37 വര്‍ഷത്തെ മികവുറ്റ സേവനവുമായി വള്ളുവനാട് ഈസി മണി: ആവശ്യങ്ങളറിഞ്ഞ് ജനങ്ങള്‍ക്കൊപ്പം

ബിസിനസുകാരനോ സാധാരണക്കാരനോആകട്ടെ, അത്യാവശ്യമായി പണം വേണ്ടിവന്നാല്‍ എളുപ്പത്തില്‍ സമീപിക്കാവുന്നവയാണ് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍.ബി.എഫ്.സി). മൂന്നരപ്പതിറ്റാണ്ടിലേറെയായി ഈ രംഗത്തെ മികവാര്‍ന്ന സേവനങ്ങളുമായി മുന്‍നിര സ്ഥാപനമായി വളര്‍ന്നിരിക്കുകയാണ് വള്ളുവനാട് ഈസി മണി. ബിസിനസ് വിപുലീകരണം, വീട് പണി, വാഹനം വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങി ഏത് ആവശ്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന സ്ഥാപനമായി വള്ളുവനാട് ഈസി മണി മാറിക്കഴിഞ്ഞു.

ഉപഭോക്താവിന്റെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച വള്ളുവനാട് ഈസി മണി, വൈവിധ്യമാര്‍ന്ന സേവനങ്ങളിലൂടെ അത് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്നു.

സ്വര്‍ണപ്പണയ വായ്പ നല്‍കിക്കൊണ്ടാണ് സ്ഥാപനത്തിന്റെ തുടക്കം. തൊട്ടുപിന്നാലെ ബിസിനസ് വായ്പ, ഡെയ്‌ലി കളക്ഷന്‍ വായ്പ, മോര്‍ട്ട്‌ഗേജ് ലോണ്‍, വാഹന വായ്പ തുടങ്ങിയവയും നല്‍കിത്തുടങ്ങി.

സംരംഭകര്‍ക്ക് ദിവസ, ആഴ്ച, മാസ തവണകളായിതിരിച്ചടയ്ക്കാവുന്ന സ്‌കീമുകളാണ് സ്ഥാപനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 50,000 രൂപ മുതല്‍ വസ്തു വായ്പയും നല്‍കുന്നുണ്ട്. അടച്ചുതീര്‍ക്കുന്ന തുകയ്ക്ക് ശേഷമുള്ള വായ്പാ തുകയ്ക്ക് മാത്രമെ പലിശ ഈടാക്കുന്നുള്ളൂ എന്ന പ്രത്യേകതയുമുണ്ട്. സ്വര്‍ണത്തിന് മികച്ച മൂല്യം നല്‍കി പരമാവധി പണം നല്‍കാനും കമ്പനി ശ്രദ്ധിക്കുന്നു. പണയ ദിവസത്തേക്ക് മാത്രമെ പലിശ ഈടാക്കുകയുള്ളൂ. ബിസിനസുകാര്‍ക്ക് മാത്രം നല്‍കിയിരുന്ന ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഇപ്പോള്‍ എല്ലാ വിഭാഗക്കാര്‍ക്കും ലഭ്യമാക്കുന്നുണ്ട്.

നേതൃനിര

എന്‍.ബി.എഫ്.സി മേഖലയില്‍ 20 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ളവരുടെ കൂട്ടായ്മയില്‍ ഒരുങ്ങിയതാണ് വള്ളുവനാട് ഈസി മണി. പി.സി. നിധീഷ്, എ.കെ. നാരായണന്‍, എ. ഉമേഷ്, എന്‍. രാകേഷ് എന്നിവരാണ് ഈസി മണിയുടെ സാരഥികള്‍. ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കുകയും അവര്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തതോടെ സ്ഥാപനം വളരുകയും ചെയ്തു.

