ഈ വര്‍ഷം ഇതുവരെ ഇന്ത്യയിലെ വിമാന യാത്രക്കാര്‍ 11 കോടി; ഇന്‍ഡിഗോ മുന്നില്‍

ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ രാജ്യത്ത് ആഭ്യന്തര വിമാനയാത്ര നടത്തിയത് 11.28 കോടി പേര്‍. 2022ലെ സമാന കാലത്തെ 8.74 കോടി പേരെ അപേക്ഷിച്ച് 29.10 ശതമാനമാണ് വര്‍ധനയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ (ഡി.ജി.സി.എ) വ്യക്തമാക്കി. ഈ കാലയളവില്‍ മൊത്തം വിമാന യാത്രക്കാരുടെ എണ്ണം 11.28 കോടിയായിരുന്നു (മുന്‍ വര്‍ഷം 8.74 കോടി യാത്രക്കാര്‍).

10 വിമാനക്കമ്പനികളുടെ സര്‍വീസുകളില്‍ 58 മുതല്‍ 92 ശതമാനം വരെയായിരുന്നു സീറ്റുകള്‍ക്ക് ലഭിച്ച ബുക്കിംഗ് (ലോഡ് ഫാക്ടര്‍). വിസ്താരയ്ക്കാണ് ഏറ്റവും ഉയര്‍ന്ന യാത്രക്കാരുടെ ലോഡ് ഘടകം കൈവരിക്കാന്‍ സാധിച്ചത്. വിപണി വിഹിതത്തില്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ നടത്തുന്ന ഇന്‍ഡിഗോ എയര്‍ലൈനിനാണ് -63.4%. വിസ്താരക്ക് 9.4%, എയര്‍ഇന്ത്യക്ക് 9.8%, എയര്‍ഏഷ്യ 7.1%. സ്‌പൈസ് ജെറ്റ് വിപണി വിഹിതം 4.4%, ആകാശഎയര്‍ 4.2%.

സെപ്റ്റംബറില്‍ കൃത്യനിഷ്ഠയില്‍ ഒന്നാമത് എത്തിയത് ഇന്‍ഡിഗോ (83.6%), അകാശ എയര്‍ 74%. സെപ്റ്റംബര്‍ മാസം മൊത്തം 246 യാത്രക്കാരുടെ പരാതികള്‍ ലഭിച്ചതില്‍ 42% ഫ്ളൈറ്റ് സംബന്ധമായിരുന്നു. 15.4% ടിക്കറ്റ് റീഫണ്ട് ലഭിക്കാത്തത് കാരണമായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it