വ്യാപാരികള്‍ക്ക് വായ്പ നല്‍കാന്‍ ഇനി മൊബിക്വിക്കും

പ്രമുഖ സാമ്പത്തിക സാങ്കേതികവിദ്യ കമ്പനിയായ മൊബിക്വിക്ക് (Mobikwik) വ്യാപാരികള്‍ക്കുള്ള വായ്പകള്‍ക്ക് തുടക്കമിടുന്നു. ചെറുതും ഇടത്തരവുമായ വായ്പകളാണ് കമ്പനി നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി

വ്യക്തികള്‍ക്ക് വായ്പകള്‍ നല്‍കുന്ന മൊബിക്വിക്ക് നിലവില്‍ വ്യാപാരികള്‍ക്കുള്ള ക്യു.ആര്‍ പണമിടപാട് സംവിധാനവും പേയ്മെന്റ് സൗണ്ട് ബോക്സ് സൗകര്യവും നല്‍കുന്നുണ്ട്. ഇനി നിലവിലുള്ള വ്യാപാരികള്‍ക്ക് വായ്പ നല്‍കുന്ന സൗകര്യവും പരീക്ഷിക്കുകയാണെന്ന് മൊബിക്വിക്ക് സഹസ്ഥാപകയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ (സി.ഒ.ഒ) ഉപാസന ടാക്കു പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാനാകും. മൊബിക്വിക്കിന് ഏകദേശം 40 ലക്ഷം വ്യാപാരികളുണ്ട്.

മുമ്പേ ആരംഭിച്ച് ഈ കമ്പനികള്‍

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 300 കോടി രൂപയായിരുന്ന മൊബിക്വിക്കിന്റെ വായ്പാ വിതരണം 2021-22ല്‍ 5,100 കോടി രൂപയായി. വായ്പാ വിതരണം വ്യാപാരികളിലേക്ക് കൂടി കടക്കുന്നതോടെ കമ്പനി ഇതിലും മികച്ച ഫലങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മൊബിക്വിക്ക്അറിയിച്ചു. വ്യാപാരികള്‍ക്ക് വായ്പ നല്‍കുന്ന ഈ സംവിധാനം ഫോണ്‍പേ ജൂണില്‍ ആരംഭിച്ചിരുന്നു. പേയ്ടീഎമ്മും ഈ രംഗത്ത് സജീവമാണ്.


Related Articles
Next Story
Videos
Share it