20 ശതമാനം വരെ കിഴിവില്‍ ടിക്കറ്റ്, ബുക്ക് ഡയറക്ട് കാമ്പയിനുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഒരു മിനിറ്റിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്ന അത്യാധുനിക ടിക്കറ്റ് ബുക്കിംഗ് സംവിധാനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുളളത്
Air India Express
Published on

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ബുക്ക് ഡയറക്ട് കാമ്പയിന്റെ ഭാഗമായി 20 ശതമാനം വരെ കിഴിവോടെ ടിക്കറ്റെടുക്കാന്‍ അവസരം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രമോ കോഡിലൂടെ കിഴിവ് ലഭിക്കുക. ആപ്പിലൂടെ ബുക്ക് ചെയ്താല്‍ കണ്‍വീനിയന്‍സ് ഫീയും ഒഴിവാക്കാം. വിമാനകമ്പനിയുടെ വെബ്‌സൈറ്റില്‍ airindiaexpress.com നെറ്റ് ബാങ്കിംഗ് പേയ്മന്റ് നടത്തുന്നവര്‍ക്കും കണ്‍വീനിയന്‍സ് ചാര്‍ജില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസിന് വിമാന സര്‍വീസുകളുള്ള 41 ആഭ്യന്തര, 17 അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കും ഈ സേവനം ലഭ്യമാണ്.

ഇതിനു പുറമെ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്ന പൗരര്‍ക്കും കുറഞ്ഞത് ആറ് ശതമാനം അധിക കിഴിവ് ലഭിക്കും. സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് 50 ശതമാനം അധിക കിഴിവും ഉള്‍പ്പടെ 70 ശതമാനം വരെ കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ചെറിയൊരു തുക നല്‍കി ഏഴ് ദിവസം വരെ ടിക്കറ്റ് നിരക്ക് ലോക്ക് ചെയ്യാവുന്ന ഫെയര്‍ ലോക്ക് സംവിധാനവും എയര്‍ലൈന്‍ ലഭ്യമാക്കുന്നുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് മാസ്റ്റര്‍കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആഭ്യന്തര യാത്രകള്‍ക്ക് 250 രൂപയുടേയും അന്താരാഷ്ട്ര യാത്രകള്‍ക്ക് 600 രൂപയുടേയും അധിക കിഴിവ് ലഭിക്കും. ഒരു മിനിറ്റിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്ന രാജ്യത്തെ വ്യോമയാന മേഖലയിലെ അത്യാധുനിക ടിക്കറ്റ് ബുക്കിംഗ് സംവിധാനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേത്.

വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ഭക്ഷണം മുന്‍കൂറായി ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം കിഴിവ് ലഭിക്കും. വിദേശ യാത്രയ്ക്ക് 18 മണിക്കൂര്‍ മുന്‍പ് വരെയും ആഭ്യന്തര യാത്രകള്‍ക്ക് 12 മണിക്കൂര്‍ മുന്‍പ് വരെയും ഗോര്‍മേര്‍ ഭക്ഷണം ബുക്ക് ചെയ്യാം.

Air India Express launches "Book Direct" campaign offering up to 20% discounts with added benefits for students, seniors, and defense personnel.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com