സഹകരണ ബാങ്കുകളെ ഡിജിറ്റലാക്കിയ മലയാളി സംരംഭകന്‍

ഇന്ന് കേരളത്തിലെ മിക്ക സഹകരണ ബാങ്കുകളുടെയും ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ആപ്പില്‍ നിന്ന് എല്ലാ ഡിജിറ്റല്‍ സേവനങ്ങളും ലഭിക്കും. മലപ്പുറം സ്വദേശിയായ ഷാഹുല്‍ പന്ക്കല്‍ എന്ന യുവസംരംഭകനാണ് ഇതിന് പിന്നില്‍. നോട്ട് നിരോധനവും ലോക്ക് ഡൗണും വന്നതോടെ സഹകരണബാങ്കുകള്‍ക്ക് ഡിജിറ്റലായി മാറാതെ രക്ഷയില്ലെന്നായി. ഷാഹുലിന്റെ സേവനങ്ങള്‍ക്ക് ഡിമാന്റേറി. ഇന്ന് കേരളത്തിലെ 350ഓളം സഹകരണ ബാങ്കുകളാണ് ഷാഹുലിന്റെ ഉടമസ്ഥതയിലുള്ള പൊന്നൂസ് ഓണ്‍ലൈനിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നത്.

സഹകരണ ബാങ്കുകള്‍ക്ക് ഡിജിറ്റല്‍ മുഖം നല്‍കാന്‍ സാധിച്ചുവെന്നതാണ് ഷാഹുലിന്റെ നേട്ടം. ഇതോടെ സഹകരണബാങ്ക് എക്കൗണ്ട് ഉടമകള്‍ക്ക് തങ്ങളുടെ ബാങ്കിന്റെ ആപ്പിലൂടെ ഗൂഗ്ള്‍ പേ, പേടിഎം, ആമസോണ്‍ പേ, മറ്റു ബാങ്കുകളുടെ ആപ്പ് തുടങ്ങിയവ പോലെ തന്നെ മൊബീല്‍, ഡിടിഎച്ച് റീചാര്‍ജിംഗ്, കെഎസ്ഇബി ബില്‍ പേമെന്റ്, വാട്ടര്‍ ബില്‍ പേമെന്റ് തുടങ്ങിയ നിരവധി സേവനങ്ങള്‍് ഉപയോഗിക്കാനാകും.
''സഹകരണബാങ്കുകള്‍ക്കായുള്ള ആപ്പ് വര്‍ഷങ്ങള്‍ക്കു മുമ്പേ അവതരിപ്പിച്ചതാണ്. നല്ല രീതിയില്‍ സ്വീകാര്യതയും അതിന് ലഭിച്ചിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ ആയതോടെ എക്കൗണ്ട് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ സേവനം കൊടുക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായി. അതോടെ ബാങ്കുകള്‍ കൂടുതലായി ഞങ്ങളെത്തേടി വരാന്‍ തുടങ്ങി. വളരെപെട്ടെന്ന് തന്നെ ക്ലൈന്റ്‌സിന്റെ എണ്ണം പ്രതീക്ഷിക്കാത്ത രീതിയില്‍ കുതിച്ചുയരുകയായിരുന്നു.'' ഷാഹുല്‍ പന്ക്കല്‍ പറയുന്നു. ഇനി എന്‍ബിഎഫ്‌സികളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കുകയെന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
കോഴിക്കോട് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്, കോഴിക്കോട് ടൗണ്‍ ബാങ്ക്, ഇരിങ്ങാലക്കുട ടൗണ്‍ സര്‍വീസ് ബാങ്ക്, മലപ്പുറം സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തുടങ്ങി കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രമുഖ സഹകരണ ബാങ്കുകളെല്ലാം പൊന്നൂസ് ഓണ്‍ലൈനിന്റെ ഉപഭോക്താക്കളാണ്. കൂടാതെ യുഎഇ (
Hipay.ae
), ഒമാന്‍ (omanpayonline.com), സൗദി അറേബ്യ (payinpayonline.com), ഖത്തര്‍ (qatarpayonline.com) തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇതേ പ്ലാറ്റ്‌ഫോം തന്നെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

22 വയസില്‍ സംരംഭകനായി!

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ സംരംഭകനാകാന്‍ ആഗ്രഹിച്ചിരുന്ന ഷാഹുല്‍ ബിസിനസ് രംഗത്തുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി ആപ്പുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2009ല്‍ മലപ്പുറം ഗവണ്മെന്റ് കോളെജില്‍ കൊമേഴ്‌സില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ആദ്യശ്രമം. എസ്.എം.എസ് സേവനം നല്‍കുന്ന ponnusonline.com എന്ന വെബ്‌സൈറ്റിലൂടെയായിരുന്നു അത്.
പൊന്നൂസിന്റെ ആദ്യത്തെ മൊബീല്‍ ആപ്ലിക്കേഷനായ I Gold Live Kerala തന്നെ വന്‍ വിജയമായെന്ന് ഷാഹുല്‍ പനക്കല്‍ പറയുന്നു. സ്വര്‍ണ്ണം അടക്കമുള്ള ലോഹങ്ങളുടെ വിലനിലവാരം അപ്പപ്പോള്‍ അറിയാന്‍ സാധിക്കുന്ന ഈ ആപ്പ് അരലക്ഷം പേരാണ് ഗൂഗിള്‍ സ്റ്റോറില്‍ നിന്ന് ഡണ്‍ലോഡ് ചെയ്തത്. കേരളത്തിലെ സ്വര്‍ണ്ണവ്യാപാരികള്‍ ഏറെപ്പേരും സ്വര്‍ണ്ണവില അറിയുന്നത് ഈ ആപ്പിലൂടെയാണെന്ന് ഷാഹുല്‍ പറയുന്നു.
ആഭരണങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്നതിന് ജൂവല്‍റികളെ സഹായിക്കുന്ന പ്ലാറ്റ്‌ഫോം, ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പ് ഡെവലപ്‌മെന്റ്, സഹകരണ ബാങ്കുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് ആവശ്യമായ ക്ലൗഡ് കോണ്‍ഫറന്‍സിംഗ്, ബള്‍ക്ക് എസ്എംഎസ്, ഡാറ്റ സ്റ്റോറേജ്, വാട്ട്‌സ് ആപ്പ് ബിസിനസ് എപിഐ, യുണിഫൈഡ് മെസേജിംഗ് എപിഐ തുടങ്ങിയ സേവനങ്ങള്‍, ഡൊമസ്റ്റിക് മണി റെമിറ്റന്‍സ്, കോര്‍പറേറ്റ് സെക്യൂരിറ്റി തുടങ്ങിയ നിരവധി പുതുതലമുറ സേവനങ്ങള്‍ പൊന്നൂസ് ഓണ്‍ലൈന്‍ നല്‍കുന്നുണ്ട്.

വിവരങ്ങള്‍ക്ക്: ഫോണ്‍: +91 9847184828, ഇ മെയ്ല്‍: shamsha234@gmail.com, വെബ്‌സൈറ്റ്: www.ponnusonline.com


Disclaimer: This is a sponsored feature

Impact Team
Impact Team  

Related Articles

Next Story

Videos

Share it