അദാനിക്ക് അംബുജ മതി, എ.സി.സിയും ഓറിയന്റും അടക്കം ഈ സിമന്റ് കമ്പനികള്‍ ഇല്ലാതാവുകയാണ്...

പുതിയ വര്‍ഷത്തില്‍ മിക്കവാറും അദാനിയുടെ ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന സിമന്റ് വ്യവസായം അംബുജയുടെ കുടക്കീഴിലാകും
cement
Image courtesy: ambuja cements/adani/canva
Published on

അള്‍ട്രാടെക് അടക്കം പ്രമുഖ സിമന്റ് കമ്പനികളെ നേരിടാന്‍ അംബുജയെ വളര്‍ത്തി വലുതാക്കുകയാണ് ഗൗതം അദാനി. അംബുജക്ക് വിഴുങ്ങാന്‍ പാകത്തില്‍ എ.സി.സി സിമന്റ്, ഓറിയന്റ് സിമന്റ്, സാംഘി ഇന്‍ഡസ്ട്രീസ്, പെണ്ണ സിമന്റ്, അദാനി സിമന്റേഷന്‍ എന്നീ കമ്പനികളെ പരുവപ്പെടുത്തുകയാണ് അദാനി. പുതിയ വര്‍ഷത്തില്‍ മിക്കവാറും അദാനിയുടെ ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന സിമന്റ് വ്യവസായം അംബുജയുടെ കുടക്കീഴിലാകും. മറ്റു പേരുകള്‍ കാണാമറയത്തേക്ക്. അതിലെ ഓഹരി ഉടമകള്‍ക്ക് പകരമായി അംബുജയുടെ ഓഹരി വെച്ചുമാറുന്നതിനുള്ള പദ്ധതിക്കും അന്തിമ രൂപമായി.

ഓഹരിയുടമകള്‍ക്ക് കിട്ടുന്നത്

  • 100 എ.സി.സി ഓഹരിക്ക് പകരമായി അംബുജയുടെ 328 ഓഹരിയാണ് നല്‍കാന്‍ പോകുന്നത്.

  • 100 ഓറിയന്റ് ഓഹരികള്‍ക്ക് പകരം നല്‍കുന്നത് 33 അംബുജ ഓഹരി.

  • 100 സാംഘി ഓഹരികള്‍ക്ക് പകരം 12 അംബുജ ഓഹരി.

  • ഒരു ഓഹരിക്ക് 321.50 രൂപ വെച്ച് പെന്ന സിമന്റിന്റെ ഇനിയും പുറത്തു നില്‍ക്കുന്ന ഓഹരി അംബുജ വാങ്ങും.

  • അദാനി സിമന്റേഷന്‍ അംബുജയില്‍ ലയിപ്പിക്കുമ്പോള്‍ അദാനി എന്റര്‍പ്രൈസസിന് കിട്ടുന്നത് 87 ലക്ഷം അംബുജ ഓഹരികളാണ്.

അദാനിയുടെ സിമന്റ് സാമ്രാജ്യം

അദാനിയുടെ സിമന്റ് വ്യവസായം ഇപ്പോള്‍ ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ മൂല്യം വരുന്നതാണ്.

  • അംബുജ 1.36 ലക്ഷം കോടി.

  • എ.സി.സി 33,000 കോടി

  • ഓറിയന്റ് സിമന്റ് 3,500 കോടി

  • സാംഘി ഇന്‍ഡസ്ട്രീസ് 1,625 കോടി.

  • പെന്ന സിമന്റ് അണ്‍ലിസ്റ്റഡ് കമ്പനിയാണ്. ലയന നടപടികള്‍ അംഗീകാരത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com