

രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത ഉത്പാദന കമ്പനിയായ അദാനി പവറും (Adani Power) ഭൂട്ടാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുത കമ്പനിയായ ഡ്രൂക്ക് ഗ്രീന്‍ പവര്‍ കോര്‍പ്പ് ലിമിറ്റഡും (Druk Green Power Corp. Ltd. /DGPC) 570 മെഗാവാട്ട് വാങ്ചു ജലവൈദ്യുത പദ്ധതിയ്ക്കായി കരാര്‍ ഒപ്പു വച്ചു. ഇരു കമ്പനികളും തമ്മില്‍ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റിനും (Power Purchase Agreement /PPA) തത്വത്തില്‍ അംഗീകാരമായി.
ഭൂട്ടാന്‍ റോയല്‍ സര്‍ക്കാരുമായി പദ്ധതിക്കായുള്ള കണ്‍സഷന്‍ കരാറിലും (Concession Agreement /CA) അദാനി ഗ്രൂപ്പ് ഒപ്പു വച്ചിട്ടുണ്ട്. ഭൂട്ടാന്‍ പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്ഗയുടെയും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെയും സാന്നിധ്യത്തിലായിരുന്നു കരാറുകള്‍ ഒപ്പിട്ടത്. ബില്‍ഡ്, ഓണ്‍, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍-ബൂട്ട് മാതൃകയിലാണ് ജലവൈദ്യുത പദ്ധതി നടപ്പാക്കുക.
പുനരുപയോഗ ഊര്‍ജനിലയവും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കാന്‍ ഏകദേശം 6000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. വിശദമായ റിപ്പോര്‍ട്ട് ഇതിനകം തന്നെ തയാറാക്കിയതിനാല്‍ 2026ന്റെ ആദ്യ പകുതിയോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
ഭൂട്ടാനില്‍ 5,000 മെഗാവാട്ട് ജലവൈദ്യുത പദ്ധതി സംയുക്തമായി വികസിപ്പിക്കുന്നതിനായി അദാനി ഗ്രൂപ്പും ഡിജിപിസിയും തമ്മില്‍ 2025 മെയ് മാസത്തില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് കീഴില്‍ ഏറ്റെടുക്കുന്ന ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് വാങ്ചു. ഈ പങ്കാളിത്തത്തിന് കീഴിലുള്ള കൂടുതല്‍ പദ്ധതികള്‍ക്കായി അദാനി ഗ്രൂപ്പും ഡിജിപിസിയും ചര്‍ച്ചകള്‍ നടത്തി വരികയാണ്.
വാര്‍ത്തകള്‍ പുറത്തുവന്നതോടെ അദാനി പവര്‍ ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനം കുതിച്ചുയര്‍ന്നു. ഓഹരി വില 640.55 രൂപയിലെത്തി. വെള്ളിയാഴ്ച 609.80 രൂപയിലായിരുന്നു ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ വര്‍ഷം ഇതു വരെ 22 ശതമാനമാണ് ഓഹരി വില ഉയര്‍ന്നത്.
Adani Power Jumps 5% on Joint Venture for 570 MW Bhutan Hydropower Project
Read DhanamOnline in English
Subscribe to Dhanam Magazine