വാഷിംഗ്ടൺ പോസ്റ്റിന്റെ ആഗോള എ.ഐ കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ എം.ഡി അദീബ് അഹമ്മദ്

ഗൾഫ് മേഖലയിൽ നിന്ന് ഈ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ബിസിനസ് നേതാക്കളിൽ ഒരാളാണ് അദീബ് അഹമ്മദ്
Lulu Financial Holdings Managing Director Adeeb Ahamed
Published on

പ്രമുഖ ആഗോള മാധ്യമമായ ദി വാഷിംഗ്ടൺ പോസ്റ്റിന്റെ ഉപദേശക വിഭാഗമായ 'വാഷിംഗ്ടൺ പോസ്റ്റ് ഇന്റലിജൻസ്', തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ടെക്നോളജി കൗൺസിലിലേക്ക് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ തിരഞ്ഞെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഡിജിറ്റൽ പരിവർത്തനം എന്നിവയിലൂടെ ആഗോള നയരൂപീകരണത്തിനും വ്യവസായ നവീകരണത്തിനുമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ കൂട്ടായ്മയാണിത്.

ഗൾഫ് മേഖലയിൽ നിന്ന് ഈ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ബിസിനസ നേതാക്കളിൽ ഒരാളാണ് അദീബ് അഹമ്മദ്. അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ജി.സി.സി, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യാ പസഫിക് മേഖലകളിൽ അതിവേഗം വളരുന്ന മുൻനിര സാമ്പത്തിക സേവന ഗ്രൂപ്പുകളിലൊന്നായി മാറിയിട്ടുണ്ട്. ക്രോസ്-ബോർഡർ പേയ്‌മെന്റുകൾ, ഫിൻടെക് ഇന്നൊവേഷൻ, ഡിജിറ്റൽ സാമ്പത്തിക സേവനങ്ങള്‍ എന്നിവയിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ആഗോള ബിസിനസിന്റെയും സാമ്പത്തിക രംഗത്തിന്റെയും കേന്ദ്രമായ ജി.സി.സി ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് മേഖലയില്‍ നിന്നുള്ള അനുഭവങ്ങൾ ഈ കൗൺസിലിൽ പങ്കുവെക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് നിയമനത്തെ കുറിച്ച് അദീബ് അഹമ്മദ് പ്രതികരിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com