

വ്യക്തികളുടെ ആധാര്‍ കാർഡ് ഉപയോഗിച്ച് ഇ-കെവൈസി, ഓഥെന്റിഫിക്കേഷൻ എന്നിവ നടത്താൻ സ്വകാര്യ സ്ഥാപനങ്ങള്‍ ഇനി പണം നല്‍കണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI).
ഇ-കെവൈസിയ്ക്ക് നികുതി ഉൾപ്പെടെ 20 രൂപയും ആധാര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന് 50 പൈസവീതവുമാണ് ചാർജ്. സര്‍ക്കാർ ഏജൻസികൾക്കും വകുപ്പുകൾക്കും ഇത് ബാധകമല്ല.
ആധാർ ഉപയോഗിച്ചശേഷം 15 ദിവസത്തിനികം പണം നല്‍കണം. വൈകിയാല്‍ 1.5 ശതമാനം നിരക്കില്‍ പലിശ ഈടാക്കും.
Read DhanamOnline in English
Subscribe to Dhanam Magazine