22 വര്‍ഷത്തെ പാരമ്പര്യം, 500ലധികം ഡോക്ടര്‍മാര്‍! ആരോഗ്യ മേഖലയ്ക്ക് ആധുനികതയുടെ മുഖച്ഛായ നല്‍കി വിപിഎസ് ലേക്‌ഷോര്‍

മരട്, കുമ്പളം നിവാസികള്‍ക്ക് ആദ്യ ചികിത്സ സൗജന്യം ആക്കിയതും, അത്യാഹിതത്തില്‍ വരുന്ന രോഗികള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നതും പ്രശംസനീയമാണ്
22 വര്‍ഷത്തെ പാരമ്പര്യം, 500ലധികം ഡോക്ടര്‍മാര്‍! ആരോഗ്യ മേഖലയ്ക്ക് ആധുനികതയുടെ മുഖച്ഛായ നല്‍കി വിപിഎസ് ലേക്‌ഷോര്‍
Published on

ആരോഗ്യരംഗം ഓരോ ദിവസവും വികസിക്കുകയാണ്. പുതിയ ഗേവഷണങ്ങളും കണ്ടുപിടിത്തങ്ങളും ചികിത്സാരംഗത്തെ ഓരോ ദിവസവും ആധുനികവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു.ലോകോത്തര നിലവാരമുള്ള ആധുനിക ചികിത്സ എല്ലാവര്‍ക്കും പ്രാപ്യമാകുന്ന രീതിയില്‍ ലഭ്യമാക്കി ചികിത്സയിലും ഗവേഷണത്തിലും സമ്രഗ സംഭാവനകള്‍ നല്‍കി, സംസ്ഥാനത്തിന്റെ ആരാഗ്യ മേഖലയ്ക്ക് പുത്തന്‍ മുഖച്ഛായ നല്‍കുകയാണ് മള്‍ട്ടി- സ്‌പെഷ്യാലിറ്റി ആശുപ്രതിയായ വിപിഎസ് ലേക്‌ഷോര്‍

.

22 വര്‍ഷത്തെ പാരമ്പര്യം

1996ല്‍ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയായി സ്ഥാപിതമായ വിപിഎസ് ലേക്‌ഷോര്‍ പ്രധാന ചികിത്സാ വിഭാഗങ്ങളുമായി 2003 ജനുവരിയിലാണ് ഔദ്യോഗികമായിപ്രവര്‍ത്തനം ആരംഭിച്ചത്. കാലക്രമേണ, ആഗോളതലത്തില്‍ അംഗീകാരം ലഭിച്ച ആരോഗ്യ സംരക്ഷണ സ്ഥാപനമായി വളര്‍ന്നു. 2016-ല്‍, ഡോ. വി.പി ഷംഷീറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ നവീകരണത്തിലും രോഗീ പരിചരണത്തിലും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ആശുപത്രി പുതിയ ഉയരങ്ങളിലെത്തി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് രോഗികള്‍ക്ക് വിപുലമായ ചികിത്സ വാഗ്ദാനം ചെയ്യുന്ന, 500ലധികം ഡോക്ടര്‍മാരും 2,000 ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകളുമുള്ള ഒരു ക്വാട്ടേണറി കെയര്‍ ഹോസ്പിറ്റലാണ് ഇന്ന് വിപിഎസ് ലേക്‌ഷോര്‍.

വിപുലമായ ചികിത്സ

മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍, മെഡിക്കല്‍ & സര്‍ജിക്കല്‍ ഓങ്കോളജി, കോംപ്രഹെന്‍സീവ് ലിവര്‍ കെയര്‍, നെഫ്രോളജി & യൂറോളജി, മെഡിക്കല്‍ & സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി, ട്രോമ കെയര്‍, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോളജി, കാര്‍ഡിയോവാസ്‌കുലര്‍ സര്‍ജറി, സ്‌ട്രോക്ക് കെയര്‍, അഡ്വാന്‍സ്ഡ് എയര്‍വേ, വോയിസ് & സ്വാളോയിംഗ് സെന്റര്‍, റോബോട്ടിക് സര്‍ജറി തുടങ്ങി വിപുലമായ ചികിത്സാ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാണ്. ഇതോടൊപ്പം ശ്വാസനാള-അന്നനാള രോഗങ്ങളുടെയും ശബ്ദവൈകല്യങ്ങളുടെയും രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി കേരളത്തിലെ ആദ്യ സമഗ്ര എയര്‍വേ, വോയ്‌സ് ആന്‍ഡ് സ്വാളോവിംഗ് അഡ്വാന്‍സ്ഡ് സെന്റര്‍ (ആവാസ്) കൊച്ചി വിപിഎസ് ലേക്‌ഷോറില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിരവധി പ്രമേഹ രോഗികളുടെ കാല് മുറിച്ചുമാറ്റാതെ തന്നെ അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഫൂട്ട്, ആംഗിള്‍ ആന്‍ഡ് പോഡിയാട്രി ഡിപ്പാര്‍ട്ട്മെന്റും ലേക്ഷോറിന്റെ മാത്രം പ്രത്യേകതയാണ്. മജ്ജ, ഹൃദയം, കുടല്‍, കിഡ്‌നി, കരള്‍, ശ്വാസകോശം, പാന്‍ക്രിയാസ് എന്നിവ ഉള്‍പ്പെടെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി സമഗ്രമായ ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വിപുലമായ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററുകളിലൊന്നാണ് വിപിഎസ് ലേക്‌ഷോര്‍.

