5ജി സ്‌പെക്ട്രം ലേലം നാലാം ദിവസത്തിലേക്ക്, 1.49 കോടിയുടെ ബിഡുകള്‍

5G സ്‌പെക്ട്രം ലേലം നാലാം ദിവസത്തിലേക്ക് കടന്നു. 16 റൗണ്ടുകളിലായി ഇതുവരെ 1,49,623 കോടി രൂപയുടെ ബിഡുകളാണ് ലഭിച്ചത്. ലേലത്തിന്റെ രണ്ടാം ദിനമായ ബുധനാഴ്ച ബിഡ് തുക 1,49,454 കോടി രൂപയായി ഉയര്‍ന്നിരുന്നു.കേരള സര്‍ക്കിളില്‍ ഇന്നലെ പുതിയ ബിഡുകല്‍ വന്നില്ല. രണ്ടാം ദിനം കേരളത്തിനായി ലഭിച്ച ലേലത്തുക 4,355 കോടി രൂപയായിരുന്നു

റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ, അദാനി ഗ്രൂപ്പ് എന്നീ നാല് കമ്പനികളാണ് 5G ലേലത്തിന്‍ പങ്കെടുക്കുന്നത്. യുപി ഈസ്റ്റ് സര്‍ക്കിളില്‍ 1800 മെഗാഹെര്‍ട്‌സ് ( MHz) ബാന്‍ഡിനായി ജിയോയും എയര്‍ടെല്ലും തമ്മില്‍ കടുത്ത മത്സരം നടക്കുന്നതായാണ് വിവരം. 4.3 ലക്ഷം കോടി രൂപ മൂല്യമുള്ള 72 (ഗിഗാഹെർട്സ്) GHz സ്‌പെക്ട്രമാണ് കേന്ദ്രം വില്‍ക്കുന്നത്.

റിലയന്‍സ് ജിയോ ആകെയുള്ള 22 സര്‍ക്കിളുകളിലും 700 മെഗാഹെര്‍ട്‌സ് ബാന്‍ഡിലുള്ള സ്‌പെക്ട്രം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 2015ല്‍ ലഭിച്ച റെക്കോര്‍ഡ് ബിഡ് തുകയായ 1.09 ലക്ഷം കോടി രൂപ 5ജി ലേലത്തിന്റെ ആദ്യദിനം തന്നെ മറികടന്നിരുന്നു. 2015ല്‍ 115 റൗണ്ടുകള്‍ വരെ നീണ്ട ലേലത്തില്‍ പങ്കെടുത്തത് ഏഴ് കമ്പനികളാണ്. 600 MHz, 700 MHz, 800 MHz, 900 MHz, 1,800 MHz, 2,100 MHz, 2,300 MHz, 3,300 MHz 26 GHz ആവൃത്തിയിലുള്ള സ്‌പെക്ട്രങ്ങളാണ് ലേലത്തിലൂടെ വില്‍ക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it