സേവന മികവ്

ഓരോ ഉപഭോക്താവിനോടും വ്യക്തിപരമായ ബന്ധം സൂക്ഷിക്കുന്നതില്‍ കമ്പനിയുടെ കസ്റ്റമര്‍ റിലേഷന്‍സ് വിഭാഗം ശ്രദ്ധ പുലര്‍ത്തുന്നു. ഈ ആത്മ ബന്ധമാണ് ഒരിക്കല്‍ വന്നവരെ വീണ്ടും സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കുന്നത്. ഓരോ വ്യക്തിയുടെയും ആവശ്യങ്ങള്‍ നേരിട്ടറിഞ്ഞ് അനുയോജ്യമായ സേവനം കുറഞ്ഞ സമയത്തിനുള്ളില്‍ നല്‍കുന്നു. സ്ഥിരം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി പഠിച്ച് അവര്‍ക്ക് പണം ആവശ്യമായ സമയം മനസിലാക്കി കസ്റ്റമര്‍ കെയര്‍ വിഭാഗത്തില്‍ നിന്ന് ബന്ധപ്പെട്ട് സേവനങ്ങള്‍ വളരെ വേഗത്തില്‍ നല്‍കുന്നുവെന്നത് വള്ളുവനാട് ഈസി മണിയെ വ്യത്യസ്തമാക്കുന്നു.

സേവനങ്ങള്‍ക്ക് ഹിഡന്‍ ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല. ഓരോ സേവനങ്ങള്‍ക്കും ഈടാക്കുന്ന പ്രോസസിംഗ് ചാര്‍ജുകളെ കുറിച്ചും വായ്പാകാലാവധിക്കുള്ളില്‍ വരുന്ന മറ്റു ചെലവുകളെ കുറിച്ചും കൃത്യമായി ഉപഭോക്താവിനെ അറിയിക്കുന്നു. സ്വര്‍ണപ്പണയ വായ്പയില്‍ പ്രോസസിംഗ്, അപ്രൈസല്‍ ചാര്‍ജുകള്‍ ഈടാക്കുന്നില്ല.470ലേറെ പ്രൊഫഷണലുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ദീര്‍ഘകാലമായി വള്ളുവനാട് ഈസി മണിയില്‍ ജോലി ചെയ്തുവരുന്നവരാണ്. ലക്ഷത്തിന് മുകളില്‍ വരുന്ന ഉപഭോക്തൃ നിരയും വള്ളുവനാട് ഈസി മണിക്കുണ്ട്.

വിജയ മന്ത്രം

സാമ്പത്തിക അച്ചടക്കം, മികച്ച കസ്റ്റമര്‍ കെയര്‍, ഉപഭോക്താവിനുള്ള വിശ്വാസം, നൂതന ആശയങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ സ്ഥാപനത്തിന്റെ വിജയത്തിനു പിന്നിലുണ്ടെന്ന് സാരഥികള്‍ പറയുന്നു. ഈ മേഖലയെ കുറിച്ച് പൂര്‍ണ ബോധ്യമുള്ളവരാണ് മാനേജ്‌മെന്റ് എന്നതുകൊണ്ടുതന്നെ ഇടപാടുകാരുടെയും ജീവനക്കാരുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സാധിച്ചുകൊടുക്കാനും അവര്‍ക്കാവുന്നുണ്ട്.

ഭാവി

കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സജീവമാകുക എന്നതാണ് കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യം. കേരളത്തിലെ ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

207% വളര്‍ച്ച

വായ്പാ രംഗത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 207% വളര്‍ച്ചയാണ് കമ്പനി നേടിയത്. നിഷ്‌ക്രിയ ആസ്തി കുറച്ചുകൊണ്ടു വരുന്നതിലും കമ്പനി വിജയിച്ചു. 0.43 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ എന്‍.പി.എ. കമ്പനിയുടെ മൊത്തം ബിസിനസിന്റെ 75% സ്വര്‍ണപ്പണയ മേഖലയിലാണ്.

(This is an impact feature originally published in Dec 15th Issue of Dhanam Business Magazine)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it