19,000 പേരെ പിരിച്ചുവിടാന്‍ ആക്‌സഞ്ചര്‍

വിവിധ രാജ്യങ്ങളിലെ ഓഫിസുകളില്‍ നിന്ന് 19,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രമുഖ ഐടി, കണ്‍സല്‍റ്റന്‍സി സ്ഥാപനമായ ആക്‌സഞ്ചര്‍ അറിയിച്ചു. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടല്‍.

കമ്പനിയുടെ വാര്‍ഷിക വരുമാന വളര്‍ച്ച 8 ശതമാനം മുതല്‍ 10 ശതമാനം വരെയാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. മുന്‍പ് ഇത് 8 മുതല്‍ 11 ശതമാനം വരെയായിരുന്നു.

നേതൃസ്ഥാനത്തുള്ളവരും പുറത്തേക്ക്

പുതിയ പിരിച്ചുവിടല്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി സെപ്റ്റംബറോടെ ആക്‌സഞ്ചറിന്റെ മൊത്തം ജീവനക്കാരുടെ 2.5 ശതമാനത്തോളം പേര്‍ പുറത്തുപോകും. ഇതില്‍ പകുതി പേര്‍ ടെക്, കണ്‍സല്‍റ്റിംഗ് മേഖലയിലുള്ള ജീവനക്കാരും ബാക്കിയുള്ളവര്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫുമാണ്. ഇവരില്‍ 800ലേറെ പേര്‍ നേതൃസ്ഥാനത്തുള്ളവരാണ്.

ഇന്ത്യയില്‍ എങ്ങനെ ബാധിക്കും

ആക്‌സഞ്ചറിന് ലോകമാകെയുള്ള 7 ലക്ഷത്തോളം ജീവനക്കാരില്‍ 3 ലക്ഷം പേര്‍ ഇന്ത്യയിലാണ്. ഈ കൂട്ടപ്പിരിച്ചുവിടല്‍ ഇന്ത്യയില്‍ എത്ര പേരെ ബാധിക്കുമെന്ന് വ്യക്തമല്ല.

അടുത്തകാലത്തായി മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍, ഫെയ്‌സ്ബുക്, ട്വിറ്റര്‍ പോലെയുള്ള കമ്പനികളിലും ആഗോളതലത്തില്‍ ഇത്തരത്തിലുള്ള കൂട്ടപിരിച്ചുവിടല്‍ നടന്നിരുന്നു.

Related Articles
Next Story
Videos
Share it