2021ല്‍ 92 ശതമാനം കമ്പനികളും ശമ്പള വര്‍ധനവ് നടപ്പാക്കുമെന്ന് സര്‍വേ

ശരാശരി 4.4-7.3 ശതമാനം വരെ ശമ്പള വര്‍ധനവ് നടപ്പാക്കുമെന്നാണ് Deloitte Touche നടത്തിയ സര്‍വേയിലെ കണ്ടെത്തല്‍
2021ല്‍ 92 ശതമാനം കമ്പനികളും ശമ്പള വര്‍ധനവ്  നടപ്പാക്കുമെന്ന് സര്‍വേ
Published on

ഇന്ത്യയിലെ 92 ശതമാനം കമ്പനികളും 2021 ല്‍ ശരാശരി 4.4-7.3 ശതമാനം വരെ ശമ്പള വര്‍ധനവ് നടപ്പാക്കുമെന്ന് സര്‍വേ. Deloitte Touche നടത്തിയ സര്‍വേയിലാണ് 2020 നേക്കാള്‍ കൂടുതല്‍ കമ്പനികള്‍ ശമ്പള വര്‍ധന 2021 ല്‍ നല്‍കുമെന്ന് കണ്ടെത്തിയത്. 2020 ല്‍ ഇത് 60 ശതമാനമായിരുന്നു.

കൂടുതല്‍ ജീവനക്കാര്‍ക്ക് 20 ശതമാനം കമ്പനികള്‍ ഇരട്ട അക്ക ശതമാനം ശമ്പള വര്‍ധന നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ല്‍ 12 ശതമാനം കമ്പനികള്‍ മാത്രമാണ് ഇരട്ട അക്ക ശതമാനം ശമ്പള വര്‍ധന നല്‍കിയത്.

പ്രതീക്ഷിച്ചതിലും വേഗത്തിലുള്ള സാമ്പത്തിക വീണ്ടെടുക്കല്‍, ബിസിനസിലെ പുനരുജ്ജീവനം, മെച്ചപ്പെട്ട കോര്‍പ്പറേറ്റ് ലാഭം തുടങ്ങിയവയാണ് ശമ്പള വര്‍ധന് ശതമാനം ഉയരാനുള്ള കാരണം. ഏഴ് മേഖലകളില്‍നിന്ന് 25 ഉപമേഖലകളില്‍നിന്നായി 400 ഓളം കമ്പനികളെ ഉള്‍പ്പെടുത്തി 2020 ഡിസംബറിലാണ് സര്‍വേ ആരംഭിച്ചത്.

ഇന്ത്യയിലെ കമ്പനികളുടെ ശരാശരി ശമ്പള വര്‍ധനവ് 2020 ലെ 4.4 ശതമാനത്തില്‍ നിന്ന് 7.3 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ 7.3 ശതമാനം പ്രതീക്ഷിക്കുന്ന വര്‍ധനവ് 2019 ലെ 8.6 ശതമാനം ശരാശരി വര്‍ധനവിനേക്കാള്‍ കുറവാണ്- റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈഫ് സയന്‍സസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ശമ്പള വര്‍ധനവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ, സേവന മേഖലകള്‍ താരതമ്യേന കുറഞ്ഞ ശമ്പള വര്‍ധനവാണ് നടപ്പാക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com