രണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കമ്പനികളുടെ ഓഹരികള്‍ പൂര്‍ണമായും സ്വന്തമാക്കി അദാനി കമ്പനി

ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കമ്പനികളായ സപ്പോര്‍ട്ട് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും (എസ്പിപിഎല്‍) എറ്റേണസ് റിയല്‍ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും (ഇആര്‍ഇപിഎല്‍) ഓഹരികള്‍ പൂര്‍ണമായും സ്വന്തമാക്കി അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി പവര്‍. ഈ കമ്പനികളുടെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ തിങ്കളാഴ്ചയാണ് പൂര്‍ത്തിയായത്. ഏകദേശം 609 കോടി രൂപയ്ക്കാണ് എസ്പിപിഎല്ലിലെയും ഇആര്‍ഇപിഎല്ലിലെയും ഓഹരികള്‍ അദാനി പവര്‍ ഏറ്റെടുത്തത്.

2022 ജൂണ്‍ ഏഴിനാണ് രണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കമ്പനികളിലെയും മുഴുവന്‍ ഓഹരികളും സ്വന്തമാക്കുന്നതിന് അദാനി പവര്‍ ഷെയര്‍-പര്‍ച്ചേസ് കരാറുകളില്‍ ഒപ്പുവച്ചത്. ''എസ്പിപിഎല്‍, ഇആര്‍ഇപിഎല്‍ എന്നിവയുടെ 100 ശതമാനം ഇക്വിറ്റി ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള എല്ലാ അനുബന്ധ നടപടികളും / പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ പൂര്‍ത്തിയായി'' അദാനി പവര്‍ ബിഎസ്ഇ ഫയലിംഗില്‍ വ്യക്തമാക്കി.

എസ്പിപിഎല്ലിന് 280.10 കോടി രൂപയും ഇആര്‍ഇപിഎല്ലിന് 329.30 കോടി രൂപയുമാണ് ഏറ്റെടുക്കുന്നതിനുള്ള ചെലവെന്ന് കമ്പനി ഈ മാസം ആദ്യത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ രണ്ട് കമ്പനികളും ഇതുവരെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല.

ഇന്ന് രാവിലെ 2 ശതമാനത്തോളം ഇടിവ് നേരിട്ട അദാനി പവര്‍ ഒരു ഓഹരിക്ക് 242.90 രൂപ എന്ന നിലയിലാണ് ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it