ശതകോടീശ്വരന്‍മാര്‍ ഒഡീഷയിലേക്ക്; അദാനി ഗ്രൂപ്പ് 600 ബില്യണ്‍ രൂപ നിക്ഷേപിക്കും

ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 600 ബില്യണ്‍ രൂപ (7.39 ബില്യണ്‍ ഡോളര്‍) ഒഡീഷയില്‍ നിക്ഷേപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒഡീഷയിലെ ധമ്ര തുറമുഖത്ത് ഈ മാസം 5 ദശലക്ഷം ടണ്‍ ശേഷിയുള്ള ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്യുമെന്ന് അദാനി പോര്‍ട്ട് ആന്‍ഡ് സ്പെഷ്യല്‍ ഇകണോമിക് സോണ്‍ സിഇഓ കരണ്‍ അദാനി പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ശേഷി ഇരട്ടിയാക്കുമെന്നും ഒഡീഷയിലെ നിക്ഷേപ ഉച്ചകോടിക്കിടെ അദ്ദേഹം പറഞ്ഞു. ഈ ടെര്‍മിനല്‍ വരുന്നതോടെ പതിനായിരക്കണക്കിന് പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എല്‍എന്‍ജി ടെര്‍മിനലും ധമ്ര തുറമുഖവും ഉള്‍പ്പെടെ 20,000 കോടി രൂപയാണ് അദാനി ഗ്രൂപ്പ് ഇവിടെ നിക്ഷേപിച്ചത്.

ഗ്യാസ്, പവര്‍ പ്രോജക്ടുകള്‍, തുറമുഖങ്ങള്‍, ലോജിസ്റ്റിക്‌സ് ബിസിനസുകള്‍ എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന തന്റെ കമ്പനി അടുത്ത ദശകത്തില്‍ 100 ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കുമെന്ന് ഗൗതം അദാനി സെപ്റ്റംബറില്‍ പറഞ്ഞിരുന്നു. അദാനിയെ കൂടാതെ സജ്ജന്‍ ജിന്‍ഡാല്‍, ലക്ഷ്മി മിത്തല്‍, ടാറ്റാ, അനില്‍ അഗര്‍വാള്‍, എസ്സാര്‍ തുടങ്ങിയ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളും ഒഡീഷയില്‍ വന്‍ പദ്ധതികളും നിക്ഷേപങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it