റോബോട്ടിക് സര്‍ജറി

റോബോട്ടിക് സഹായത്തോടെയുള്ള ശസ്ത്രക്രിയ കേരളത്തില്‍ ഏറ്റവും വിജയശതമാനത്തോടെ നടത്തിവരുന്നത് വിപിഎസ് ലേക്‌ഷോറാണ്. വിവിധ ശസ്ത്രക്രിയാ വിഭാഗങ്ങളില്‍ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സമാനതകളില്ലാത്ത കൃത്യത റോബോട്ടിക് സര്‍ജറി നല്‍കുന്നു. റിക്കവറി സമയവും ശസ്ത്രക്രിയാനന്തര സങ്കീര്‍ണതകളും കുറയ്ക്കുന്നതിനൊപ്പം സര്‍ജറിയുടെ കൃത്യത വര്‍ധിപ്പിക്കുന്ന അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയാസംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഓര്‍ത്തോപീഡിക്‌സ്, ഹെഡ് ആന്‍ഡ് നെക്ക്, യൂറോളജി, ഓങ്കോളജി, ഗ്യാസ്‌ട്രോഎന്ററോളജി, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളില്‍ റോബോട്ടിക് സര്‍ജറിയിലൂടെ രോഗികള്‍ക്ക് മികച്ച ഫലങ്ങളും വേഗത്തിലുള്ള റിക്കവറിയും നല്‍കുന്നു. റോബോട്ടിക്-അസിസ്റ്റഡ് സാങ്കേതികവിദ്യയെ അതിന്റെ ശസ്ത്രക്രിയാ സേവനങ്ങളിലേക്ക് സമന്വയിപ്പിക്കുന്നതിലൂടെ, വിപിഎസ് ലേക്ഷോര്‍ മെച്ചപ്പെട്ട സുരക്ഷയും കാര്യക്ഷമതയും ഫലപ്രാപ്തിയും ഉള്ള ലോകോത്തര ചികിത്സ ഉറപ്പാക്കുന്നു.

അത്യാധുനിക സാങ്കേതികവിദ്യ

ഏറ്റവും മികച്ച ചികിത്സാ ഫലങ്ങള്‍ ഉറപ്പാക്കാന്‍ നൂതന മെഡിക്കല്‍ സാങ്കേതികവിദ്യയില്‍ വിപിഎസ് ലേക്‌ഷോര്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നുണ്. കൂടാതെ അതിനൂതനമായ കാത്ത് ലാബും അത്യാധുനിക സിടി സ്‌കാന്‍ സൗകര്യവും ഈ ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നു. അതിവൈദഗ്ധ്യമുള്ള റാപ്പിഡ് 6 സ്‌ട്രോക്ക് കെയര്‍ ടീം 24*7 എമര്‍ജന്‍സി സ്‌ട്രോക്ക് മാനേജ്‌മെന്റ് നല്‍കുന്നു. കൂടാതെ, ആശുപത്രിയുടെ ട്രോമ കെയര്‍, ഡി ലെവല്‍ ഐസിയു ആംബുലന്‍സ്, ഹോംകെയര്‍ സേവനങ്ങള്‍ എന്നിവ സമഗ്രമായ ആരോഗ്യ സംരക്ഷണം നല്‍കുന്നതിനുള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്പൈനിന്റെ 3ഡി ഇമേജ് എടുക്കുന്ന മെഷീന്‍ ഇന്ന് കേരത്തില്‍ ലേക്ഷോറിന് മാത്രം അര്‍ഹതപ്പെട്ടതാണെന്ന് മാനേജിംഗ് ഡയറക്റ്റര്‍ എസ്.കെ അബ്ദുള്ള പറയുന്നു.

