ഇന്ത്യൻ എ.ഐ വിപണിയിൽ വൻ കുതിച്ചുചാട്ടം: അദാനിയും യു.എസ് ഭീമനും ഒന്നിക്കുന്നു; ഓഹരി വില ഉയർന്നു

ആഗോളതലത്തിലും ഇന്ത്യയിലും എഐ കമ്പ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ആവശ്യകത അതിവേഗം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിർണായക നീക്കം
Adani Group to invest Rs 7 lakh crore for green initiatives
Image courtesy: adani group
Published on: 

ഇന്ത്യയിൽ നിര്‍മ്മിത ബുദ്ധി (AI), ഡാറ്റ സെന്റർ ഡിവൈസുകള്‍ നിർമ്മിക്കുന്നതിനായി അദാനി എന്റർപ്രൈസസും യുഎസ് ആസ്ഥാനമായുള്ള പ്രമുഖ മാനുഫാക്ചറിംഗ് കമ്പനിയായ ജാബിലും (Jabil) 50:50 പങ്കാളിത്തത്തോടെയുള്ള സംയുക്ത സംരംഭത്തിന് (Joint Venture) പ്രാഥമിക കരാറൊപ്പിട്ടു. ആഗോളതലത്തിലും ഇന്ത്യയിലും എഐ കമ്പ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ആവശ്യകത അതിവേഗം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം.

ഉൽപ്പാദനവും സാങ്കേതിക വിന്യാസവും

ഈ സംയുക്ത സംരംഭത്തിലൂടെ എഐ റാക്കുകൾ, സെർവറുകൾ, സ്റ്റോറേജ്, നെറ്റ്‌വർക്കിംഗ് ഉപകരണങ്ങൾ, പവർ വിതരണ സംവിധാനങ്ങൾ, ലിക്വിഡ്-കൂളിംഗ് സാങ്കേതികവിദ്യകൾ, ട്രാൻസ്ഫോർമറുകൾ എന്നിവ ഇന്ത്യയിൽ നിർമ്മിക്കുകയും അസംബിൾ ചെയ്യുകയും ചെയ്യും. മൾട്ടി-ഗിഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ഈ പ്ലാറ്റ്‌ഫോം വഴി ഹൈപ്പർസ്കേലർമാർ, ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ, ആഗോള എഐ കമ്പനികൾ എന്നിവർക്ക് ആവശ്യമായ ഡിവൈസുകള്‍ ഇന്ത്യയിൽ നിന്ന് തന്നെ വിതരണം ചെയ്യാൻ സാധിക്കും.

വിപണി സാധ്യതകളും ദീർഘകാല ലക്ഷ്യങ്ങളും

ഇന്ത്യയിലെ ഡാറ്റ സെന്റർ ശേഷി 2030-ഓടെ 5 മുതൽ 8 ഗിഗാവാട്ട് വരെയായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ, അടുത്ത ഏഴ് വർഷത്തിനുള്ളിൽ എഐ കമ്പ്യൂട്ടിംഗ് ഹാർഡ്‌വെയർ മേഖലയിൽ 3 ട്രില്യൺ ഡോളറിലധികം ആഗോള വിപണി സാധ്യതയുമുണ്ട്. 2035-ഓടെ ഹരിതോർജ്ജത്തിൽ പ്രവർത്തിക്കുന്ന 5 ഗിഗാവാട്ട് എഐ ഡാറ്റ സെന്ററുകൾ വികസിപ്പിക്കുന്നതിനായി 100 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുള്ള അദാനി ഗ്രൂപ്പിന്, ഹാർഡ്‌വെയർ നിർമ്മാണ രംഗത്തേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാൻ ഈ പങ്കാളിത്തം സഹായിക്കും. മാനുഫാക്ചറിംഗ് രംഗത്ത് 60 വർഷത്തെ പരിചയസമ്പത്തുള്ള ജാബിലിന് ഇന്ത്യയിലെ അതിവേഗം വളരുന്ന വിപണി പ്രയോജനപ്പെടുത്താനും ഇത് അവസരമൊരുക്കുന്നു.

അദാനി എന്റർപ്രൈസസ് ഓഹരി രാവിലത്തെ സെഷനില്‍ 0.54 ശതമാനം ഉയര്‍ന്ന് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com