എസാറിന്റെ ട്രാന്‍സ്മിഷന്‍ ലൈന്‍ ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ്; യുപിയില്‍ 70000 കോടിയുടെ നിക്ഷേപം

എസാര്‍ പവറിന്റെ (Adani Transmission Ltd) ഉടമസ്ഥതയിലുള്ള 465 കി.മീ ട്രാന്‍സ്മിഷന്‍ ലൈന്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. 1,913 കോടി രൂപയ്ക്കാണ് മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന എസാറിന്റെ ട്രാന്‍സ്മിഷന്‍ ലൈന്‍ അദാനി ഗ്രൂപ്പിന് വില്‍ക്കുന്നത്. ഏറ്റെടുക്കല്‍ മധ്യ ഇന്ത്യയിലെ സാന്നിധ്യം ശത്കമാക്കാന്‍ സാഹായകമാവുമെന്ന് അദാനി ട്രാന്‍സ്മിഷന്‍ (Adani Transmission Ltd.) എംഡിയും സിഇഒയുമായ അനില്‍ സര്‍ദാന അറിയിച്ചു.

ട്രാന്‍സ്മിഷന്‍ ലൈന്‍ ദൂരം 20,000 കി.മീ ആയി ഉയര്‍ത്താനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. നിലവില്‍ അദാനി ട്രാന്‍സ്മിഷന് പ്രവര്‍ത്തന സജ്ജമായ 14,952 കി.മീ ലൈനാണ് ഉള്ളത്. 4,516 കി.മീ ലൈനിന്റെ നിര്‍മാണം വിവിധ ഘട്ടങ്ങളിലാണ്. എസാറുമായുള്ള ഡീല്‍ കൂടാതെ മറ്റൊരു വലിയ പ്രഖ്യാപനവും ഇന്നലെ അദാനി ഗ്രൂപ്പില്‍ നിന്ന് ഉണ്ടായി.

ലഖ്‌നൗവില്‍ നടന്ന യുപി ഇന്‍വസ്റ്റേഴ്‌സ് സമ്മിറ്റില്‍ 70,000 കോടിയുടെ നിക്ഷേപമാണ് ഗൗദം അദാനി (Gautam Adani) പ്രഖ്യാപിച്ചത്. നിക്ഷപം 30,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും അദാനി അറിയിച്ചു. അതേ സമയം ഇന്നലെ ഗൗതം അദാനിയെ പിന്തള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇന്ത്യന്‍ ശതകോടീശ്വരന്മാരില്‍ വീണ്ടും ഒന്നാമതായി.

ലോക സമ്പന്നരില്‍ അംബാനിക്ക് പിന്നില്‍ ഒമ്പതാമതാണ് നിലവില്‍ അദാനി. മുകേഷ് അംബാനിയുടെ ആസ്തി 99.7 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. അതേസമയം, അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യണ്‍ ഡോളറാണ്.

Related Articles

Next Story

Videos

Share it