ഹെലികോപ്റ്റര്‍ പറത്താന്‍ അദാനിയും ഇറ്റാലിയന്‍ കമ്പനിയായ ലിയോനാര്‍ഡോയും, ഇന്ത്യയില്‍ നിര്‍മാണ കേന്ദ്രം വരുന്നു

പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം
gautam adani
Photo : Gautam Adani / Instagram
Published on

ഇന്ത്യയില്‍ ഹെലികോപ്റ്ററുകള്‍ വികസിപ്പിക്കാനും നിര്‍മിക്കാനുമായി അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസും ഇറ്റാലിയന്‍ പ്രതിരോധ-സുരക്ഷാ ഭീമനായ ലിയോനാര്‍ഡോയും (Leonardo) കൈകോര്‍ക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് വലിയ ഉണര്‍വ് നല്‍കുന്നതാണ് ഈ നീക്കം. പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഇന്ത്യന്‍ സായുധ സേനയുടെ ആവശ്യങ്ങള്‍ക്കനുസൃതമായ ഹെലികോപ്റ്ററുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കും. ലിയോനാര്‍ഡോയുടെ അത്യാധുനിക മോഡലുകളായ AW169M, AW109 TrekkerM എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്.

നിര്‍മ്മാണത്തിന് പുറമെ ഘട്ടം ഘട്ടമായി ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികള്‍ (MRO), പൈലറ്റ് പരിശീലനം എന്നിവയും ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ നിലവില്‍ ഹെലികോപ്റ്ററുകളുടെ ലഭ്യത കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വരും ദശകത്തില്‍ പ്രതിവര്‍ഷം ശരാശരി 100 ഹെലികോപ്റ്ററുകളെങ്കിലും ഇന്ത്യക്ക് ആവശ്യമായി വരും. ഏകദേശം 1,000 ഹെലികോപ്റ്ററുകളുടെ വിപണി സാധ്യതയാണ് സായുധ സേനകളില്‍ നിന്നായി പ്രതീക്ഷിക്കുന്നത്.

അദാനിയുടെ വിപുലീകരണ പദ്ധതികള്‍

സിവില്‍-ഡിഫന്‍സ് മേഖലകളില്‍ ഇന്ത്യയെ ശക്തമാക്കുന്നതിനുള്ള ചുവടുവെപ്പാണിതെന്ന് അദാനി ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് ഡയറക്ടര്‍ ജീത് അദാനി പറഞ്ഞു. അടുത്തിടെ ബ്രസീലിയന്‍ വിമാന നിര്‍മ്മാതാക്കളായ എംബ്രയറുമായും (Embraer) പ്രാദേശിക വിമാന നിര്‍മ്മാണത്തിനായി അദാനി ഗ്രൂപ്പ് സമാനമായ കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

പ്രതിരോധ മേഖലയില്‍ ആഗോളതലത്തില്‍ മുന്‍പന്തിയിലുള്ള ലിയോനാര്‍ഡോയുമായുള്ള സഹകരണം, ഇന്ത്യയെ ഹെലികോപ്റ്റര്‍ നിര്‍മ്മാണത്തിന്റെ ഹബ്ബാക്കി മാറ്റാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്‍ജിനീയറിംഗ്, മാനുഫാക്ചറിംഗ് ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് പദ്ധതി വഴി പ്രതീക്ഷിക്കപ്പെടുന്നത്.

Adani and Italy’s Leonardo join hands to manufacture helicopters in India under the Make in India initiative.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com