7 വര്‍ഷത്തിനിടെ ആദ്യമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഷ്ടത്തില്‍

ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനിയുടെ വരുമാനം 3,522 കോടി രൂപയാണ്
Air India Express flight
representational image 
Published on

എഴുവര്‍ഷത്തിനിടെ ആദ്യമായി നഷ്ടം രേഖപ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ് (Air India Express). 2021-22 സാമ്പത്തിക വര്‍ഷം 72.33 കോടി രൂപയാണ് കമ്പനിയുടെ അറ്റനഷ്ടം. കോവിഡ് ലോക്ഡൗണുകളെ തുടര്‍ന്ന് സര്‍വീസുകള്‍ ഇടിഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്‌.

3,522 കോടി രൂപയായിരുന്നു ഇക്കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആകെ വരുമാനം. 3,251 കോടി രൂപയാണ് കമ്പനിയുടെ ആകെ ചെലവ്. 2020-21 കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 98.21 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ഇതിന് മുമ്പ് 2014-15ല്‍ ആണ് കമ്പനി നഷ്ടം രേഖപ്പെടുത്തിയത്. അന്ന് 61 കോടി രൂപയായിരുന്നു അറ്റനഷ്ടം.

എയര്‍ ഇന്ത്യയ്ക്ക് കീഴിലുള്ള ഉപ സ്ഥാപനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഈ വര്‍ഷം ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് (Tata Group), എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. 24 ബോയിംഗ് 737 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഉള്ളത്. 2021-22ല്‍ 10,172 സര്‍വീസുകളാണ് കമ്പനി നടത്തിയത്. ഇന്ത്യയില്‍ നിന്ന് 15 വിദേശ നഗരങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. ദുബായി, അബു ദാബി, ഷാര്‍ജ, റാസ്-അല്‍-ഖൈമ, അല്‍ എയ്ന്‍, മസ്‌കറ്റ്, സലാല, ബഹ്‌റിന്‍, ജെദ്ദ, സിംഗപ്പൂര്‍, കോലലംപൂര്‍ എന്നിവയാണ് ഈ നഗരങ്ങള്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com