

അദാനി ഇലക്ട്രിസിറ്റിക്കെതിരെ (Adani Electricity) ആര്‍ബിട്രേഷന്‍ നടപടികളുമായി അനില്‍ അംബാനിയുടെ (Anil Ambani) റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍. 2021 ഡിസംബറിലെ ഷെയര്‍ പര്‍ച്ചേസ് എഗ്രിമെന്റ് തെറ്റിച്ചെന്ന് ആരോപിച്ചാണ് 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അനില്‍ അംബാനിയുടെ കമ്പനി പരാതി സമര്‍പ്പിച്ചത്.
എന്നാല്‍ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (Reliance Infrastructure) കമ്പനിക്കെതിരെ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഇലക്ട്രിസിറ്റി കമ്പനിയും പരാതി ഫയല്‍ ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷനിലാണ് ഇരു പരാതികളും എത്തിയിട്ടുള്ളത്. 2017 ഡിസംബറില്‍ ഇരുകമ്പനികളും തമ്മില്‍ ഷെയര്‍ പര്‍ച്ചേസ് എഗ്രിമെന്റ് ഒപ്പിട്ടിരുന്നു.
മുംബൈയിലെ റിലയന്‍സ് ഇന്‍ഫ്രയുടെ ഊര്‍ജ്ജ ഉത്പാദനം, വിതരണം, ട്രാന്‍സ്മിഷന്‍ ബിസിനസുകള്‍ 2017ല്‍ അദാനി ട്രാന്‍സ്മിഷന്‍ കമ്പനി ഏറ്റെടുത്തിരുന്നു. 18800 കോടി രൂപയുടെ ഇടപാടായിരുന്നു അത്. ഈ പണം വ്യവസായ ആവശ്യങ്ങള്‍ക്കുപുറമെ വായ്പകളുടെ തിരിച്ചടവിനാണ് അന്ന് റിലയന്‍സ് ഇന്‍ഫ്ര ഉപയോഗിച്ചതെന്നാണ് അദാനി കമ്പനി തിരിച്ചടിക്കുന്നത്. ഈ വിവരങ്ങള്‍ അദാനി ഗ്രൂപ്പാണ് പുറത്ത് വിട്ടിട്ടുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine