കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

പുത്തന്‍ നിയമനങ്ങളുമായി എയര്‍ഇന്ത്യ. 4200 ക്യാബിന്‍ ക്രൂ (വിമാനത്തിനകത്തെ ജോലിക്കാര്‍), 900 പൈലറ്റ് എന്നിവരെ പുതുതായി നിയമിക്കുമെന്ന് കമ്പനി അറിയിച്ചു. വിമാന നിര്‍മാണക്കമ്പനികളായ എയര്‍ബസ്, ബോയിങ് എന്നിവയില്‍ നിന്ന് 470 വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടിതിന് പിന്നാലെയാണ് പുതിയ നിയമനങ്ങള്‍ വരുന്നത്. 2022 മേയ് മുതല്‍ 2023 ഫെബ്രുവരി വരെ 1900 ക്യാബിന്‍ ക്രൂവിനെ കമ്പനി നിയമിച്ചിരുന്നു.

പുതിയതായി എത്തുന്നവര്‍ക്ക് എയര്‍ ഇന്ത്യ മുംബൈയിലെ എയര്‍ലൈന്‍ പരിശീലന കേന്ദ്രത്തില്‍ വിപുലമായ ക്ലാസുകളും ഇന്‍-ഫ്‌ലൈറ്റ് പരിശീലനവും നല്‍കും. സുരക്ഷാ, സേവന വൈദഗ്ദ്ധ്യം നല്‍കുന്ന 15 ആഴ്ചത്തെ പരിശീലന പരിപാടി വിമാനത്തിനകത്തെ ജോലിക്കാർക്കായി സംഘടിപ്പിക്കും. കൂടുതല്‍ പൈലറ്റുമാരെയും എന്‍ജിനീയര്‍മാരെയും നിയമിക്കനും കമ്പനി പദ്ധതിയിടുന്നുണ്ട്.


Related Articles
Next Story
Videos
Share it