അദാനി പി.വി.സിയും അങ്ങെടുത്തു, അംബാനിയെ മലര്‍ത്തിയടിക്കാന്‍ പുറപ്പാട്, ഗുജറാത്തില്‍ വമ്പന്‍ ഫാക്ടറി വരുന്നു; കളം കൈവിടാതിരിക്കാന്‍ റിലയന്‍സ്

നിലവില്‍ പി.വി.സി ഉത്പാദനത്തിന്റെ പാതിയും വഹിക്കുന്നത് റിലയന്‍സാണ്
Mukesh Ambani, Gautam Adani
Image : Dhanam File
Published on

ഗുജറാത്തിലെ മുന്ദ്രയില്‍ പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ ശേഷിയുള്ള ഒരു പിവിസി പ്ലാന്റ് സ്ഥാപിച്ചുകൊണ്ട് പെട്രോകെമിക്കല്‍സ് മേഖലയിലേക്കും പ്രവേശിക്കുകയാണ് ശതകോടീശ്വരനായ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്.

പൈപ്പുകള്‍, ജനല്‍, വാതില്‍ ഫ്രെയിമുകള്‍, കേബിള്‍ കവറുകള്‍, വിനൈല്‍ ഫ്‌ളോറിംഗ്, വാള്‍ പാനലുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി നിരവധി നിത്യോപയോഗ വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന തരം പ്ലാസ്റ്റിക്കാണ് പിവിസി അഥവാ പോളി വിനൈല്‍ ക്ലോറൈഡ്.

ഡിമാന്‍ഡ് കൂടുതല്‍

ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 40 ലക്ഷം ടണ്‍ പിവിസിയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഏകദേശം 15.9 ലക്ഷം ടണ്‍ മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അതില്‍ പകുതിയും നിര്‍മ്മിക്കുന്നതാകട്ടെ മുകേഷ് അംബാനിയുടെ റിലയന്‍സും.

ഈ സാധ്യതകണ്ടുകൊണ്ടാണ് പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ ശേഷിയുള്ള ഒരു പിവിസി പ്ലാന്റ് 2027-28 സാമ്പത്തിക വര്‍ഷത്തോടെ പ്രവര്‍ത്തന സജ്ജമാക്കാന്‍ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

കൃഷി, ജലവിതരണം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍, ഭവന നിര്‍മ്മാണം, ഫാര്‍മ, പാക്കേജിംഗ് വ്യവസായങ്ങള്‍ എന്നിവയിലെ ഉപയോഗം വര്‍ധിക്കുന്നതിനാല്‍ ഇന്ത്യയില്‍ പിവിസി ആവശ്യകത ഓരോ വര്‍ഷവും 810 ശതമാനം വരെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്ലോര്‍-ആല്‍ക്കലി, കാല്‍സ്യം കാര്‍ബൈഡ്, അസറ്റിലീന്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള യൂണിറ്റുകളും പിവിസി പദ്ധതിയില്‍ ഉള്‍പ്പെടും.

അസറ്റിലീന്‍, കാര്‍ബൈഡ് അധിഷ്ഠിത രീതി ഉപയോഗിച്ച് പിവിസി ഉത്പാദിപ്പിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്. നിര്‍മാണം ആരംഭിക്കുന്നതിനുള്ള പരിസ്ഥിതി അനുമതിയും ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു.

റിലയന്‍സും ശേഷി ഇരട്ടിയാക്കും

ഇന്ത്യയില്‍ പിവിസിയുടെ ആവശ്യകത വിതരണത്തേക്കാള്‍ കൂടുതലായതിനാല്‍ അദാനി പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ലഭ്യതക്കുറവ് പരിഹരിക്കാനും ഇറക്കുമതിയിലുള്ള ആശ്രിതത്വം കുറയ്ക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.

പ്രതിവര്‍ഷം 7.50 ലക്ഷം ടണ്‍ ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പിവിസി നിര്‍മ്മാതാക്കളായ റിലയന്‍സുമായി നേരിട്ടുള്ള മത്സരത്തിനാണ് ഇതോടെ അദാനി രംഗത്തിറങ്ങുന്നത്. ഗുജറാത്തിലെ ഹസിറ, ദഹേജ്, വഡോദര എന്നിവിടങ്ങളില്‍ റിലയന്‍സിന് പിവിസി പ്ലാന്റുകളുണ്ട്. 2027 ആകുമ്പോഴേക്കും ശേഷി ഇരട്ടിയാക്കാനും പദ്ധതിയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com