35000 കോടി രൂപ മുതല്‍ മുടക്കില്‍ ആരംഭിക്കാനിരുന്ന പിവിസി പദ്ധതി ഉടനില്ലെന്ന് അദാനി

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഞെരുക്കത്തിലായ അദാനി ഗ്രൂപ്പ് പല വന്‍ പദ്ധതികളും മാറ്റിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോളിതാ ഗുജറാത്തിലെ മുന്ദ്രയിൽ ആരംഭിക്കാനിരുന്ന വന്‍കിട പദ്ധതിക്ക് താല്‍ക്കാലിക റദ്ദ് നല്‍കിയിരിക്കുകയാണ് ഗ്രൂപ്പ്.

35000 കോടി രൂപ മുതല്‍ മുടക്കില്‍ കൽക്കരിയിൽ നിന്നും പിവിസി നിര്‍മിക്കാനുള്ള രാജ്യത്തെ വലിയ പദ്ധതിയാണ് മുടങ്ങുന്നത്. ഗുജറാത്തിലെ മുന്ദ്ര പെട്രോ കെ ലിമിറ്റഡുമായി ചേര്‍ന്ന് നടത്താനിരുന്ന പദ്ധതിക്ക് ഗുജറാത്ത് സെസുമായി 2021 ലാണ് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് കരാറിലേര്‍പ്പെട്ടിരുന്നത്.

14,000 കോടിയുടെ വായ്പ ക്രമീകരിക്കുന്നതിനിടെയാണു 35,000 കോടി രൂപയുടെ പദ്ധതിക്ക് മരവിപ്പിക്കല്‍. ഈ പദ്ധതി ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം അദാനി ഗ്രൂപ്പ് മാറ്റിവയ്ക്കുന്ന മാറ്റിവയ്ക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. മുകേഷ് അംബാനിയുടെ റിലയന്‍സുമായി നേരിട്ടു മത്സരത്തിന് അരങ്ങൊരുക്കുന്നതാണ് ഈ പദ്ധതി.

റിലയന്‍സ് ഒന്നാമന്‍

കല്‍ക്കരിയില്‍ നിന്നും പിവിസി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി റിലയന്‍സ് ഇന്‍ഡസ്ട്രീസിന് എതിരെയുള്ള അദാനി ഗ്രൂപ്പിന്റെ പുതിയ വ്യവസായമായിരുന്നു. നിലവില്‍ രാജ്യത്തെ പിവിസി (പോളി വിനൈല്‍ ക്ലോറൈഡ്) ഉല്‍പാദനത്തില്‍ പകുതി റിലയന്‍സിന്റേതാണ്. കെംപ്ലാസ്റ്റാണ് അടുത്ത വലിയ നിര്‍മാതാവ്.

കല്‍ക്കരിയില്‍ നിന്നുള്ള പിവിസി ഉല്‍പാദനം ക്രൂഡ് ഓയിലില്‍ നിന്നുള്ളതിലും ചെലവ് കുറഞ്ഞതാണ്. 35 ലക്ഷം ടണ്‍ പിവിസിയുടെ പ്രതിവര്‍ഷ ആവശ്യകതയുണ്ട് ഇന്ത്യയില്‍. അദാനി ലക്ഷ്യമിട്ടത് 20 ലക്ഷം ടണ്‍ ഉല്‍പാദന ശേഷിയാണ്. ഈ മേഖലയില്‍ റിലയന്‍സിനെക്കാളും മുന്നിലെത്താനായിരുന്നു ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്.

Related Articles
Next Story
Videos
Share it