അദാനിയുടെ നീക്കം, പിന്നാലെ കുതിച്ചുയര്‍ന്ന് ജുന്‍ജുന്‍വാല നിക്ഷേപിച്ച ഓഹരി

ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ അപ്പര്‍സര്‍ക്യൂട്ടിലെത്തിയ ഓഹരി 89.60 രൂപ എന്ന നിലയിലാണ്
അദാനിയുടെ നീക്കം, പിന്നാലെ കുതിച്ചുയര്‍ന്ന് ജുന്‍ജുന്‍വാല നിക്ഷേപിച്ച ഓഹരി
Published on

ഗൗതം അദാനിയുടെ (Gautam Adani) കീഴിലുള്ള അദാനി ഗ്രൂപ്പിന്റെ (Adani Group) ലക്ഷ്വറി റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി വിഭാഗമായ അദാനി റിയല്‍റ്റി (Adani Realty) മുംബൈ ആസ്ഥാനമായുള്ള റിയല്‍റ്റി ഡെവലപ്പറുമായി ലയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ കുതിച്ചുയര്‍ന്ന് ഡി ബി റിയല്‍റ്റി (DB Realty). ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തിയതോടെ ഡി ബി റിയല്‍റ്റിയുടെ ഓഹരിവില 89.60 രൂപയായി.

നേരത്തെ, ജൂണ്‍ പാദത്തില്‍ അന്തരിച്ച നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാല (Rakesh Jhunjhunwala) ഡി ബി റിയല്‍റ്റിയില്‍ 1.9 ശതമാനം ഓഹരികള്‍ അഥവാ 50 ലക്ഷം ഓഹരികള്‍ കൈവശം വച്ചിരുന്നു. 42.7 കോടി രൂപയാണ് ജുന്‍ജുന്‍വാലയുടെ ഈ കമ്പനിയിലെ ഓഹരി മൂല്യം. എന്‍എസ്ഇയില്‍ ഓഹരിവില 89.60 രൂപയിലെത്തിയതോടെ കമ്പനിയുടെ വിപണി മൂല്യം 2,589 കോടി രൂപയായി ഉയര്‍ന്നു.

ഹിന്ദു ബിസിനസ് ലൈനിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ലയനത്തിനുശേഷം ഡിബി റിയല്‍റ്റിയെ അദാനി റിയല്‍റ്റി എന്ന് പുനര്‍നാമകരണം ചെയ്യും. നിലവില്‍ ഡിബി റിയല്‍റ്റിക്ക് മുംബൈയില്‍ 100 മില്യണ്‍ ചതുരശ്ര അടിയും 628 ഏക്കറുമുള്ള ആസ്തിയുണ്ട്. ലയനം പൂര്‍ണമായാല്‍ അദാനി റിയല്‍റ്റിയുടെ ഓഹരി വിപണി ലിസ്റ്റിംഗിനും സഹായകമായും.

നേരത്തെ, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസുമായി ഡി ബി റിയല്‍റ്റി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് നിര്‍മാണം, വികസനം, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ബിസിനസിലാണ് ഡി ബി റിയല്‍റ്റി ഏര്‍പ്പെട്ടിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com