ആദിത്യ ബിര്‍ള ഗ്രൂപ്പ് ആഭരണ മേഖലയിലേക്ക്; 5,000 കോടി നിക്ഷേപിക്കും

ടാറ്റയുടെ തനിഷ്‌കിന് എതിരാളിയായിരിക്കും നോവല്‍ ജ്യുവല്‍സ്
ആദിത്യ ബിര്‍ള ഗ്രൂപ്പ് ആഭരണ മേഖലയിലേക്ക്; 5,000 കോടി നിക്ഷേപിക്കും
Published on

രാജ്യത്തെ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ ആദിത്യ ബിര്‍ള ഗ്രൂപ്പ് ബ്രാന്‍ഡഡ് ആഭരണ മേഖലയിലേക്കും കടക്കുന്നു. ഇതിനായി 5,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഗ്രൂപ്പ് പുതുതായി പ്രവേശനം നടത്തുന്ന മൂന്നാമത്തെ ബിസനസാണിത്. പെയ്ന്റ് ബിസനസ്, ഗൃഹനിര്‍മാണ സാമഗ്രികള്‍ക്കുള്ള ബി ടു ബി ഇ കൊമേഴ്‌സ് എന്നിവയാണ് ഇതിനു മുന്‍പ് ആരംഭിച്ചത്.

നോവെല്‍ ജ്യുവല്‍സ് ലിമിറ്റഡ് എന്ന ബ്രാന്‍ഡില്‍ സ്വര്‍ണാഭരണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് വമ്പന്‍ ജ്യുവലറി റീറ്റെയ്ല്‍ ശൃംഖല അവതരിപ്പിക്കാനാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. ടാറ്റ ഗ്രൂപ്പിന്റെ ആഭരണ ശൃംഖലയായ തനിഷ്‌കിന് എതിരാളിയായിരിക്കും പുതിയ കമ്പനി.

ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ, ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീറ്റെയ്ല്‍, ആദിത്യ ബിര്‍ള ക്യാപിറ്റല്‍ എന്നിവയാണ് ഗ്രൂപ്പിനു കീഴിലുള്ള മറ്റ് കമ്പനികള്‍. 1,40,000 ജീവനക്കാരാണ് വിവിധ കമ്പനികളിലായി ഗ്രൂപ്പിനു കീഴിലുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com