3,110 കോടിയുടെ ഏറ്റെടുക്കലുമായി അദാനി ഗ്രൂപ്പ്
മക്വറി (Macquarie) ഏഷ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന് കീഴിലുള്ള ടോള്‍ റോഡുകള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ് (Adani Group). ആന്ധ്രാപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ റോഡ് ശൃംഖലകളാണ് ഏറ്റെടുക്കുന്നത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസസിന്റെ ഉപകമ്പനി അദാനി റോഡ് ട്രാന്‍സ്‌പോര്‍ട്ടിന് കീഴിലാണ് 3,110 കോടിയുടെ ഇടപാണ്.
മക്വറിയുടെ കീഴിലുള്ള ഗുജറാത്ത് റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചകര്‍ കമ്പനി (ജിആര്‍ഐസിഎല്‍), സ്വര്‍ണ ടോള്‍വെ എന്നീ കമ്പനികളിലാണ് അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുന്നത്. ജിആര്‍ഐസിഎല്ലിന്റെ 56.8 ശതമാനം ഓഹരികളും സ്വര്‍ണ ടോള്‍വെയുടെ 100 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. സെപ്റ്റംബറില്‍ ഇടപാട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ അദാനി എന്റര്‍പ്രൈസസിന്റെ അറ്റാദായം 73 ശതമാനം ആണ് ഉയര്‍ന്നത്. 469 കോടി രൂപയാണ് കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 271 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. വരുമാനം 225 ശതമാനം ഉയര്‍ന്ന് 40,844 കോടിയിലെത്തി.