ഒരു അസുഖവുമായി ചികിത്സ തേടുന്ന രോഗിക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കാനാണ് വിപിഎസ് ലേക്‌ഷോര്‍ എന്നും ശ്രമിച്ചിട്ടുള്ളത്. അതിന് സഹായിക്കുന്നത് ഏത് സാങ്കേതികവിദ്യയാണോ അത് എത്രയും വേഗം കേരളത്തില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. എല്ലാ ചികിത്സാ വിഭാഗങ്ങളിലും ലോകോത്തര നിലവാരമുള്ള ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ചികിത്സാ രീതികളാണ് ഞങ്ങള്‍ പിന്തുടരുന്നത്.

എസ്.കെ അബ്ദുള്ള, മാനേജിംഗ് ഡയറക്റ്റര്‍

സാമൂഹിക പ്രതിബദ്ധത

മെഡിക്കല്‍ മികവിനപ്പുറം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക വികസനം എന്നിവയില്‍ വിവിധ സിഎസ്ആര്‍ സംരംഭങ്ങളിലൂടെ വിപിഎസ് ലേക്‌ഷോര്‍ തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, പകര്‍ച്ചവ്യാധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നതില്‍ ആശുപത്രി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇതിനുപുറമെ 5,000 അമ്മമാര്‍ക്ക് സൗജന്യ ഗര്‍ഭാശയ-മൂത്രാശയ രോഗനിര്‍ണയവും 500 അമ്മമാര്‍ക്ക് സൗജന്യ ശസ്ത്രക്രിയയും നല്‍കുന്ന വിപിഎസ് ലേക്‌ഷോറിന്റെ 'അമ്മയ്‌ക്കൊരു കരുതല്‍' സംസ്ഥാനതല ആരോഗ്യ പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ചികിത്സകള്‍ ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ഏറ്റെടുക്കുകയും ചെയ്തുവരുന്നു. മെഡിക്കല്‍ മികവ്, രോഗീപരിചരണം, സാങ്കേതിക പുരോഗതി എന്നിവയില്‍ അചഞ്ചലമായ പ്രതിബദ്ധതയോടെ, വിപിഎസ് ലേക്‌ഷോര്‍ ആരോഗ്യ സംരക്ഷണത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ച് ആധുനിക ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള പരിശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.ലോകോത്തര ചികിത്സ തേടുന്നവര്‍ക്ക് വിപിഎസ് ലേക്‌ഷോര്‍ ഒരു ആശുപത്രിയിലുപരി, ആരോഗ്യത്തിന്റെയും ആശ്വാസത്തിന്റെയും ഒരു പ്രത്യാശാ കേന്ദ്രമാണ്.

കുറഞ്ഞ നിരക്കില്‍ ആധുനിക ചികിത്സ

രോഗനിര്‍ണയത്തിനും ചികിത്സയിലും ഏറ്റവും നൂതനമായ ടെക്നോളജി കേരളത്തില്‍ ആദ്യമേ അവതരിപ്പിക്കുന്നതില്‍ ലേക്‌ഷോര്‍ എന്നും മുന്‍പന്തിയിലാണ്. ശസ്ത്രക്രിയകളിലേക്കും മറ്റ് വശങ്ങളിലേക്കും കൂടുതല്‍ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിനുള്ള പാതയിലാണ് വിപിഎസ് ഹോസ്പിറ്റല്‍. ഇതിലൂടെ കൃത്യമായ രോഗനിര്‍ണയം, വ്യക്തിഗത ചികിത്സകള്‍, മികച്ച ഫലങ്ങള്‍ എന്നിവ ഉറപ്പുവരുത്തുന്നു. കേരളത്തില്‍ത്തന്നെ ഏറ്റവും മികച്ച റേഡിയോ-ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ ഇന്‍-ക്ലാസ് സൗകര്യങ്ങള്‍ വിപിഎസ് ലേക്‌ഷോറിനുണ്ട്. ഇത്തരത്തില്‍ നൂതന ചികിത്സ ലഭ്യമാക്കുമ്പോഴും വളരെ കുറഞ്ഞ നിരക്കില്‍ ചികിത്സ നല്‍കുന്നത് പ്രശംസനീയമാണ്. മരട്, കുമ്പളം നിവാസികള്‍ക്ക് ആദ്യ ചികിത്സ സൗജന്യം ആക്കിയതും, അത്യാഹിതത്തില്‍ വരുന്ന രോഗികള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നതും ഇതിന് ഉത്തമ ഉദാഹരണമാണ്.

(ധനം ദ്വൈവാരികയില്‍ 2025 മാര്‍ച്ച് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com