അദാനി ട്രാന്‍സ്മിഷന്‍ പേര് മാറ്റുന്നു; ഇനി മുതല്‍ അദാനി എനര്‍ജി സൊല്യൂഷന്‍സ്

അദാനി ഗ്രൂപ്പിന്റെ അദാനി ട്രാന്‍സ്മിഷന്‍ ഇനി മുതല്‍ അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്ന് അറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട് കമ്പനി ആവശ്യമായ രേഖകള്‍ ഓഹരി വിപണികളില്‍ സമര്‍പ്പിച്ചുണ്ട്. പേര് മാറ്റുന്നതിന് കമ്പനിയുടെ ബോര്‍ഡ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.

മികച്ച വളര്‍ച്ചയില്‍

നിലവില്‍ 14 സംസ്ഥാനങ്ങളിലായി സാന്നിധ്യമുള്ള കമ്പനി ഒരു വിതരണ ബിസിനസും നടത്തുന്നുണ്ട്. അദാനി ട്രാന്‍സ്മിഷന്‍ മികച്ച വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ വന്‍തോതിലുള്ള വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്നും ഗൗതം അദാനി പറഞ്ഞു.

ഓഹരി ഉടമകള്‍ക്ക് ആശങ്ക വേണ്ട

കമ്പനിയുടെ പേരുമാറ്റം ഓഹരി ഉടമകളുടെ അവകാശങ്ങളെയും ബാധ്യതകളെയും ബാധിക്കില്ല. നിയമ പ്രകാരം കമ്പനിയുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുന്നിടത്തെല്ലാം അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്ന പുതിയ പേരിനൊപ്പം പഴയ പേരും രണ്ട് വര്‍ഷത്തേക്ക് പ്രദര്‍ശിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. വിപണിയില്‍ കമ്പനിയുടെ ഓഹരികള്‍ ഇന്ന് 1.11% ഉയര്‍ന്ന് 813.95 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it