വായു: ഭക്ഷണ വിതരണ ആപ്പുമായി ബോളിവുഡ് താരം സുനില്‍ ഷെട്ടി
പുതിയ ഭക്ഷണ വിതരണ ആപ്പ് 'വായു' (Waayu) ഉടന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് താരം സുനില്‍ ഷെട്ടി. ഡെസ്റ്റെക് ഹൊറേക സ്റ്റാർട്ടപ്പ് സ്ഥാപകരായ അനിരുദ്ധ കോട്ട്ഗിരെയും മന്ദര്‍ ലാന്‍ഡെയും ചേര്‍ന്നാണ് 'വായു ആപ്പ്' ആരംഭിച്ചത്.
കമ്മീഷന്‍ ഈടാക്കില്ല
നിലവില്‍ മറ്റ് ഓണ്‍ലൈന്‍ ഭക്ഷണവിതരണ പ്ലാറ്റ്ഫോമുകളിലെ പോലെ ഓരോ ഓര്‍ഡറിനും വായുവില്‍ കമ്മിഷന്‍ ഇല്ല. പകരം ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പ്രതിമാസ നിശ്ചിത (FIXED) ഫീസാണ് ഉണ്ടാവുക. തുടക്കത്തില്‍ ഇത് 1,000 രൂപയായിരിക്കും; പിന്നീട് ഘട്ടംഘട്ടമായി 2,000 രൂപയാക്കും. ഇപ്പോൾ മുംബൈയില്‍ മാത്രം ലഭ്യമായ ഈ സേവനം ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സുമായി (ഒ.എന്‍.ഡി.സി) സംയോജിപ്പിക്കാനും പ്ലാറ്റ്ഫോം പദ്ധതിയിടുന്നുണ്ട്.
മികച്ച ആശയങ്ങള്‍ക്ക് പിന്തുണ
നിലവില്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗ് കുറഞ്ഞുനില്‍ക്കുന്ന കാലമാണിത്. എന്നാല്‍, മികച്ച ആശയവുമായി എത്തുന്നവരെ പിന്തുണയ്ക്കേണ്ടതിനാലാണ് വായുവില്‍ നിക്ഷേപം നടത്തുന്നതെന്ന് സുനില്‍ ഷെട്ടി പറഞ്ഞു. സുനില്‍ ഷെട്ടി നേരത്തെയും നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, ഫെബ്രുവരിയില്‍ ഫിറ്റ്നസ് സ്റ്റാര്‍ട്ടപ്പായ അക്വാറ്റിനില്‍ അദ്ദേഹം നിക്ഷേപം നടത്തിയിരുന്നു. ഈ സ്റ്റാര്‍ട്ടപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായും അദ്ദേഹം മാറി. 2023ല്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുമെന്ന് താരം പറഞ്ഞിരുന്നു.