Begin typing your search above and press return to search.
ചെറുകിട സംരംഭങ്ങള്‍ക്കായുള്ള 4 ലക്ഷം രൂപ ഗ്രാന്റ്; അറിയേണ്ട കാര്യങ്ങള്‍
ചെറുകിട സംരംഭങ്ങള്‍ക്കായുള്ള ഗ്രാന്റ് സര്‍ക്കാര്‍ പുതുക്കി. മെയ് 21നാണ് നാനോ സംരംഭകരെ സംരക്ഷിക്കുന്ന വിവിധ തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങിയത്. 10 ലക്ഷം രൂപയില്‍ താഴെ പദ്ധതിച്ചെലവു വരുന്ന സംരംഭങ്ങള്‍ക്ക് 40% (പരമാവധി 4 ലക്ഷം) വരെ ഗ്രാന്റ് നല്‍കുന്നതാണ് പദ്ധതി. 40 വയസ്സില്‍ താഴെയുള്ളവര്‍, സ്ത്രീകള്‍, പിന്നോക്ക വിഭാഗക്കാര്‍, അംഗപരിമിതര്‍, വിമുക്തഭടന്മാര്‍ എന്നിങ്ങനെയാണ് നാല്‍പ്പത് ശതമാനം ഗ്രാന്റ് ലഭിക്കുക. അല്ലാത്തവര്‍ക്ക് 30%ആണ് മാര്‍ജിന്‍ മണി ഗ്രാന്റ് (3 ലക്ഷം രൂപ വരെ).
ഈ ഗ്രാന്റില്‍ ഭക്ഷ്യസംസ്‌കരണ സംരംഭങ്ങള്‍, മറ്റു നിര്‍മാണ യൂണിറ്റുകള്‍, ജോബ് വര്‍ക്കുകള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവയെ മാത്രമായിരുന്നു മുന്‍പ് ഉള്‍ക്കൊള്ളിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ സേവന സ്ഥാപനങ്ങളെയും അര്‍ഹതപ്പട്ടികയില്‍ ഉള്‍പ്പെടുത്തി പുതുക്കിയത്.
പുതിയ നയം പ്രകാരം 40 ശതമാനം ഗ്രാന്റ് ലഭിക്കുന്നവര്‍ക്ക് പദ്ധതിച്ചെലവിന്റെ ഭാഗമായി ഗ്രാന്റ് 10 ലക്ഷം രൂപ ചെലവു വരുന്ന സംരംഭം പുതുതായി തുടങ്ങാന്‍ 4 ലക്ഷം രൂപ ബാങ്ക് വായ്പയും 4 ലക്ഷം രൂപ സര്‍ക്കാര്‍ ഗ്രാന്റും 2 ലക്ഷം രൂപ സംരംഭകന്റെ വിഹിതവും എന്ന നിലയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയും. അതായത് രണ്ട് ലക്ഷം രൂപയുണ്ടെങ്കില്‍ ബാക്കി പണം ഇത്തരത്തില്‍ ലഭിക്കുമെന്നര്‍ഥം.
ഗ്രാന്റ് സംബന്ധിച്ച പ്രധാന വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍
പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനേ പദ്ധതി പ്രകാരം ഗ്രാന്റ് അനുവദിക്കൂ.
ഏതെങ്കിലും വിധത്തില്‍ മൂല്യവര്‍ധന വരുത്തുന്ന സേവന സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. ബാങ്ക് വായ്പ എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
ഈ പദ്ധതി പ്രകാരം മാര്‍ജിന്‍ മണി ഗ്രാന്റിന് അര്‍ഹതയുള്ള ഏതാനും സംരംഭങ്ങളുടെ ലിസ്റ്റും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.
എല്ലാ സംരംഭങ്ങളഉടെയും മൂല്യവര്‍ധനയുടെ അടിസ്ഥാനത്തില്‍ ഗ്രാന്റിന് അപേക്ഷിക്കാം. സ്ഥാപനങ്ങളുടെ അര്‍ഹത ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആണ് നിശ്ചയിക്കുക.
അപേക്ഷയ്ക്ക് പ്രത്യേക ഫോര്‍മാറ്റ് ഇല്ല. പ്രോജക്റ്റ് റിപ്പോര്‍ട്ടുമായി തിരിച്ചറിയല്‍ രേഖകള്‍, ക്വട്ടേഷന്‍ എന്നിവ സഹിതം താലൂക്ക് വ്യവസായ ഓഫിസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫിസറാണ് ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പ ശുപാര്‍ശ ചെയ്യുന്നത്.
വായ്പ അനുവദിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഗ്രാന്റ് ലഭ്യമാക്കുന്നു.
Next Story
Videos