാനെ നമ്മള്‍ ഓര്‍മിക്കുന്നത് ലോകപ്രശസ്തമായ ഒരു നിര്‍മിതിയുടെ പേരിലാണ്. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് ആയിരിക്കണം ഒരു പ്രോപ്പര്‍ട്ടിയിലെ നിക്ഷേപം. ഏറ്റവും നല്ല രീതിയില്‍ ഇന്‍വെസ്റ്റ് ചെയ്ത് വരുമാനം ഉറപ്പാക്കിയാല്‍ ഇത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
10 കോടി രൂപയെങ്കിലും നിക്ഷേപിക്കാനാകുന്ന നെക്സ്റ്റ് ലെവല്‍ നിക്ഷേപകര്‍ക്കാകും ബില്‍ടെക്കിന്റെ സേവനം പ്രയോജനകരം. നിക്ഷേപത്തിന് മുന്നോട്ടു വരുന്ന ഇടപാടുകാര്‍ക്ക് പ്രോജക്ട് പ്ലാനിങ് മുതല്‍ താക്കോല്‍ കൈമാറുന്നതു വരെയുള്ള സമഗ്ര സേവനങ്ങളാണ് ബില്‍ടെക് വാഗ്ദാനം ചെയ്യുന്നത്.
നിക്ഷേപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ മണ്ണ്, ടോപ്പോഗ്രഫി, ആക്‌സസിബിലിറ്റി എന്നിവയും അതുപോലെ ആ ഏരിയയില്‍ എന്തൊക്കെ തരം കണ്‍സ്ട്രക്ഷന്‍സുണ്ട്, ഇനി എന്ത് കണ്‍സ്ട്രക്ഷന്‍ നടത്തിയാണ് റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് ഉറപ്പാക്കാനാകുക, നിലവില്‍ ഏതെങ്കിലും സോണല്‍ പരമായ പ്രശ്‌നങ്ങളുള്ള ഭൂമിയാണോ? ഭാവിയില്‍ ഇവിടെ ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുണ്ടോ? എന്നിങ്ങനെയുള്ള അനാലിസിസ് നടത്തിയ ശേഷമാണ് സ്‌ക്വയര്‍ഫീറ്റും മറ്റ് അമിനിറ്റീസുമൊക്കെ നിശ്ചയിക്കുന്നത്. അതിനു ശേഷം ഈ പ്രോജക്ട് യാഥാര്‍ഥ്യമായാല്‍ ഓരോ ഘട്ടത്തിലും എത്ര ലാഭം കിട്ടും എന്നതടക്കമുള്ള വിശദമായ റിപ്പോര്‍ട്ടാണ് ക്ലയ്ന്റിന് നല്‍കുന്നത്. നിക്ഷേപകര്‍ക്ക് അധിക ഫണ്ടിങ് ആവശ്യമാണെങ്കില്‍ പ്രോജക്ടിന്റെ വിശദമായ ഡിപിആര്‍ സമര്‍പ്പിച്ച് ബാങ്കുകളില്‍ നിന്ന് വായ്പയും ലഭ്യമാക്കി നല്‍കും.
ഐടി ഫീല്‍ഡില്‍ നിന്ന് യാതൊരു പരിചയവുമില്ലാത്ത റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നുവന്ന് വിജയം കൈവരിച്ച വ്യക്തിയാണ് ബിനോയ് തോമസ്. അമേരിക്കന്‍ നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ സോഫ്റ്റ്‌വെയര്‍ കമ്പനിയിലാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് എഡ്യുക്കേഷന്‍ സെക്ടറിലെ ഒരു കമ്പനിയിലേക്കും അവിടുന്ന് സിഎന്‍എന്‍-ഐബിഎന്നിന്റെ റീജ്യണല്‍ ഹെഡ്ഡായും മാറി. കേരളത്തിന്റെയും തമിഴ്നാടിന്റെയും ചുമതല വഹിച്ചിരുന്ന സമയത്താണ് സ്വന്തമായൊരു ബിസിനസ് തുടങ്ങാന്‍ ആലോചിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയോട് താല്‍പര്യമുണ്ടായിരുന്നതുകൊണ്ട് അതില്‍ തന്നെ എന്തെങ്കിലും തുടങ്ങാമെന്ന ചിന്തയിലാണ് 2013ല്‍ ബില്‍ടെക്കിന് തുടക്കം കുറിക്കുന്നത്. ഈ മേഖലയിലെ പ്രമുഖരായവരെയും ഒപ്പം കൂട്ടി നല്ലൊരു ടീമിനെയും പടുത്തുയര്‍ത്തി.
എന്‍ജിനീയേഴ്സ്, സ്ട്രക്ചറല്‍ എന്‍ജിനീയേഴ്സ്, ഡ്രാഫ്റ്റ്സ്മാന്‍, ഡിസൈനേഴ്സ്, ഇന്റീരിയര്‍ ഡിസൈനേഴ്സ് എന്നിവരെ കൂടാതെ മികച്ച മാര്‍ക്കറ്റിങ് ജീവനക്കാരും ബില്‍ടെക്കിനുണ്ട്. ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഒരു പ്രധാന സംഘടനയായ NAREDCOയുടെ (National Real tsEate Dev--elopment Council) സംസ്ഥാന പ്രസിഡന്റ് കൂടിയാണ് ബിനോയ്. ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ ക്രമീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു സ്വയംനിയന്ത്രിത സമിതിയാണ്NAREDCO. റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള ഒരു ലക്ഷത്തിലധികം ആളുകള്‍ ഇതില്‍ അംഗങ്ങളാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 98476 98666, 90720 99777. വെബ്‌സൈറ്റ്: www.buittlech.in.
(ധനം മാഗസീന്‍ 2026 ജനുവരി 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)
Read DhanamOnline in English
Subscribe to Dhanam Magazine